കൊവിഡിനെ തോൽപിച്ച് ജാർഖണ്ഡ് ; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് ആകെ 2 പേർക്ക്

റാഞ്ചി: ജാർഖണ്ഡിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഇടിഞ്ഞു. 24 മണിക്കൂറിനുള്ളിൽ ആകെ 2 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 56 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം 20 പേർ രോഗമുക്തരായി. മഹാമാരി തുടങ്ങിയ ശേഷം സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,48,114 ആയിട്ടുണ്ട്. 97.70 ആണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനുള്ളിൽ ആരും മരിച്ചിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1.57 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു.

Read More

യു.എ.ഇ ; ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കായി പ്രത്യേക യാത്രാ നിരക്ക് പ്രഖ്യാപിച്ച് എയർ അറേബ്യ.

ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കായി പ്രത്യേക ഓഫർ അവതരിപ്പിച്ച്  ഷാർജ ആസ്ഥാനമായുള്ള എയർലൈൻ എയർ അറേബ്യ. 300 ദിർഹം മുതൽ 600 ദിർഹം വരെ വൺവേ നിരക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പദ്ധതി 11 ഇന്ത്യൻ നഗരങ്ങൾക്കാണ്  ലഭ്യമാവുക . ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ വൺവേ നിരക്ക് 300 ദിർഹമാണ്.അതേസമയം കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും പറക്കുന്നവർ 310 ദിർഹമാണ്  വൺവേ നിരക്കായി നൽകേണ്ടത്. തിരുവനന്തപുരം (320 ദിർഹം), അഹമ്മദാബാദ് (350 ദിർഹം), കോയമ്പത്തൂർ (ദിർഹം 398), ബാംഗ്ലൂർ (450 ദിർഹം), ഗോവ (600 ദിർഹം) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ഇ-വിസയിൽ യാത്ര ചെയ്യുന്നവർ ഷാർജയിലേക്കും റാസൽഖൈമയിലേക്കും പറക്കുമ്പോൾ കൊവിഡ് വാക്സിനേഷൻ രേഖകൾ കാണിക്കണമെന്ന് എയർ അറേബ്യ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. പുതുതായി നൽകിയ ഇ-വിസയുമായി ഈ…

Read More

ഓണം ബമ്പറില്‍ വന്‍ ട്വിസ്റ്റ്; 12 കോടി അടിച്ചത് മരട് സ്വദേശിക്ക്

ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചയാളെ കണ്ടെത്തി. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന്‍ ലോട്ടറി ടിക്കറ്റെടുത്തത്.

Read More

റോഡ് പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല

കൂട്ടാലിട-കൂരാച്ചുണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞു. കൂരാച്ചുണ്ടിലേക്കുള്ള ബസ്സ് സർവീസുകൾ മിക്കതും സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരായ സാഹചര്യത്തിൽ യാത്രക്കാർ ദുരിതത്തിലാവുകയാണ്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകടപ്പെടുന്നത് ഇവിടെ നിത്യസംഭവമായിമാറിയിരിക്കുന്നു. എത്രയും പെട്ടന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രയാസങ്ങൾ പരിഹരിക്കാം എന്ന് സ്ഥലം MLA യും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പലതവണ ഉറപ്പു നൽകിയതുമാണ്. എന്നാൽ ഒരുതരത്തിലുള്ള നടപടികളും പിന്നീടുണ്ടായിട്ടില്ല. ചെടിക്കുളം, പാടിക്കുന്ന് ,കോളിക്കടവ് ,പാത്തിപ്പാറ മുക്ക് എന്നിവിടങ്ങളിലാണ് റോഡ് ഭാഗികമായി തകർന്നത് . മൂന്ന് മാസം മുൻമ്പ് പണി പൂർത്തിയാക്കിയിരുന്ന കരുവള്ളിക്കുന്നു മുതൽ കൂട്ടാലിട പെട്രോൾ പാമ്പ് വരെയുള്ള റോഡ് കരാറുകാരുടെ ആശാസ്ത്രീയമായ നിർമാണ പ്രവർത്തിമൂലം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട പറഞ്ഞു.Attachments…

Read More

ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒയാസിസ് ഫെര്‍ട്ടിലിറ്റി

വന്ധ്യതാ ചികിത്സാ രംഗത്ത് ഏറ്റവും ആധുനികമായ സേവനങ്ങള്‍ നല്‍കുന്ന സമഗ്ര ആരോഗ്യസേവനദാതാക്കളായ ഒയാസിസ് ഫെര്‍ട്ടിലിറ്റി  ഈ വര്‍ഷം ലക്ഷ്യമിടുന്നക് ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയിലെ  ഒന്നാം സ്ഥാനം. ഇന്‍ഡസ്ട്രി വളര്‍ച്ച നിരക്ക് 25 ശതമാനം മാത്രമായിരിക്കെ  നടപ്പു വര്‍ഷം 40 ശതമാനത്തിലധികം വര്‍ഷാവര്‍ഷ വളര്‍ച്ചയാണ് കമ്പനി നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.  കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം 11 പുതിയ സെന്ററുകള്‍ തുടങ്ങി, 2024 ഓടെ രാജ്യത്തെമ്പാടുമായി സെന്റുറുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ച് 50 ലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഹെല്‍ത്ത് കെയര്‍മേഖലയിലെ അതികായനായ കിരണ്‍ ഖഡേല, വന്ധ്യതാ ചികിത്സയിലെ വിദഗ്ധയായ ദുര്‍ഗ റാവു എന്നിവര്‍ രൂപം കൊടുത്ത ഒയാസിസ് ഫെര്‍ട്ടിലിറ്റി ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ബ്രാന്‍ഡുകളിലൊന്നാണ്. മികച്ച നേതൃനിരയ്‌ക്കൊപ്പം വിദഗ്ധരായ മെഡിക്കല്‍ ടീമും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കല്‍ സ്റ്റാഫും ഒയാസിസിനെ ഐവിഎഫ്ടി ട്രീറ്റ്‌മെന്റില്‍ അന്താരാഷ്ടട്ര തലത്തില്‍…

Read More

ഉദ്യോഗസ്ഥർക്കും ഭരണ പരിചയം വേണം : മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ മന്ത്രിമാരെപ്പോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണെന്ന് മുഖ്യമന്ത്രി.ഉദ്യോഗസ്ഥർക്ക് മാത്രമായി കാര്യങ്ങൾ നടപ്പാക്കാനാവില്ലെന്നും തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെന്ന് കണ്ടാൽ അത് മന്ത്രിമാർ സ്വീകരിക്കണം. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാർക്ക് ഇത്തരത്തിൽ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പലതരം അഭിപ്രായങ്ങൾ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുവേണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. എന്നാൽ കാലഹരണപ്പെട്ട ചട്ടങ്ങളുണ്ടാവാം. അപ്പോൾ പുതിയവ വേണ്ടി വരും. ഇതിനാവശ്യമായ നടപടികൾ മന്ത്രിമാർ സ്വീകരിക്കണം. പ്രവർത്തനങ്ങൾക്കിടയിൽ വരുന്ന പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യണം. മുൻ സർക്കാരിന്റെ കാലത്തേതു പോലെ ഓരോ വർഷവും പ്രോഗ്രസ്…

Read More

പാരാലിമ്പിക്സ് മെ‍‍ഡൽ ജേതാക്കൾക്ക് കെഎസ്ആർടിസിയുടെ ആദരം

തിരുവനന്തപുരം; ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ കായിക താരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായിക താരങ്ങൾക്കാണ് അവരുടെ ചിത്രങ്ങൾ ആലേഖനം  ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസിൽ പതിപ്പിച്ച് കെ.എസ്.ആർ.ടി.സി സ്നേഹാദരം അർപ്പിച്ചത്. മെഡൽ നേടിയ  അവനി ലേഖറ ( വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം ,വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം), പ്രമോദ് ഭഗത്ത് ( പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം)  കൃഷ്ണ നാഗര്‍ (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം ),  സുമിത് ആന്റില്‍ ( പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം)  മനീഷ് നര്‍വാള്‍ ( 50…

Read More

കെ ആർ വിശ്വംഭരന്റെ വിയോ​ഗത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്ക് പ്രശസ്ത നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വയറലാകുന്നു

കെ ആർ വിശ്വമ്പരന്റെ വിയോ​ഗത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്ക് പ്രശസ്ത നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വയറലാകുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം:സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആർ.വിശ്വംഭരൻ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകൾ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആർ.വിശ്വംഭരൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളിൽ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരൻ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: ‘നാല്പത്തിയെട്ടുവർഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയിൽ ഒരാൾ നഷ്ടപ്പെട്ടു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും വിശ്വംഭരൻ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാൻ വീണുപോയിട്ടുണ്ട്. അപ്പോൾ ഒരു കൈത്താങ്ങുമായി വിശ്വംഭരൻ…

Read More

” സണ്ണി “ട്രൈയ്ലർ റിലീസ്

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ“സണ്ണി “സെപ്റ്റംബർ 23-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു.സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്.“ഇപ്പോൾ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്.മറ്റൊരു സാഹചര്യത്തിൽ പറയാൻധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് ” സണ്ണി “.സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,

Read More

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂര്‍ 2369, പാലക്കാട് 1590, മലപ്പുറം…

Read More