‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്’ ; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് മുംബൈ ഹൈക്കോടതി തള്ളി

മുംബൈ :രാഷ്​ട്രപിതാവ്​ മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്‌എസിനെ കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധിയുടെ 2014ലെ പ്രസംഗത്തി​ന്റെ പകര്‍പ്പ്​ അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. രാഹുലിന്​ എതിരായ ക്രിമിനല്‍ മാനനഷ്​ട കേസില്‍ ആര്‍.എസ്​.എസ്​ ഭാരവാഹി രാജേഷ് കുന്തെ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തിങ്കളാഴ്​ച തള്ളി.മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തി​ന്റെ പകര്‍പ്പ് അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ്​ ബോംബെ ഹൈക്കോടതി വിധിച്ചത്​. 2014 മാര്‍ച്ച്‌ ആറിന് രാഹുല്‍ ഗാന്ധി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഭീവണ്ടിയില്‍ നടത്തിയ പ്രസംഗമാണ്​ കേസിന്​ ആധാരം. ‘ആര്‍എസ്‌എസി​ന്റെ ആളുകള്‍’ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയെന്നാണ്​ രാഹുല്‍ പറഞ്ഞത്​. താമസിയാതെ, ആര്‍.എസ്.എസി​െന്‍റ ഭീവണ്ടി യൂനിറ്റ്​ സെക്രട്ടറി രാജേഷ് കുന്ദെ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്​ കൊടുത്തു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ അറിയിക്കുകയായിരുന്നു.

Read More

പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത ആ പെണ്‍കുട്ടി! വൈറലായി കുറിപ്പ്

കൊച്ചി : പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടിയെ നേരിട്ടു കണ്ട അനുഭവം പങ്കു വെച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 2014ല്‍ ലുലുവില്‍ വെച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം: 2003 ല്‍ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെണ്‍കുട്ടിയുടെ ഒരു ചെറിയ റോളില്‍ ആണ് ഇവരെ ഞാന്‍ ആദ്യമായി കാണുന്നത്……….സ്‌ക്രീനില്‍ കണ്ട അന്നേരം തന്നെ ഹൃദയം അങ്ങ് കൊണ്ടുപോയി..അവര്…….പലവട്ടം ടിവിയിലും തിയേറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു….. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു……ആ കണ്ണുകള്‍….നിമിഷനേരം കൊണ്ട് മാഞ്ഞുപോയ ചെറുപുഞ്ചിരി…..കാലം കടന്നു പോയി…..പല സിനിമകളിലും അവരെ തിരഞ്ഞു.കണ്ടില്ല…..അന്ന് ഇന്നത്തെ പോലെ easily accessible ഇന്റര്‍നെറ്റും മൊബൈലും ഒന്നും ഇല്ല. ആരോട് ചോദിയ്ക്കാന്‍ ഇവര്‍ ആരാണെന്നുകാലം പിന്നെയും…

Read More

മെ​ഗാ വാക്സിനേഷൻ ക്യാമ്പുമായി കെ.സുധാകരൻ ;പങ്കെടുത്തത് 2000-ത്തോളം പേർ

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്ത്വത്തിൽ നടന്ന മെ​ഗാ വാക്സിനേഷൻ ക്വാമ്പിൽ പങ്കെടുത്തത് 2000-ത്തോളം പേർ.കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായാണ് സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ നൽകിയത്.കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്ത രണ്ടായിരം പേർക്കാണ് സൗജന്യ വാക്സിൻ ലഭ്യമാക്കിയത്.കണ്ണൂർ ജൂബിലി ഹാൾ,തളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ, പേരാവൂർ – GUPS വിളക്കോട് എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.ഈ മഹാമാരിയെ നേരിടാൻ എല്ലാവർക്കും സമയബന്ധിതമായി വാക്സിനേഷൻ ലഭ്യമാക്കുക മാത്രമാണ് ഏക പോംവഴിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവട് വെയ്‌പ്പാണിത്.നമുക്ക് എല്ലാവർക്കും ജാഗ്രത കൈവെടിയാതെ…

Read More

ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് : എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം:ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയ്ക്ക് സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം. ഏറ്റവും നല്ല ചിത്രത്തിന് 50000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശംസാപ്രതവും. ഇതര ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്, ശില്‍പവും പ്രശംസാ പത്രവും നല്‍കുന്നതാണ്. എന്‍ട്രി ഫീസായ 4000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സെക്രട്ടറി, ജെ.സി ഡാനിയല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി. ഒക്ടോബര്‍ 6. അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഫോണ്‍: 9496916675.

Read More

ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തി; ജാമ്യാപേക്ഷയെ എതിർത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന അനധികൃത പണമെന്നും ഇഡി കോടതിയിൽ വാദിച്ചു.ലഹരികടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയിൽ വാദിച്ചു. കേസ് 23 ന് വീണ്ടും പരിഗണിക്കും.

Read More

കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; സി.പി.എമ്മിൽ അച്ചടക്ക നടപടി

പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതിയുമായി ബന്ധപ്പെട്ട് പാലക്കാട് സി.പി.എമ്മിൽ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ബാങ്ക് ഹോണററി സെക്രട്ടറി ആർ. സുരേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. മുൻ എം.എൽ.എ എം.ഹംസ ഉൾപ്പെട്ട ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതി ചർച്ച ചെയ്യുന്നത് അടുത്ത ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി.വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഫണ്ട് പിരിവിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Read More

കാന്തിക ജട്ടി, ഇരുതല മൂരി, സ്വർണ വെള്ളരി തട്ടിപ്പിന്റെ വിത്യസ്ത മുഖങ്ങൾ

മലപ്പുറം: കാന്തിക ജട്ടി, ഇറിഡിയം, ഇരുതല മൂരി ഇങ്ങനെയായിരുന്നു തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ വീഴ്ത്തിയിരുന്നത്. ഏറ്റവും ഒടുവിൽ സ്വർണ്ണ വെള്ളരിയുടെ പേരിലാണ് സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നത്. സ്വർണ വെള്ളരി തട്ടിപ്പിൽ മലപ്പുറത്ത് യുവാവിന് പതിനൊന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ (47 ) പാണ്ടിക്കാട് പൊലീസ് അറസ്റ്റു ചെയ്തു .സ്വർണ്ണവെള്ളരി തട്ടിപ്പു സംഘത്തിൽ പെട്ട യുവാവ് മലപ്പുറത്തു നിന്നും പിടിയിലായതോടെയാണ് പുതിയ സംഘത്തെ കുറിച്ച് പൊലീസിന് അറിവ് ലഭിച്ചത്. സ്വർണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകിയാണ് ഇക്കൂട്ടർ തങ്ങളുടെ വലയിലകപ്പെട്ടവരിൽ നിന്നും ലക്ഷങ്ങൾ തട്ടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനങ്ങാടിയിലെ ലോഡ്ജ് മുറിയിൽ താമസിക്കുന്നതിനിടെ പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ച പ്രതി കൈവശമുണ്ടായിരുന്ന സ്വർണനിറത്തിലുള്ള വസ്തു സ്വർണവെള്ളരിയാണെന്നു പറഞ്ഞ്…

Read More

അഫ്ഗാൻ ; ഐ.പി.എൽ മത്സരങ്ങൾ വിലക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്കി താലിബാൻ. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. ഐ.പി.എല്ലിലെ ചിയർ ലീഡർമാർക്കും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത സ്ത്രീകളുമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണയായി പറയപ്പെടുന്നത്. താലിബാൻ ഇത് ഇസ്ലാമിന് എതിരാണെന്നും അഫ്ഗാനിൽ അവർ തെറ്റെന്ന് കരുതുന്ന സന്ദേശം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ (എ.സി.ബി) മുൻ മാദ്ധ്യമ മാനേജരും പത്രപ്രവർത്തകനുമായ ഇബ്രാഹിം മോമൻദ് ഞായറാഴ്ച ട്വിറ്ററിലാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഫ്ഗാനിലെ ദേശീയ ടിവിയിലും റേഡിയോയിലും ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഇബ്രാഹിം എഴുതി. അതിന്റെ ഉള്ളടക്കങ്ങൾ ഇസ്ലാമിന് എതിരായി പരിഗണിക്കപ്പെടുന്നതിനാൽ മത്സരങ്ങളുടെ സംപ്രേഷണം നിരോധിച്ചിരിക്കുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്യുകയും സ്ത്രീകൾ തല മറയ്ക്കാതെ നിൽക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അഫ്ഗാൻ…

Read More

വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

കേണിച്ചിറ/മീനങ്ങാടി: ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന്റെ ആക്രമണത്തില്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒറ്റയാനെ വനത്തിലേക്ക് തുരത്തി. വന്യമൃഗ ശല്യത്താല്‍ പൊറുതി മുട്ടിയ മീനങ്ങാടി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലയിലാണ് കാടിറങ്ങി കൊമ്പനെത്തിയത്. അപ്പാട്, മൂന്നാനക്കുഴി, ചൂതുപാറ, സൊസൈറ്റിക്കവല, കോളേരി, കേളമംഗലം പ്രദേശങ്ങളിലാണ് കൊമ്പന്‍ ഭീതി പടര്‍ത്തിയത്. കഴിഞ്ഞ മാസം ജനവാസ കേന്ദ്രത്തില്‍ നിന്നും കടുവയെ കൂടു വെച്ച് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കാട്ടാന കൃഷിയിടത്തിലിറങ്ങിയ വിവരം ഏഴ് മണിയോടെ വനംവകുപ്പിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഇരുളം, പുല്‍പ്പള്ളി റേഞ്ച് ഓഫീസുകളില്‍ നിന്നെത്തിയ പ്രത്യേക വനപാലകസംഘം ആനയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുന്നത്. മീനങ്ങാടി സൊസൈറ്റിക്കവല മുണ്ടിയാനിയില്‍ കരുണാകരന്‍ (75), കേണിച്ചിറ കേളമംഗലം പാലാറ്റില്‍ രാമചന്ദ്രന്‍ (76) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കരുണാകരനെ…

Read More

‘കന്നിമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും’ ; തൃശൂരിൽ കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായക്ക് വിവാഹം

തൃശൂർ: കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ വിവാഹം. തൃശൂർ പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി അലങ്കരിച്ച കതിർമണ്ഡപത്തിലായിരുന്നു ഈ വേറിട്ട ചടങ്ങ്. 50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വധൂവരന്മാരുടെ ഇഷ്ട ഭക്ഷണമായ ചിക്കൻ ബിരിയാണിയും ഫ്രൈയുമായിരുന്നു വിവാഹഭക്ഷണം. ബീഗിൾ ഇനത്തിൽപ്പെട്ട ആക്സിഡ് എന്ന വരന് ഒന്നര വയസുകാരിയായ ജാൻവിയാണ് വധു ആയത്. വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലി നഷി ദമ്പതികളുടെ വളർത്തു നായയാണ് ആക്സിഡ്. ഷെല്ലി നഷി ദമ്പതികൾക്ക് ആകാശ് അർജുൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ്. വളർത്തുനായ ആക്സിഡിനെ മൂന്നാമത്തെ മകനായാണ് ദമ്പതികൾ കണ്ടിരുന്നത്. ആക്സിഡിന് കൂട്ടു വേണമെന്ന് ദമ്പതികളുടെ ആഗ്രഹത്തിന് മക്കൾ പിന്തുണ നൽകുകയായിരുന്നു. പുന്നയൂർക്കുളത്തു നിന്നായിരുന്നു വധുവിനെ കണ്ടുപിടിച്ചത്. നായകളുടെ വിവാഹത്തിന് ഉത്തമമായ കന്നി മാസം തെരഞ്ഞെടുത്തു. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു ശുഭ മുഹൂർത്തം. സിൽക് ഷർട്ടും മുണ്ടുമായിരുന്നു ആക്സിഡിന്റെ വേഷം. കസവിൽ നെയ്ത പട്ടുപാവാടയായിരുന്നു…

Read More