ചാക്കോ മാൻഡ്രേക്കോ…? ; എൻസിപി തകർച്ചയിലേക്ക് ; പ്രമുഖ നേതാക്കൾ നാളെ കോൺഗ്രസിൽ ചേരും

കൊച്ചി : പിസി ചാക്കോ കേരളത്തിലെ എൻ സി പി യുടെ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റത് മുതൽ എൻസിപി തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. മുതിർന്ന എൻസിപി നേതാക്കളെ പോലും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ചാക്കോയ്ക്ക് എതിരെ എൻസിപി ക്കുള്ളിൽ വ്യാപക അതൃപ്തി ആണുള്ളത്. പാർട്ടിക്കുള്ളിൽ ചാക്കോ തന്റെ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നുള്ള തരത്തിലാണ് ഇപ്പോൾ പ്രതികരണങ്ങൾ വരുന്നത്. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചാക്കോ ഒന്നും ആലോചിക്കുന്നില്ലെന്ന പരിഭവം എല്ലാവരിലും ഉണ്ട്. മന്ത്രി ശശീന്ദ്രനുമായി ചാക്കോ നേർക്കുനേർ ഏറ്റുമുട്ടുന്ന സാഹചര്യവും പാർട്ടിയിലുണ്ട്.കഴിഞ്ഞദിവസം എൻസിപി എറണാകുളം ജില്ലാ പ്രസിഡന്റിനെ വിളിച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രൂക്ഷമായി സംസാരിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടയിൽ എൻസിപി സംസ്ഥാന ഭാരവാഹിയായിരുന്ന വിജേന്ദ്ര കുമാറും തിരുവനന്തപുരത്തെ എൻസിപിയുടെ ഭൂരിഭാഗം നേതാക്കളും നാളെ കോൺഗ്രസിൽ ചേരും. കെപിസിസി ആസ്ഥാനത്ത് വെച്ച് കെപിസിസി പ്രസിഡന്റ്…

Read More

തിരുവോണം ബമ്പർ കള്ളക്കഥ ; മാപ്പു പറഞ്ഞ് സൈതലവി

ഓണം ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങൾ അടക്കം എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആരാണ് 12 കോടി നേടിയ ഭാഗ്യവാൻ എന്നാണ് . അന്വേഷണത്തിന് ശേഷം വയനാട് പനമരം സ്വദേശിയായ പ്രവാസി സെയ്തലവിയാണ് ആ ഭാഗ്യവാൻ എന്ന് കണ്ടെത്തി . ശേഷം സൈതലവി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു . എന്നാൽ വലിയ ട്വിസ്റ്റ് ആണ് പിന്നീട് ഉണ്ടായത് ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയത് സൈതലവിയല്ല തീപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ ആണെന്ന് സ്ഥിരീകരിച്ചു . പിന്നീട് സെയ്തലവിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു .ഒടുവിൽ സൈതലവി തന്നെ നേരിട്ട് വന്നിരിക്കുകയാണ് ഇപ്പോൾ സുഹൃത്തിനെ പറ്റിക്കാൻ വേണ്ടി ചെയ്തതാണ് എന്നും ഇത്രയും വലിയ പ്രേശ്നമാവും എന്ന് വിചാരിച്ചില്ല എന്നുമാണ് സൈതലവി പുറത്തു വിട്ട വിഡിയോയിൽ പറയുന്നത് . വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറൽ…

Read More

പ്രതിപക്ഷത്തെ പേടി ; മന്ത്രിമാരുടെ ക്ലാസ്സ് കഴിഞ്ഞു ; പഠിച്ചതൊക്കെ എന്താകുമോ എന്തോ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ കേരളത്തിൽ അധികാരമേറ്റത് മുതൽ ഭരണകാര്യങ്ങളിൽ തികഞ്ഞ പരാജയമായിരുന്നു. വകുപ്പുകൾ കൈകാര്യം ചെയ്യാൻ അറിയാത്ത മന്ത്രിമാർ സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചു. മാത്രവുമല്ല പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ നിരയിലെ മറ്റ് അംഗങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാനോ നേരിടാനോ സാധിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിസ്സഹായരായി നിൽക്കേണ്ട അവസ്ഥയും ഒരുപാട് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിമാർക്ക് ക്ലാസ് ഏർപ്പെടുത്തുന്ന നീക്കവുമായി സർക്കാർ മുന്നോട്ടു വന്നത്. ഐ എം ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മന്ത്രിമാർക്കുള്ള ക്ലാസ് മൂന്ന് ദിവസങ്ങളിലായി 12 മണിക്കൂറാണ് നടന്നത്. എല്ലാ ദിവസവും രാവിലെ 9 മുതലാണ് ക്ലാസ് ആരംഭിച്ചത്.

Read More

ഇന്ത്യയിൽ വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ; പിന്നിൽ താലിബാൻ

താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിലേക്ക് കടത്തുന്നത് കോടികളുടെ മയക്കുമരുന്ന് .ഗുജറാത്തിനെ മുദ്ര തുറമുഖത്തിൽ നിന്നും പിടിച്ചെടുത്ത 20,000 കോടി രൂപയുടെ 3000 കിലോ ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ തുറമുഖം വഴി വന്നതാണെന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡിആർഐയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥിരീകരിചതോടെയാണ് താലിബാനും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന മയക്കുമരുന്നും തമ്മിലുള്ള ബന്ധം വ്യക്തമായത് . ഇതുപോലെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കോടികളുടെ മയക്കുമരുന്ന് ഇറക്കുമതി നടക്കുന്നുണ്ട് എന്നും ഇന്ത്യ സ്ഥിരീകരിച്ചു . പുതിയ ഭരണത്തിൽ, തങ്ങൾ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാൻ പുറമേ പ്രഖ്യാപിച്ചിരുന്നു . എന്നാൽ ലോകത്ത് ഉപയോഗിക്കുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ ആണെന്നും കറുപ്പ് കയറ്റുമായതിചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചാണ് താലിബാൻ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു .

Read More

ബ്രിട്ടനിൽ കുതിച്ചുയർന്ന് കോവിഡ് ; ആശങ്കയിൽ രാജ്യം

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 31,564 പേരാണ് ഒടുവിലായി കൊറോണാവൈറസ് പോസിറ്റീവായത്. തുടർച്ചയായ നാലാം ദിവസമാണ് കേസുകൾ വർദ്ധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയിൽ നിന്നും 19 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 203 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ആഴ്ചയിൽ നിന്നും 9 ശതമാനം വർദ്ധനവാണിത്. കോവിഡും, സപ്ലൈ ചെയിൻ പ്രതിസന്ധിയും ചേർന്ന് മറ്റൊരു അനിശ്ചിതാവസ്ഥയാണ് ഈ ക്രിസ്മസ് കാലത്തും ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സമ്മതിച്ചതിന് പിന്നാലെയാണ് കേസുകളിലെ കുതിപ്പ്. വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മടങ്ങിയെത്തുമ്ബോൾ വിന്റർ കുതിപ്പ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എൻഎച്ച്‌എസിന് പതിവ് സീസണൽ സ്ട്രെയിന് പുറമെ വൈറസ് പ്രതിസന്ധിയും കൈകാര്യം ചെയ്യേണ്ട അവസ്ഥ വരുമെന്നതാണ് നിലവിലെ ചിത്രം. സ്‌കൂളുകൾ തുറന്നതിന്റെ പ്രഭാവം രണ്ടാഴ്ചയോളം കേസുകളെ ബാധിക്കാതിരുന്നെങ്കിലും ഇപ്പോൾ തുടർച്ചയായി രോഗികളുടെ എണ്ണമേറുന്നത് ഇതിന്റെ പ്രത്യാഘാതമാണെന്നാണ് കരുതുന്നത്.…

Read More

കോവിഡ് ബാധിച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; തുക സംസ്ഥാനങ്ങൾ കണ്ടെത്തണം

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള മരങ്ങൾക്കും ഇനി നടക്കാൻ പോകുന്ന മരണങ്ങൾക്കും 50,000 രൂപ നഷ്ട പരിഹാരം കുടുംബങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു . നഷ്ട പരിഹാര തുക സംസ്ഥാനങ്ങൾ അവരുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കണ്ടെത്തി ജില്ലാ ഭരണകൂടത്തെ ഏൽപ്പിക്കണം. ജില്ലാ ഭരണകൂടമായിരിക്കും തുക മരിച്ചവരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുക . കോവിഡിന്റെ ആരംഭം മുതൽ ഇത് വരെ മൊത്തം രാജ്യത്ത് 4.46 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .കൊവിഡ് ബാധിച്ച്‌ മരിച്ചവർക്കു പുറമെ അതിനാവശ്യമായ പ്രവർത്തനങ്ങൾക്കിടയിൽ മരിച്ചവർക്കും സഹായം ലഭിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ഗൈഡ് ലൈൻ അനുസരിച്ച്‌ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം.സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഓരോ കുടുംബവും നൽകണം. കൂടാതെ മരണസർട്ടിഫിക്കറ്റും ഹാജരാക്കണം.ക്ലയിം, പരിശോധന, വിതരണം എന്നിവ ജില്ലാ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുടെ ചുമതലയാണ്.ക്ലയിം 30 ദിവസത്തിനുള്ളിൽ വിതരണം…

Read More

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റിലേക്ക് സൈക്കിൾ യാത്രയുമായി യൂത്ത് കോൺഗ്രസ് ; റാഫിയും വിഷ്ണുവും സെപ്റ്റംബർ 23-ന് യാത്രതിരിക്കും

കൊച്ചി : കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവ് ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധ സൈക്കിൾ യാത്രയുമായി യൂത്ത് കോൺഗ്രസ് നേതാക്കളായ റാഫി കൊല്ലവും സി വിഷ്ണുവും. സെപ്റ്റംബർ 23 ന് കൊല്ലത്തുനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ റാഫി കൊല്ലത്തിന്റെ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് തൊട്ടടുത്ത ദിവസം പാലക്കാട് നിന്ന് സി വിഷ്ണു പ്രതിഷേധ സൈക്കിൾ യാത്ര ആരംഭിക്കും. തുടർന്ന് തൃശ്ശൂരിൽ നിന്നും ഇരുവരും ഒരുമിച്ച് പാർലമെന്റ് ലക്ഷ്യമാക്കി യാത്ര തിരിക്കും. ഈ പ്രതിഷേധ സമര സൈക്കിൾ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി ഒട്ടേറെ പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Read More

സിദ്ധിഖ്,അപർണ്ണയുടെ പുതിയ ചിത്രം തുടങ്ങി

സിദ്ധിഖ് സമാൻ,അപർണ്ണ ജനാർദ്ദനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫൈസൽ ഷാ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് ആരംഭിച്ചു.സോനു ഗൗഡ,ജോ ടോം ചാക്കോ,രഞ്ജി പണിക്കർ,ജോൺ വിജയ്, ജെയിംസ് ഏലിയ, ഗോകുലൻ,അഭിറാം പൊതുവാൾ,സ്മിനു, ഷൈനി സാറ,മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മാക്സിമം എന്റർടൈൻമെന്റസിന്റെ ബാനറിൽ ആശാ മുരളീധരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രതീഷ് റാം നിർവ്വഹിക്കുന്നു.വി ആർ ബാലഗോപാൽ തിരക്കഥ സംഭാഷണമെഴുതുന്നു.അനിൽ പനച്ചൂരാൻ എഴുതിയ വരികൾക്ക് ഇഷാൻ ദേവ് സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-സുഹൈൽ വരട്ടിപ്പള്ളിയാൽ,കല-സുനിൽ വെങ്ങോല, മേക്കപ്പ്-കിച്ചു ഐരാവള്ളി,വസ്ത്രാലങ്കാരം-ശരണ്യ ജീബു,സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-സിറോ ക്ലോക്ക്, എഡിറ്റർ-അഭിലാഷ് ബാലചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കൊളക്കാടൻ,അസോസിയേറ്റ് ഡയറക്ടർ-അമൽ ബോണി മാത്യു, ലോക്കേഷൻ-എറണാക്കുളം,ഒറ്റപ്പാലം, ബാംഗ്ലൂർ.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

” സണ്ണി ” ഇന്ന് അർദ്ധരാത്രിയിൽ

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” ഇന്ന് അർദ്ധരാത്രിയിൻ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്“സണ്ണി “.ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു.സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്.“ഇപ്പോൾ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്.മറ്റൊരു സാഹചര്യത്തിൽ പറയാൻഒട്ടും ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് ” സണ്ണി “.സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Read More

ഫെഡറല്‍ ബാങ്കും അശോക് ലെയ്ലാന്‍ഡും കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ ആശോക് ലെയ്ലാന്‍ഡും വാണിജ്യ വാഹനവായ്പാ സേവനങ്ങള്‍ക്കായി കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് ഹര്‍ഷ് ദുഗറും അശോക് ലെയ്ലാന്‍ഡ് ഹോള്‍ ടൈം ഡയറക്ടറും സി.എഫ്.ഒയുമായ ഗോപാല്‍ മഹാദേവനും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബി.എസ്.6 വാഹനശ്രേണിയുമായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ് . ലളിതമായ മാസതവണകളില്‍ തിരിച്ചടയ്ക്കാവുന്ന വാണിജ്യ വാഹനവായ്പ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ ഇടപാടുകാര്‍ക്ക്  ലഭ്യമാവുന്നു എന്നതു കൂടാതെ   ഫെഡറല്‍ ബാങ്കിന്‍റെ സാങ്കേതികവിദ്യാ മികവുകളും സേവനങ്ങളും അശോക് ലെയ്ലന്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാനും ഈ സഹകരണത്തിലൂടെ വഴിയൊരുങ്ങുന്നു. വാണിജ്യ വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ക്കായി പ്രത്യേകം സജ്ജരായ റിലേഷന്‍ഷിപ്പ് മാനേജര്‍മാരുടെ സേവനം രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ലഭ്യമാണ്. ആകര്‍ഷകമായ…

Read More