സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ മന്ത്രി

കൊച്ചി: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനോ തീരുമാനം അറിഞ്ഞില്ല.സ്‌കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നശേഷം മാത്രമാണ്സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ…

Read More

തൃത്താല ​ഗവൺമെന്റ് കോളേജിന് കെ.ആർ നാരായണന്റെ പേര് നൽകണം ; പ്രമേയം പാസാക്കി യു.ഡി.എഫ് ഭരണസമിതി

പാലക്കാട്: തൃത്താല ​ഗവൺമെന്റ് കോളേജിന് മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ പേര് നൽകാൻ പ്രമേയം പാസാക്കി യു.ഡി.എഫ് പട്ടിത്തറ പഞ്ചായത്ത് ഭരണസമിതി.യു.ഡി.എഫ് പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ബാലന്റെ നേതൃത്ത്വത്തിലുളള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. മുൻ രാഷ്ട്രപതിയും, 3 തവണ ഒറ്റപ്പാലം എംപി, പിന്നോക്ക വിഭാഗത്തിലെ ആദ്യത്തെ പ്രസിഡന്റ്,മുൻ കേന്ദ്ര മന്ത്രി, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അമ്പാസഡർ എന്നീ തസ്തികകളിൽ രാജ്യത്തെ സേവിച്ച കെ.ആർ നാരായണൻ എന്ന തദ്ദേശീയനായ മഹത് വ്യക്തിത്ത്വത്തിന്റെ പേര് സമരിക്കാൻ പുതുതലമുറയെ കൂടി ഓർമ്മിപ്പിച്ച യു.ഡി.എഫ് പട്ടിത്തറ ഭരണസമിതി തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്ത് വന്നത്.

Read More

സപ്ലൈകോ ‘ഛോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ ‘ഛോട്ടു’ വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കിഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പർ മാർക്കറ്റുകൾക്കു സമീപത്തുള്ള എൽ പി ജി ഔട്ട്ലെറ്റുകളിൽ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസീപ്പ്റ്റ് ചെയ്ത് ഔട്ട്ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും. സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം: 9447975243. ഐഒസി ബിപിഎസ്എസ് ഇൻഡ്യൻ സെയിൽസ് ഓഫീസർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും: സൂര്യാ (കൊച്ചി…

Read More

11 സംസ്ഥാനങ്ങളില്‍ കോവിഡ് സുരക്ഷാ പദ്ധതിയുമായി ഇസാഫ്

തൃശ്ശൂർ: 11 സംസ്ഥാനങ്ങളിലായി 10 ലക്ഷം പേരിലെത്തുന്ന ദേശവ്യാപക കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ ന് ഇസാഫ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്‌ഘാടനം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ നിര്‍വ്വഹിച്ചു. ‘പോരാടുക, നേരിടുക, തോല്‍പ്പിക്കുക’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന കോവിഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ പ്രാദേശിക ഭാഷകളിലുള്ള ബോധവല്‍ക്കരണ ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്യും. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകളിലും ഇസാഫ് സഹകരിക്കും. ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ, ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, പാലക്കാട് ക്ലസ്റ്റര്‍…

Read More

കുഞ്ഞുങ്ങൾക്ക് പുതിയ വാക്സിൻ

*ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ ഒക്ടോബർ മുതൽ തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുന്നു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ച് വരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ…

Read More

പുര കത്തുമ്പോൾ വാഴ വെട്ടുന്നത് എതിർക്കപ്പെടേണ്ടത് ; സിപിഎമ്മിനും സർക്കാരിനുമെതിരെ മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : കേരളത്തിലെ മതേതര ചുറ്റുപാട് തകർക്കുവാനുള്ള നീക്കങ്ങളിൽ പക്ഷം പിടിക്കുന്ന സിപിഎം നിലപാടുകൾക്കെതിരെയും വിഷയം കൈകാര്യം ചെയ്യുന്നതിലെ സർക്കാർ അനാസ്ഥയ്ക്കെതിരെയും പ്രമുഖ മാധ്യമ പ്രവർത്തകൻ ഹരിമോഹന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുകയാണ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഇന്നൊരൊറ്റ ദിവസം, രണ്ടു തവണയാണ് സി.പി.ഐ.എമ്മും അവർ നേതൃത്വം നൽകുന്നൊരു സർക്കാരും സമൂഹത്തിൽ തുറന്നുകാണിക്കപ്പെട്ടത്. ആദ്യത്തേത് – “ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. വലിയ പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തിന്‍റെ പ്രസംഗം ഞാൻ ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. ബൈബിൾ, ഖുർആൻ, ഭഗവദ് ഗീത എന്നീ ഗ്രന്ഥങ്ങളെക്കുറിച്ചു നല്ല ധാരണയുള്ള വ്യക്തിയാണ്. ഔദ്യോഗിക ജോലിക്കു ശേഷം രാത്രിയിൽ വായനയ്ക്കായി ബിഷപ്പ് സമയം ചെലവഴിക്കാറുണ്ട്. ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട്. സഭയുമായും ബിഷപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. വിവാദങ്ങൾ ഉണ്ടാക്കാൻ സഭയോ സർക്കാരോ ശ്രമിക്കുന്നില്ല. വിവാദങ്ങൾക്കു ശ്രമിക്കുന്നതു വർഗീയവാദികളും തീവ്രവാദികളുമാണ്.” മന്ത്രി…

Read More

കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി

കാലടി മറ്റൂർ ജംഗ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാൻറ് റസിഡൻസിയിൽ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപെടെ 5 പേരെ അറസ്റ്റ്  ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ  അകവൂർ മഠത്തിൽ  ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യനൂർ തൈനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെൺവാണിഭം നടക്കുന്നയെന്ന് ജില്ലാ പോലീസ് മേധാവി കെ .കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. പന്തീരായിരം രൂപയാണ് സംഘം ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്. സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാർ കൂടിയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ ജയിംസ് മാത്യു, എൻ.വി. ബാബു, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി. ഒ…

Read More

പഠനത്തിനൊപ്പം പാർട്ട്‌ ടൈം ജോലിയുമായി എൻ സി ഡി സി

കോവിഡ് മഹാമാരിയിൽ ജീവിത മാർഗം ഒരു ചോദ്യ ചിന്ഹമായി നിൽക്കുന്നവർക്ക് ജോലി ചെയ്ത് കൊണ്ട് എൻ സി ഡി സിയുടെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന. പഠനത്തിനൊപ്പം ജോലി എന്ന പദ്ധതിയുടെ മൂന്നാം ബാച്ചിലേക്കാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തൽപരരായ വനിതകളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സ് നൽകുന്നത്. അദ്ധ്യാപനത്തിൽ അഭിരുചി ഉള്ളവർക്ക് 50% ഫീസിളവോട് കൂടി പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് ‌യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846808283വെബ്സൈറ്റ് : https://ncdconline.org/

Read More

സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോ​​ഗത്തില്‍ തീരുമാനമായി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാര്‍​ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച്‌ തീരുമാനം ഉടന്‍ എടുക്കും. നേരത്തെ തന്നെ സ്കൂളുകള്‍ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദ​ഗ്ധരുമായി സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഒക്ടോബര്‍ നാല് മുതല്‍ കോളജുകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും. ഒപ്പം പ്ലസ് വണ്‍ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താന്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബര്‍ ഒന്നിന് മുന്‍പ് നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ ഒന്നാം…

Read More

രമേഷ് പിഷാരടി നായകനായ ചിത്രം നോ വേ ഔട്ട്‌ ” ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം “നോ വേ ഔട്ട്‌ ” ന്റെഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത്നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായറിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.ധർമജൻ, ബേസിൽ ജോസഫ്,രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.പി ആർ ഒ മഞ്ജു ഗോപിനാഥ്.

Read More