മീൻമുട്ടിയിൽ വെച്ചുണ്ടായ അപകടത്തിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ മരണപ്പെട്ടു

മീൻമുട്ടിയിൽ വെച്ചുണ്ടായ അപകടത്തിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ മരണപ്പെട്ടു. റവന്യൂ വകുപ്പിലെ സെക്ഷൻ ഓഫീസർ ഹരികുമാർ കരുണാകരൻ (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകുംന്നേരമാണ് അപകടമുണ്ടായത്.ഭാര്യ ശ്രീലേഖ വനംവകുപ്പിൽ ജൂനിയർ സൂപ്രണ്ടാണ്.ഹരികുമാറിൻ്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി 3 മണിക്കകം സംസ്ക്കാര ചടങ്ങുകൾ നടക്കും.ഹരികുമാറിൻ്റെ അകാലത്തിലുള്ള നിര്യാണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഞടുക്കവും അനുശോചനവും രേഖപ്പെടുത്തി

Read More

എക്സ്പോ 2020 ദുബായ് ; വിദ്യാർത്ഥികൾക്ക് മെഗാ ഇവൻറിലേക്കുള്ള സൗജന്യ ഗതാഗതം വാഗ്ദാനം ചെയ്ത് സ്കൂളുകൾ

ദുബായ് : വേൾഡ് എക്സ്പോയ്ക്ക് മുന്നോടിയായി ദുബായിലെ സ്കൂളുകൾ അവരുടേതായ രീതിയിൽ  വിദ്യാഭ്യാസ യാത്രകൾക്കായി തയ്യാറെടുക്കുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ വിദ്യാർത്ഥികൾക്കായി മെഗാ ഇവൻറിലേക്ക് സൗജന്യ ബസ് യാത്രകൾ സംഘടിപ്പിക്കുകയും ലോകത്തിൻറെ  ഭാവി നേരിട്ട് കാണാനുള്ള അവസരം നൽകുകയും ചെയ്യും.2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന ലോക മേളയിൽ കുട്ടികളുടെയും യുവാക്കളുടെയും താല്പര്യങ്ങളെയും മുൻ നിർത്തികൊണ്ട്  നിരവധി പവലിയനുകൾ രൂപകൽപ്പന ചെയ്തതിട്ടുണ്ട്. എക്സ്പോ 2020 കുട്ടികൾക്ക് അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയിലൂടെ മികച്ച വിദ്യാഭ്യാസ അനുഭവമായി മാറുമെന്ന് രാജ്യമെമ്പാടുമുള്ള പ്രധാന അധ്യാപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read More

ഡിവൈഎഫ്ഐ നേതാവിന്റെ തുടയിൽ വിഷം പുരട്ടിയ ശൂലം തറച്ച കേസ് ; പ്രതികളായ ആർഎസ്എസുകാരിൽ നിന്നും പണം വാങ്ങി ഒത്തുതീർപ്പാക്കി ; സിപിഎം നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്ത്

ആലപ്പുഴ : 2013 ഏപ്രിൽ മാസം കറ്റാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകനായ സുജിത്തിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയും പിന്നിലൂടെ വിഷം പുരട്ടിയ ശൂലം കുത്തിക്കയറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഒട്ടേറെ സമരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയും സിപിഎം ചെയ്തിരുന്നു. പ്രതികളിൽ ഉൾപ്പെട്ട രണ്ടുപേർ മരണപ്പെട്ടിരുന്നു.കഴിഞ്ഞമാസം ഈ കേസ് കോടതിയിൽ വന്നപ്പോൾ മരണപ്പെട്ടുപോയ രണ്ടുപേർ മാത്രമാണ് തന്നെ ആക്രമിച്ചതെന്ന് സുജിത്ത് മൊഴി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ബാക്കി പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ഇത് 25 ലക്ഷം രൂപ ഈ ഭാഗത്ത് നിന്നും വാങ്ങിയ ശേഷം മനഃപൂർവം മൊഴിമാറ്റി പറഞ്ഞതാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സുജിത്തിന് നൽകിയ 25 ലക്ഷത്തിൽ 15 ലക്ഷം നൽകിയത് ബിജെപി ജില്ലാ കമ്മിറ്റി ആണെന്നും സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.…

Read More

ചെന്നൈക്ക് പവർ പ്ലെയിൽ 4 വിക്കറ്റ് നഷ്ട്ടം ; തകർപ്പൻ തുടക്കവുമായി മുംബൈ ഇന്ത്യൻസ്

മുംബൈ- ചെന്നൈ മത്സരത്തിന്റെ പവർ പ്ലെയിൽ തന്നെ ക്യാപ്റ്റൻ ധോണിയുടേതടക്കം 4 വിക്കറ്റുകൾ നഷ്ടമാക്കി ചെന്നൈ. ഫാഫ് ഡ്യൂപ്ലിസി, മോയീൻ അലി, സുരേഷ് റൈന, എം. എസ് ധോണി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ട്രെൻഡ് ബോൾട്, ആദം മിൽനെ എന്നിവർ മുംബൈയ്ക്കായി വിക്കറ്റുകൾ നേടി. രോഹിതിന്റെ അസാനിദ്ധ്യത്തിൽ പൊള്ളാർഡാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎലിന്റെ ബാക്കി മത്സരങ്ങൾ യു എ ഇയിൽ ഇന്ന് മുതലാണ് പുനരാരംഭിച്ചത്

Read More

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് ; ഒറ്റയാൾ പോരാട്ടം നടത്തിയ മുൻ സിപിഎം നേതാവിനെ കാണ്മാനില്ല

തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് എതിരെ സി.പി.എമ്മിൽ നിന്ന് പോരാടി അച്ചടക്ക നടപടി നേരിട്ട പ്രവർത്തകൻ സുജേഷ് കണ്ണാട്ടിനെ കാണാതായി. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. സുജേഷിന് നാട്ടിൽ ഭീഷണി നിലനിന്നിരുന്നു. തൃശൂർ മാടായിക്കോണം സി.പി.എം ബ്രാഞ്ച് അംഗമായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൻ സമരം നടത്തിയിരുന്നു. പാർട്ടിയ്ക്ക് അനഭിമതനായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ തെളിവുകൾ അക്കമിട്ട് നിരത്തിയതും സുജേഷായിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ പരസ്യമായി വായ്പ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിന്റെ തിരോധാനം. കാറിലാണ് പോയിട്ടുള്ളത്. അവസാന ടവർ ലൊക്കേഷൻ കണ്ണൂർ ജില്ലയാണ്. ഇന്നു ഫോൺ ഓൺ ചെയ്തിട്ടില്ല. ഇന്നലെ രാത്രി ഫോൺ ഓണായപ്പോഴുള്ള ടവർ ലൊക്കേഷനാണ് കണ്ണൂർ.

Read More

‘എൻസിപിയിൽ പൊട്ടിത്തെറി’ ; പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേരും ; കെ സുധാകരനിൽ നിന്നും അംഗത്വം ഏറ്റുവാങ്ങും

തിരുവനന്തപുരം : എൻസിപി യിൽ തർക്കങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ കടന്നുവന്ന ശേഷം പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമായിരുന്നു. കഴിഞ്ഞദിവസം തൊടുപുഴയിൽ നടന്ന പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിലും പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. പല ജില്ലകളിലും നേതാക്കൾ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയും മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയും ആണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വിജേന്ദ്ര കുമാറും എൻ സി പി യിലെ തിരുവനന്തപുരം ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും കോൺഗ്രസിൽ ചേരുവാൻ തീരുമാനിച്ചു. സെപ്റ്റംബർ 23ന് വൈകുന്നേരം നാലുമണിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും എൻസിപി നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിക്കും.

Read More

പച്ചത്തെറി, മതവിദ്വേഷം വളർത്തൽ ; നമോ ടി വിക്കെതിരെ കേസെടുത്തു ; കേസെടുത്തത് വിഡി സതീശന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ

മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നമോ ടിവി എന്ന യുട്യൂബ് ചാനലിനെതിരെ കേസെടുത്തു. ചാനല്‍ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ 153 എ വകുപ്പ് പ്രകാരം തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലാണ് നമോ ടിവി.വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വാര്‍ത്തകളാണ് തുടര്‍ച്ചയായി നമോ ടിവി പ്രചരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലെ ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ധിപ്പിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വ്യക്തമാക്കി.

Read More

ചരംജിത് സിംഗ് ചാന്നി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരംജിത് സിംഗ് ചാന്നിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ. ഗാന്ധിയാണ് ചരംജിത്തിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. അല്പം മുന്‍പ് അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. പഞ്ചാബിലെ മഹാഭൂരിപക്ഷം വരുന്ന ദളിത് വിഭാത്തില്‍ നിന്നാണ് ചരംജിത്ത് വരുന്നത്. 48 വയസുള്ള ഊര്‍ജസ്വലനായ നേതാവാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഐടി മന്ത്രിയായിരുന്നു. ചംകൗര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

Read More

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ്  നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കേസിൽ സംസ്ഥാന സര്‍ക്കാര്‍ നീതിപൂര്‍വമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെപ്തംബര്‍ 20 ന് രാവിലെ 10 മണിമുതല്‍ ഒരു മണിവരെയാണ് ധർണ്ണ. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി സെപ്തംബര്‍ 23 ന് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും. 2022…

Read More

നിയന്ത്രണങ്ങളുടെ ലംഘനം: 1267 കേസുകള്‍; മാസ്ക് ധരിക്കാത്ത 7593 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1267 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 501 പേരാണ്. 1594 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 110 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 237, 36, 111തിരുവനന്തപുരം റൂറല്‍ – 173, 30, 90കൊല്ലം സിറ്റി – 242, 24, 9കൊല്ലം റൂറല്‍ – 63, 63, 105പത്തനംതിട്ട – 61, 55, 86ആലപ്പുഴ – 27, 11, 13കോട്ടയം – 55, 39, 343ഇടുക്കി – 42, 1, 2എറണാകുളം സിറ്റി – 64, 15, 11എറണാകുളം റൂറല്‍ – 60, 14, 105തൃശൂര്‍ സിറ്റി – 4,…

Read More