ഹ്യൂമെൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംവിധായകൻ വിജീഷ് മണിയെ ആദരിച്ചു.

ആദിവാസി ഭാഷകളിൽ ഇരുള (നേതാജി), കുറുംമ്പ (മ് മ് മ് ) സിനിമകൾ സംവിധാനം ചെയ്ത് ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ഗോത്രഭാഷയും, സംസ്കാരവും പ്രചരിപ്പിക്കുന്ന വിജീഷ് മണിയെ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ അംഗീകാരം അധ്യക്ഷൻ വി ടി പ്രകാശൻ നൽകി ആദരിച്ചു. വയനാട്, സുല്‍ത്താന്‍ ബത്തേരി ജെറ്റ് പാര്‍ക്ക് റിസോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്നചടങ്ങിൽ ആർ മനോജ് കുമാർ ( ഡി വൈ എസ് പി വയനാട്), സന്ദീപ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ കല്പറ്റ),പ്രേമചന്ദ്രൻ, സലീഷ് ഇയ്യപ്പാടി,ജോർജ് ജോസഫ്,നവനീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

പിന്നാവാലയിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു

കൊളമ്പോ : ശ്രീലങ്കയിലെ പിന്നാവാലാ ആന സംരക്ഷണകേന്ദ്രത്തിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു. ആനപ്രസവത്തിലെ ഇരട്ടക്കുട്ടികൾ ഇപ്പോൾ ലോകത്തോട്ടാകെ വാർത്തകളിൽ നിറഞ്ഞിരിക്കയാണ്.25 വയസ്സുള്ള സുരാംഗി എന്ന പിടിയാനയാണ് ഓഗസ്റ്റ് 31 നു ഇരട്ടകുട്ടികൾക്ക് ജന്മമേകിയത്.രണ്ടും ആൺ ആനക്കുട്ടികൾ. ശ്രീലങ്കയിൽ 1941നു ശേഷം ആദ്യമായാണ് ഇത്തരം സംഭവമെന്നു ശ്രീലങ്കൻ ആന വിദഗ്ധനായ ജയന്ത ജയവർധന പറയുന്നു. ആനക്കുട്ടികൾ പൂർണ്ണ ആരോഗ്യവന്മാരാണ്.2009 ഇൽ ആണ് സുരാംഗി ആദ്യ ആനക്കുട്ടിക്ക് ജന്മം നൽകിയത്. പാണ്ഡു എന്ന 17 കാരനായ കൊമ്പൻ ആണ് കുട്ടികളുടെ പിതാവ്. 45 വർഷം മുമ്പ് ആനകൾക്കായുള്ള അനാഥയം ആയാണ് ശ്രീലങ്കയിൽ പിന്നാവാലാ എലിഫന്റ് ഓർഫനേജ് ആരംഭിച്ചത്. ലോകത്ത് ഏറ്റവും അധികം ആനകളെ പുനരധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രം.ആനവിദഗ്ധരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ ടൂറിസം മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളും ഈ കേന്ദ്രത്തെ മികവുറ്റതാക്കുന്നു.1984 മുതൽ ശ്രീലങ്ക ടൂറിസം മന്ത്രാലയത്തിന്റെ കീഴിലെ നാഷണൽ സുവോളജിക്കൽ…

Read More

സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

ഷാർജ ഇൻകാസിൻ്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിക്ക് കഴിഞ്ഞ വർഷം സംപ്തംബർ 17നാണ് തുടക്കം കുറിച്ചത്.ഇതിൻ്റെ ഭാഗമായി ഷാർജ ഇൻകാസ് ഭവന നിർമ്മാണവും രക്തദാനവും ഉൾപ്പടെയുള്ള വിവിധ കാരുണ്യ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഷാർജയിൽ സംഘടിപ്പിച്ച ആഘോഷപ്പരിപാടിയുടെ സമാപന ചടങ്ങ് കേക്ക് മുറിച്ച് ആഘോഷിച്ചു. ഷാർജ ഇൻകാസ് പ്രസിഡന്റ്‌ അഡ്വ.വൈ എ റഹീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യാതിഥിയായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ ഷാർജ ഇൻകാസ് വർക്കിങ്ങ് പ്രസിഡൻ്റ് ബിജു എബ്രാഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, അഡ്വ.സന്തോഷ് നായർ, ഡോ.രാജൻ വർഗ്ഗീസ്, നൗഷാദ്, ഷാൻ്റി തോമസ്, ഖാലിദ് തുടങ്ങിയ നേതാക്കൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Read More

ഭരണസംവിധാനത്തിൽ അറിവ് അത്ര പോര: മന്ത്രിമാർക്കുള്ള പരിശീലന ക്ലാസ് 20 മുതൽ

തിരുവനന്തപുരം: ഭരണ സംവിധാനത്തെക്കുറിച്ച് കൂടുതൽ അറിവുപകരാനും വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിൽ പരിചയ സമ്പത്ത് ഉണ്ടാക്കുന്നതിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ് 20ന് ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ പലര്‍ക്കും ഭരണപരമായ വിഷയങ്ങളില്‍ പരിചയക്കുറവുണ്ടെന്നും അത് പഠിപ്പിച്ചെടുക്കാന്‍ പ്രത്യേക സമഗ്ര പരിശീലനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് പരിശീലന തീയതി നിശ്ചയിച്ചത്. പത്തു സെഷനുകളിലായി മൂന്നുദിവസത്തെ പരിശീലന ക്ലാസാണ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന സെഷൻ ഉദ്ഘാടനം ചെയ്യും.  ദുരന്ത വേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രി എന്ന ടീം ലീഡർ തുടങ്ങിയ സെഷനാണ് ആദ്യ ദിവസത്തെ ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകുന്നത്. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ചു യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. ടീമിനെ നയിക്കുന്നത് സംബന്ധിച്ച്…

Read More

ഇന്‍ഫോപാര്‍ക്കില്‍ 9 ഇടങ്ങളില്‍ മൈബൈക്ക് സൈക്കിള്‍ സ്റ്റേഷനുകള്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വിശാലമായ കാമ്പസില്‍ ഐടി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി മൈബൈക്ക് സൈക്കിള്‍ സേവനം തുടങ്ങി. കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹറയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് സൈക്കിള്‍ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ ടെക്കി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്നും അവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കൊച്ചി മെട്രോയുമായി ചേര്‍ന്ന് മൈബൈക്ക് നേരത്തെ നഗരത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാമ്പസിനകത്തെ യാത്രകള്‍ക്ക് ഇവ ഉപയോഗിക്കാം. കൊച്ചി മെട്രോ വൈകാതെ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് ഇ-സൈക്കിളുകളുടെ ഹബ്…

Read More

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാർഥികളുടെ വിവരങ്ങൾ ബഹുരാഷ്ട്ര കുത്തകക്ക് ; ജി സ്യുട്ട് തെരെഞ്ഞെടുത്തത് സർക്കാർ നയങ്ങൾ അനുസരിച്ചുള്ള സ്വതന്ത്രസോഫ്റ്റുവെയറുകളെ തള്ളി

കൊച്ചി : കേരളത്തിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള ജി സ്യൂട്ട് ആണ്.ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡ്രൈവ്, ജീമെയില്‍, ഗൂഗിള്‍ ഡോക്സ് തുടങ്ങിയ സേവനങ്ങള്‍ ഒരുമിച്ചു് ലഭിക്കുന്നതാണു് ജി-സ്വീറ്റ്.കേരളത്തിലെ സ്കൂളുകളിലെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ക്കായി ജി-സ്വീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചു തുടങ്ങാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് തീരുമാനിച്ചത്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള കൈറ്റ് ഇത്തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാതെ ഗൂഗിളിനെ ആശ്രയിച്ചത് സ്പിങ്ളറിനെക്കാൾ വലിയ ഡാറ്റാ കൈമാറ്റ അഴിമതി ആണെന്നാണ് ആരോപണം ഉയരുന്നത്.ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ ഇതിലെ ചതിക്കുഴികൾ തുറന്നു കാട്ടുന്ന പോസ്റ്റ് അവരുടെ ബ്ലോഗിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി നലകാനുള്ള വാഗ്ദാനം അവർക്ക് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയായി വിലയിരുത്തപ്പെടുന്നു.…

Read More

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടക കക്ഷികളുമായി ആലോചിച്ചില്ല; കോന്നിയില്‍ സിപിഎമ്മിനെതിരെ സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നും കോന്നിയില്‍ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷം കുറയാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍. കൂടാതെ അടൂരില്‍ ബിജെപി വോട്ട് ചോര്‍ച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുഅടൂര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പ്രശ്നങ്ങള്‍ വോട്ട് ചോര്‍ത്തിയെന്നും എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

Read More

യുവാക്കളില്‍ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സിപിഎം പരാമര്‍ശം ഗൗരവകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കൊച്ചി : യുവാക്കളില്‍ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സിപിഎം പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നെന്ന പരാമര്‍ശം നിസാരമായി കാണരുത്. എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കില്‍ സിപിഎം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ യുവതികളെ തീവ്രവാദത്തിലേക്ക് വഴിതിരിക്കാന്‍ ശ്രമമെന്ന് സിപിഎം

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ യുവതികളെ തീവ്രവാദത്തിലേക്ക് വഴിതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച്‌ നല്‍കിയ കുറിപ്പില്‍ പറയുന്നു. ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തില്‍ വര്‍ഗീയ സ്വാധീനം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവത്തില്‍ കാണണമെന്നും കുറിപ്പിലുണ്ട്. സെപ്റ്റംബര്‍ 10 നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് കുറിപ്പ് നല്‍കിയത്. സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗവുമായി ബന്ധപ്പെട്ട് സിപിഎം തയാറാക്കിയ കുറിപ്പില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇങ്ങനെ പരാമര്‍ശിക്കുന്നു. മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ…

Read More

“സൗദി വെള്ളക്ക” ചിത്രീകരണം ആരംഭിച്ചു

ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന “സൗദി വെള്ളക്ക”കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു..ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമ്മാതാവ് ജി സുരേഷ്‌കുമാർ ക്ലാപ്പും ,നിർമ്മാതാവ് അനീഷ് എം തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.ചടങ്ങിൽ നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്,ബി.രാകേഷ്, കല്ലിയൂർ ശശി തുടങ്ങിയവരും പങ്കെടുത്തു.ചെല്ലാനം ബീച്ച് ഭാഗത്തായിരുന്നു ആദ്യ ചിത്രീകരണം. ” ഓപ്പറേഷന്‍ ജാവ”യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും…

Read More