ജീവിതം സിനിമയാക്കണം, താത്പര്യമുളളവർ ബന്ധപ്പെടുക : ആ​ഗ്രഹവുമായി ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ; ഇല്ലെങ്കിൽ കേരളം കത്തുമോ എന്ന് സോഷ്യൽ മീഡിയ ?

കണ്ണൂർ : കഴിഞ്ഞ കുറച്ചാഴ്ച്ചകൾക്ക് മുമ്പേ വാർത്തകളിലുടനീളം സ്ഥാനം പിടിച്ച് ചർച്ചാ വിഷയമായിരുന്നു ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വിഷയം. ഇപ്പോഴിതാ തങ്ങളുടെ ജീവിതം സിനിമയാക്കാൻ താത്പര്യമുണ്ടെന്നറിയിച്ചിരിക്കുകയാണ് ഇ-ബുൾ ജെറ്റ്. ലിബിൻ ഇ-ബുൾ ജെറ്റാണ് ആ​ഗ്രഹം പ്രകടിപ്പിച്ചത്. ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആ​ഗ്രഹം ഉണ്ട്. താത്പര്യമുളളവർ താഴെ കാണുന്ന മെയിലിൽ ബന്ധപ്പെടുക- എന്നാണ് ലിബിൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. അതേസമയം പോസ്റ്റിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. സിനിമയാക്കിയില്ലെങ്കിൽ കേരളം കത്തും, ആ ബെസ്റ്റ് തുടങ്ങീ പരിഹാസ രൂപേണയാണ് കൂടുതൽ കമന്റുകളും. കഴിഞ്ഞ മാസമാണ് ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനമായ നെപ്പോളിയൻ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തത്. നിയമം ലംഘിച്ച് മോഡിഫിക്കേഷൻ നടത്തി എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. തുടർന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കരഞ്ഞുകൊണ്ടുളള വീഡിയോ അപ്ലോഡ് ചെയ്തതുമുതലാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. സഹോദരങ്ങൾക്കെതിരെ മയക്കുമരുന്ന് ബന്ധമുൾപ്പടെ ​ഗുരുതര ആരോപണങ്ങൾ…

Read More

സ്വാതന്ത്ര്യ സമരവും മലബാർ കലാപവും : സെമിനാർ നടത്തി

ദോഹ : ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മലബാർ കലാപവും എന്ന വിഷയത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു.കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത അഡ്വക്കറ്റ് കെ പ്രവീൺകുമാറിന് വെബിനാറിൽ സ്വീകരണവും  നൽകി. മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആചരിക്കാൻ പോകുന്ന ഈ സമയത്തു്  കോഴിക്കോട് ഡിസിസി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ചരിത്ര പഠന ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവീൺ കുമാർ  പറഞ്ഞു.       മലബാർ കലാപം യഥാർത്ഥത്തിൽ മലബാർ വിപ്ലവം എന്ന പേരിലാണ് അറിയപ്പെടേണ്ടതെന്ന് വിഷയത്തിൽ ക്ലാസ്സ്‌ എടുത്ത എ ഐ സി സി മെമ്പർ ഡോക്ടർ എം ഹരിപ്രിയ പറഞ്ഞു. ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി…

Read More

ഫോക്ക് ഖത്തർ ആദരിച്ചു

 ദോഹ : ഇന്ത്യൻ എംബസ്സി അപ്പെക്സ് ബോഡിയായ , ഇന്ത്യൻ ബിസ്നസ്സ് ആൻ്റ് പ്രൊഫഷണൽസ് കൗൺസിൽ വൈസ് പ്രസിഡൻറ് ആയി തെരെഞ്ഞെടുത്ത വെൽകയർ   ഗ്രൂപ്പ്  ഉടമ കെ പി  അഷ്റഫിനെയുംദോഹയിലെ പൊതുരംഗത്തും കായിക മേഖലയിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച കെയർ  & ക്യൂർ  ഉടമ E P അബ്ദുറഹ്മാനെയുംകോവിഡ് കാലത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനം ചെയ്ത  എഛ് എം സി  യിലെ Dr – പ്രദീപ് രാധാകൃഷ്ണനെയും ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്ക് ഖത്തർ)  ആദരിച്ചു.പ്രസിഡണ്ട് കെ.കെ.ഉസ്മാൻ,   ഫരീദ് തിക്കോടി, വിപിൻ പുത്തൂർ, മൻസൂർ അലി, ശരത്, അൻവർ ബാബു , രഞ്ജിത്ത്, എന്നിവർ  പൊന്നാട അണിയിച്ചു. ഫോക്ക് ഖത്തറിൻ്റെ ഫൗണ്ടർ അംഗങ്ങൾ കൂടിയാണ് ആദരവ് ഏറ്റുവാങ്ങിയവർ. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി അടുത്ത മാർച്ച് വരെ നടത്തുന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃതാഘോഷം എന്ന…

Read More

മാന്നാര്‍ അജിത് പ്രഭക്ക് ഫോട്ട യാത്രയയപ്പ് നല്കി

ദോഹ  മോഡേണ്‍ കാര്‍ടന്‍ ഫാക്ടറിയിലെ  25  വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു്  നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ വൈസ് പ്രസിഡന്റും, ദോഹയിലെ സാമുഹിക സാംസകാരിക മേഖലയിലെ നിറ സന്ന്യധ്യവുമായ  മാന്നാര്‍ അജിത്‌ പ്രഭയ്ക്കു ഫ്രണ്ട്സ് ഓഫ് തിരുവല്ല  യാത്രയയ്പു നല്കി. ഖത്തര്‍  ഇന്‍കാസിന്റെ സ്ഥാപകഅംഗവും, സെന്‍ട്രല്‍  കമ്മിറ്റി അംഗവും ആയിരുന്നു.ഖത്തറില്‍ ജോലിയോട് അനുബന്ധിച്ച് എത്തുന്നതിനു മുന്‍പ് കേരള വിദ്യാര്‍ഥി യൂണിയെന്റെ  പ്രവര്‍ത്തകനായിരുന്ന അജിത്‌ പ്രഭാ, ആലപ്പുഴ, പത്തനംത്തിട്ട  ജില്ലകളിലെ നേതാവായും, കേരള വിദ്യാര്‍ഥി യൂണിയന്‍ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായും,   മഹാത്മാ ഗാന്ധി യൂണിവേര്‍‌സിറ്റി യൂണിയൻ  വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു,സഹധര്‍മിണി മിനി അജിത്‌ പ്രഭാ ഫോട്ടാ വനിതാവിഭാഗം പ്രവര്‍ത്തകയും, ദോഹ എം.ഇ.എസ്‌ ഇന്ത്യന്‍ സ്കൂളിലെ അധ്യാപകയും  കൂടിയായിരുന്നു.  കുരുവിള കെ ജോര്‍ജ്, അനീഷ്‌ ജോര്‍ജ് മാത്യു എന്നിവര്‍…

Read More

ക്ഷേത്രത്തിനകത്ത് കയറിയതിന് ദളിത് കുടുംബത്തിന് 23,000 രൂപ പിഴ

കൊപ്പൽ: ഹനുമാന്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിനകത്ത് കയറിയ ദളിത് ബാലന്റെ മാതാപിതാക്കൾക്ക് 23,000 രൂപ പിഴ. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. മിയാപുര ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ദളിതനായ രണ്ട് വയസുകാരൻ കയറിയതാണ് സവർണർ പ്രശ്നമാക്കിയത്. സംഭവത്തെ കുറിച്ച്‌ കൊപ്പൽ എസ് പി ടി ശ്രീധർ പറയുന്നതിങ്ങനെ: മകന്റെ രണ്ടാം പിറന്നാളിന് മകനുമൊത്ത് ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്. ദളിതർക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് ഇവിടെ പ്രവേശനമില്ല. ദളിതർ ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാർഥിച്ച്‌ മടങ്ങുകയാണ് പതിവ്. പിതാവിന്റെ ശ്രദ്ധയൊന്ന് തെറ്റിയതോടെ കുട്ടി ക്ഷേത്രത്തിനകത്തേയ്ക്ക് ഓടി പ്രാർഥിച്ച്‌ തിരികെ വരികയായിരുന്നു. സെപ്റ്റംബർ നാലിനാണ് ഈ സംഭവം നടന്നത്. സവർണർക്കിടയിൽ സംഭവം പ്രശ്നമായി. ദളിതൻ കയറിയ ക്ഷേത്രം അശുദ്ധമായെന്ന് ആരോപണമുയർന്നു. സെപ്റ്റംബർ 11ന് സവർണർ ഒരു യോഗം വിളിച്ചുകൂട്ടി, കുട്ടിയുടെ മാതാപിതാക്കൾക്ക് 23,000 രൂപ പിഴ വിധിക്കുകയായിരുന്നു. ക്ഷേത്രം ശുദ്ധികലശം നടത്താനുള്ള ചിലവാണ് 23,000…

Read More

100 ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകളുമായി “റിങ്കു ചെറിയാൻ – റാന്നി കെയർ”

മന്ദമരുതി : കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉണ്ടെങ്കിലും, ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടെ നിരവധി രോഗബാധിതരായ ജനങ്ങളും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന തിരിച്ചറിവിൽ നിന്ന് റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലുമായി 100 ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. റിങ്കു ചെറിയാൻ റാന്നി കെയർ & കോൺഗ്രസ് 71 നമ്പർ ബൂത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കോട്ടയം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മന്ദമരുതിയിൽ നടത്തിയ സൗജന്യ തിമിര നിർണ്ണയ നേത്ര ചികിത്സാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു, ജെസി അലക്സ്‌, അന്നമ്മ തോമസ്, റൂബി കോശി, ബിജി വർഗീസ്, ജിജി വർഗീസ്, എബ്രഹാം. കെ. ചാക്കോ, ബെന്നി മാടുത്തുംപടി, ഷിന്റു തേനാലിൽ, ഷിജോ ചേനമല എന്നിവർ…

Read More

ബിജെപിയിൽ കൂട്ടപ്പൊരിച്ചൽ; പാർട്ടിയിൽ അവഗണന മാത്രമെന്ന് മെട്രോമാൻ

തിരുവനന്തപുരം; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വലിയ നേട്ടം കൊയ്യാമെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ. സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേരിട്ടായിരുന്നു ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്വം തിരുമാനിച്ചതും. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായി. പാർട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് പോലും സംസ്ഥാനത്ത് നഷ്ടപ്പെട്ടു.പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരന് നിലം തൊടാൻ പോലും സാധിച്ചില്ല. അതേസമയം തോൽവിക്ക് പിന്നാലെ ഇപ്പോൾ പാർട്ടിയിൽ കടുത്ത അവഗണനയാണെന്ന പരാതിയാണ് ഇ ശ്രീധരൻ ഉയർത്തുന്നത്. സംസ്ഥാന നേതൃത്വം അർഹമായ പരിഗണനകൾ നൽകുന്നില്ല. ഒപ്പം മുൻ ഡിജിപി ജേക്കബ് തോമസും നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .സംസ്ഥാനത്ത് വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൂടുതൽ പൊതുസ്വതന്ത്രരെ ബിജെപി നേതൃത്വം ഇത്തവണ തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്…

Read More

15,000 കോടി രൂപ വിലവരുന്ന ഹെറോയിൻ പിടികൂടി

ഗുജറാത്ത്​​: ഗുജറാത്തിലെ കച്ച്‌​ ജില്ലയിലെ മുന്ദ്ര തുറമുഖത്തുനിന്ന്​​ 15,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിൻ ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസ്​ (ഡി.ആർ.ഐ) പിടികൂടി.​ഇത്​ ഇറക്കുമതി ചെയ്​ത സ്​ഥാപനം നടത്തിയിരുന്ന ദമ്പതികൾ പിടിയിലായി. ആഷി ട്രേഡിങ്​ കമ്പനി നടത്തുന്ന എം. സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരാണ്​ അറസ്​റ്റിലായത്​. അന്തർദേശീയ വിപണിയിൽ കിലോക്ക്​ അഞ്ച്​ കോടി വിലവരുന്ന ഹെറോയി​ൻ ആണ്​ പിടികൂടിയത്​. അഫ്​ഗാനിസ്​താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്​ ഡി.ആർ.ഐ ഓഫിസർമാർ രണ്ട്​ പെട്ടികൾ പിടിച്ചെടുത്ത്​ പരിശോധനക്ക്​ അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിന്റെ അംശം കണ്ടെത്തി. ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്​ത ​ട്രേഡിങ്​ കമ്പനിയാണ് ഇറക്കുമതിക്കാർ​. പാതി സംസ്​കരിച്ച വെണ്ണക്കല്ലുകൾ എന്ന ​വ്യാജേനയാണ്​ ഇറാനിലെ ബന്തർ അബ്ബാസ്​ തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്​. ഇറക്കുമതിയിൽ ചില അഫ്​ഗാൻ പൗരൻമാർക്ക്​ പങ്കുള്ളതായി സൂചനയുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ…

Read More

കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം’; കണ്ണൂര്‍ ആറളം ഫാമില്‍ ആനക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടുതന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്ക്യു ടീം ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആക്ഷേപം. അവശ നിലയിലായ ആന ഇന്ന് ഉച്ചയോടെ തിരികെ കാട്ടിലേക്ക് കയറി. വാർത്ത പുറത്തുവന്നതോടെ ഡോക്ടർ ഉൾപ്പടെയുള്ള സംഘം കേളകം വനമേഖലയിൽ ആനയെ തിരഞ്ഞ് ചെന്നെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല

Read More

പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായി വരുന്നു ആപ്പിൾ ഐ ഫോൺ 14

കുറച്ചു നാളുകൾക്ക് മുൻപാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 13 സീരീസ് വിപണിയിലെത്തിച്ചത് . മുൻപത്തെ മോഡലുകളെ അപേക്ഷിച് ഡിസൈനിൽ വല്യ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു 13 സീരീസുകളെകുറിച് ഐഫോൺ ആരാധകരിൽ നിന്നും ഉയർന്നു വന്ന വിമർശനം . ഐ ഫോൺ എക്സ് മുതൽ വിപണിയിലെത്തിച്ചിട്ടുള്ള എല്ലാ മോഡലുകൾക്കും ഡിസ്‌പ്ലൈയിൽ വലിയ നോറ്റ്ച്ച് ആണ് ഉണ്ടായിരുന്നത് . എന്നാൽ വിമർശനങ്ങൾക്ക് മറുപടിയെന്നോണം പുതിയ പഞ്ച് ഹോൾ ഡിസ്‌പ്ലൈയുമായി വരാനിരിക്കുകയാണ് ആപ്പിൾ . 2022 ൽ പുറത്തിറങ്ങുന്ന ഐ ഫോൺ 14 സീരീസ് ഫോണുകളിലായിരിക്കും ആപ്പിൾ പഞ്ച് ഹോൾ ഡിസ്പ്ലേ ഉൾപ്പെടുത്തുന്നത് എന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞു . കൂടാതെ, ഐഫോൺ 14 സീരീസ് ഫോണുകൾക്ക് മുൻപത്തെ മോഡലുകളെ അപേക്ഷിച് വില കുറവായിരിക്കും എന്നും അദ്ദേഹം അഭിപ്രായപെട്ടു .…

Read More