ലുട്ടാപ്പി എയറിൽ ആകുന്നത് പതിവാണ് ; ചെന്ന് ചാടുന്നതൊക്കെയും അബദ്ധങ്ങളിൽ

കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കളിക്കുടുക്കയിലെ പ്രധാന കഥാപാത്രമാണ് ലുട്ടാപ്പി. പ്രിയപ്പെട്ട കഥാപാത്രമാണ് ലുട്ടാപ്പി. കുട്ടികളിൽ വായന കുറഞ്ഞെങ്കിലും അനിമേഷൻ ചിത്രങ്ങളിലൂടെ ഇന്നും കുഞ്ഞുമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് ലുട്ടാപ്പി. കളിക്കുടുക്കക്ക് പുറമേ ബാലരമയിലെ മായാവിലും പ്രധാനപ്പെട്ട വില്ലൻ കഥാപാത്രമായി ലുട്ടാപ്പി കടന്നുവരുന്നുണ്ട്. ലുട്ടാപ്പിയുടെ ത്വക്കിന്റെ നിറം കടും ചുവപ്പാണ്.എല്ലാ ചാത്തന്മാരെ പോലെയും രണ്ട് കൊമ്പുമുണ്ട്. ഈയടുത്ത കാലഘട്ടം വരെ കറുത്ത ജട്ടി മാത്രമായിരുന്നു ലുട്ടാപ്പിയിടെ വേഷം.എന്നാൽ ഇപ്പോൾ കുട്ടൂസന്റെ മാതൃകയിലുള്ള ,എന്നാൽ പച്ച നിറമുള്ള വസ്ത്രമാണ് ധരിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ലുട്ടാപ്പിയുടെ കൈവശം ഒരു പറക്കും കുന്തമുണ്ട്. വെളുത്ത നിറമുള്ള ഈ കുന്തമാണ് ലുട്ടാപ്പിയുടെ വാഹനം. കുട്ടൂസനും ഡാകിനിയും അവരുടെ അതിഥികളും ഗതാഗതത്തിനു ഉപയോഗിക്കുന്നത് ഈ കുന്തമാണ്. മറ്റാർക്കും ഈ കുന്തം ഓടിക്കാൻ കഴിയില്ല എന്നത് ശ്രദ്ധേയമാണ്. മാന്ത്രിക കുന്തമാണ് എന്നാണ് വെപ്പ് എങ്കിലും പലപ്പോഴും ഈ കുന്തം കേട് ആകാറുണ്ട്.…

Read More

പതിനാല് ജില്ലകളിലും കെപിസിസി പ്രസിഡന്റ് സന്ദർശനം നടത്തും ; നേതാക്കളുമായി സംവദിക്കും

14 ജില്ലകളിലും പുതിയ DCC അധ്യക്ഷൻമാർ സ്ഥാനമേറ്റിരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അതാത് ജില്ലകളിലെ നേതാക്കളുമായി സംവദിക്കും. പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ഈ നാടും നാട്ടുകാരും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മൂല്യവും പ്രസക്തിയും തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. മൂവർണ്ണക്കൊടി കൈകളിലേന്തി ഈ രാജ്യത്തിനെ മുന്നോട്ട് നയിക്കാൻ കൂടുതൽ കുട്ടികൾ കടന്നു വരണം. ആളെ കൊല്ലുന്ന ചെന്നായ്ക്കൂട്ടങ്ങളിലേയ്ക്കല്ല, ബഹുസ്വരതയുടെ മനോഹാരിതയുമായി രാജ്യത്തിൻ്റെ പ്രതീക്ഷയായി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്കാണ് പുതിയ തലമുറ ചേക്കേറേണ്ടത്. സ്വയം നവീകരിക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിൻ്റെ ഉറച്ച നിലപാടുകളും നയങ്ങളും പുതിയ കുട്ടികളെ ആകർഷിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്. രാജ്യവും സംസ്ഥാനവും ഭരണകൂട കെടുകാര്യസ്ഥതയുടെ പേരിൽ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് ഉചിതമായ പ്രതിഷേധങ്ങൾ ഉയരേണ്ട സമയം ആഗതമായിരിക്കുന്നു. ജനപക്ഷത്ത് പ്രതിപക്ഷം മാത്രമാണുള്ളത്. ജന…

Read More

ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ. ” നീല രാത്രി “

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മഹാത്ഭുതം മലയാളത്തിൽ നിന്ന്.ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ.ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി “എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീല രാത്രി ” എന്ന സിനിമയാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്നത്.മണികണ്ഠൻ പട്ടാമ്പി,ജയവാര്യർ,ഹിമ ശങ്കർ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂർവ്വ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളുംഅഭിനയിക്കുന്നു.റ്റൂടെൻഎന്റർടൈയ്ൻമെന്റ്സ്,ഡബ്ളിയു ജെ പ്രൊഡക്ഷൻസ് എന്നി ബാനറിൽ അനൂപ് വേണുഗോപാൽ,ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവ്വഹിക്കുന്നു.എഡിറ്റർ-സണ്ണി ജേക്കബ്,കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ,വി എഫ് എക്സ്- അരുൺ ലാൽ പോംപ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂർ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസർഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,27,791 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,016 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1881 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,86,190 കോവിഡ് കേസുകളിൽ, 13.4 ശതമാനം വ്യക്തികൾ…

Read More

ഡോക്ടർമാരുടെ ഉപവാസം ഒക്ടോബർ രണ്ടിന്

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് സെക്രട്ടേറിയറ്റ് പടിക്കൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഉപവാസ സമരം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധം ആരംഭിക്കും. ഇതിൻ്റെ ഭാഗമായി ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും ട്രെയിനിംഗുകളും ബഹിഷ്കരിക്കുകയും ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും. ഒക്ടോബർ മൂന്നിന് നടക്കുന്ന കെജിഎംഒഎ സംസ്ഥാന സമിതി  തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും.

Read More

പിടികൂടിയ ലഹരിമരുന്നുകൾ മറിച്ചു വിറ്റു ; പോലീസുകാർ അറസ്റ്റിൽ

കോട്ടക്കലിൽ പിടികൂടിയ ലഹരി മരുന്നുകൾ കാശുവാങ്ങി ഉടമക്ക് തന്നെ വീട്ടു നൽകിയ കേസിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ .കോട്ടക്കൽ സ്റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രൻ, സി പി സജി അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത് . നാർക്കോട്ടിക് ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് . രണ്ട് പേരെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു. കഴിഞ്ഞ ജൂണ് 21നാണ് ലോറിയിൽ കടത്തിയ ഹാൻസ് പാക്കറ്റുകൾ കോട്ടക്കൽ പൊലീസ് പിടികൂടിയത്. നാസ്സർ , അഷ്‌റഫ് എന്നീ രണ്ടുപേരെ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും ഉടമയിൽ നിന്നും 1,20,000 രൂപ വാങ്ങി പോലീസുകാർ ഹാൻസ് പാക്കറ്റുകൾ വീട്ടു നൽകുകയായിരുന്നു . കേസിലെ പ്രതികൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പോലീസുകാർ…

Read More

ഓസ്കർ ഫെർണാണ്ടസിന് അന്ത്യോപചാരം അര്‍പ്പിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ ഭൗതികദേഹത്തില്‍ കെപിസിസിക്ക് വേണ്ടി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അന്ത്യോപചാരം അര്‍പ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശ പ്രകാരം ബെംഗളൂരുവിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് ക്യൂന്‍സ് റോഡിലെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് സെയ്ന്റ് പാട്രിക്‌സ് ദേവാലയത്തിലെത്തി നടന്ന അന്ത്യശുശ്രൂഷ ചടങ്ങിലും ഹൊസൂര്‍ റോഡിലെ സെമിത്തേരിയില്‍ നടന്ന സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.  കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് നിസ്തുലമായ സേവനം അനുഷ്ഠിച്ച ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച നേതാവായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഭരണനിര്‍വ്വഹണ രംഗത്തും സംഘടനാതലത്തിലും മികവ് പുലര്‍ത്തിയ നേതാവ്. ഫെര്‍ണാണ്ടസിന്റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍…

Read More

ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ബി.ജെ.പി നേതാവ്; ആരാധകരുടെ ‘പ്രത്യാക്രമണം’

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ഹരിയാനയിലെ ബിജെപി നേതാവ് ട്വിറ്ററിൽ രംഗത്തെത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നേതാവിനെതിരെ വൻ പ്രതിഷേധം. BoycottShahRukhKhan, #WeLoveShahRukhKhan എന്നീ രണ്ട് ട്രെൻഡിംഗ് ഹാഷ്ടാഗുമായാണ് ഇന്ന് ട്വിറ്റർ ഉണർന്നത്. BoycottShahRukhKhan എന്ന ഹാഷ്​ടാഗിനെതിരെ #WeLoveShahRukhKhan (ഞങ്ങൾ ഷാറൂഖിനെ സ്​നേഹിക്കുന്നു) എന്ന ഹാഷ്​ടാഗുമായായിരുന്നു ആരാധകരുടെ ‘പ്രത്യാക്രമണം’. ഹരിയാനയിലെ ബി.ജെ.പിയുടെ സ്​റ്റേറ്റ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപ്പാർട്മെന്റിന്റെ ചുമതല വഹിക്കുന്ന അരുൺ യാദവ്​ ആണ്​ ‘ഷാറൂഖിനെ ബഹിഷ്​കരിക്കുക’ എന്ന ഹാഷ്​ടാഗുമായി രംഗത്തെത്തിയത്. ഇമ്രാൻ ഖാനുമൊത്തുള്ള ഷാരൂഖിന്റെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെ ആണ് നടൻ പാകിസ്താനുമായി ഒത്തുചേരുന്നുവെന്ന് ആരോപിച്ച് യാദവ് ഇസ്ലാമോഫോബിക് അധിക്ഷേപങ്ങൾ ഉപയോഗിക്കുന്ന നിരവധി ട്വീറ്റുകൾ റീട്വീറ്റ് ചെയ്തത്.

Read More

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 2.04 കോടി വിലവരുന്ന സ്വർണം പിടികൂടി

2.04 കോടി വിലവരുന്ന സ്വർണം തൃശ്ശൂർ, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന ചരക്ക്-സേവന നികുതി ഇന്റലിജൻസ് വിഭാഗം പിടികൂടി. തൃശ്ശൂർ മൊബൈൽ അഞ്ചാം സ്‌ക്വാഡ് നടത്തിയ മൂന്ന് പരിശോധനകളിൽ 46.02 ലക്ഷം വിലവരുന്ന 1.04 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 4.43 കിലോ സ്വർണാഭരണങ്ങളും 2.12 കിലോ വെള്ളിയാഭരണങ്ങളുമാണ് പിടികൂടിയത്. തൃശ്ശൂർ ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) കെ. രാജീവിന്റെ നേതൃത്വത്തിൽ അസി. കമ്മിഷണർ പി. ഹരിദാസ്, അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ കെ. ജിജോ ജോർജ്, കെ. ചന്ദ്രൻ, കെ.വി. സണ്ണി, എൻ. സ്മിത, എം. രേണുക, ജീവനക്കാരനായ ഗിരിമോൻ എന്നിവർ പങ്കെടുത്തു. തൃശ്ശൂർ ഇന്റലിജൻസ് മൊബൈൽ ഒന്നാം സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 17.37 ലക്ഷം വിലവരുന്ന 383 ഗ്രാം സ്വർണാഭരണങ്ങളാണ് തൃശ്ശൂരിൽനിന്ന്‌ പിടികൂടിയത്ത്. പിഴയായി 1.04 ലക്ഷം ഈടാക്കി.

Read More

പൊതുമരാമത്തു സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

തിരുവനന്തപുരം: സംസ്ഥാന പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യാ സിങ് ആണ് മരിച്ചത്.കവടയാറിലെ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നാണ് കുട്ടി വീണത്.ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം . പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഫ്ലാറ്റിൽ നിന്ന് വീണ കുട്ടിയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More