സിപിഎം ക്രിമിനലുകൾ അരുംകൊല ചെയ്ത ശരത്ത്ലാലിന്റെ ജന്മദിനം നാളെ ; ചിത്രം പങ്കുവച്ച് സഹോദരി

കാസറഗോഡ് : പെരിയയിൽ ശരത്ത് ലാലും കൃപേഷും സിപിഎം ക്രിമിനലുകളുടെ വെട്ടേറ്റു മരിച്ചത് കേരള മനസ്സാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. കേരളസമൂഹം ഒട്ടാകെ കൊലപാതകത്തെ വൈകാരികമായി സമീപിക്കുകയും ചെയ്തു. പ്രദേശത്തെ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടതിന്റെ പേരിലാണ് സിപിഎം ഗുണ്ടകൾ ഈ ചെറുപ്പക്കാരെ ഇല്ലാതാക്കിയത്. കൊലപാതകത്തിനുശേഷം പ്രതികൾക്ക് സംരക്ഷണം ഒരുക്കുവാനും പ്രതികളുടെ കുടുംബങ്ങളിൽ ഉള്ളവർക്ക് സർക്കാർ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തുവാനും സിപിഎം ഇടപെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളത്തിലെ പോലീസ് ഈ കൊലപാതകങ്ങളുടെ അന്വേഷണം അട്ടിമറിക്കാൻ പലതവണ ശ്രമിക്കുകയും ഏറ്റവുമൊടുവിൽ ഈ കേസ് സിബിഐക്ക് കോടതി ഇടപെടൽ മൂലം വിടുകയും ആയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് കൊലപാതകികൾ ഉപയോഗിച്ച തൊണ്ടിമുതലായി ബൈക്ക് പോലും നഷ്ടപ്പെട്ടിരുന്നു. നാളെ ശരത് ലാലിന് ഇരുപത്തിയേഴാം പിറന്നാളാണ്. പ്രദേശത്തെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ചേട്ടൻ ആയിരുന്നു ശരത്.ജവഹർ ബാലജനവേദിയുടെ പ്രവർത്തനങ്ങൾ…

Read More

ശ്രേയാംസ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് തോല്‍വി: വയനാട്ടില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും എള്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി ശ്രേയാംസ്‌കുമാറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് ജില്ലയിലെ സി.പി.എമ്മില്‍ അച്ചടക്ക നടപടി. മുന്‍ കല്‍പ്പറ്റ എം.എല്‍.എയും സി.കെ ശശീന്ദ്രന്‍, ഏരിയ സെക്രട്ടറി മധു, കല്‍പ്പറ്റ നോര്‍ത്ത് സെക്രട്ടറി പി. അബു, കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോ ഓഡിനേറ്ററും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവുമായ പി. സാജിത എന്നിവര്‍ക്കെതിരെയാണ് നടപടി.വയനാടിന്റെ ചുമതലയുള്ള പി.കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ജില്ലാ സെക്രട്ടറിയേറ്റിന് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്ത്നടപടിയെടുക്കുകയായിരുന്നു.സി.കെ ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായെന്ന് കണ്ടെത്തിയ അന്വേഷണ കമ്മീഷന്‍, ഏരിയ സെക്രട്ടറി എം. മധുവിനെ താക്കീത് ചെയ്തു. മധുവിന്റെ ഭാര്യയും ഏരിയ കമ്മിറ്റി അംഗവുമായി പി. സാജിതയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പി.കെ…

Read More

പറയേണ്ടിടത്തു പറഞ്ഞും, ചെയ്യേണ്ടിടത്തു ചെയ്‌തും പാറപോലുറച്ചു നിൽക്കുന്ന നിലപാടിന്റെ പേരാണ് സലിം കുമാർ ; സിനിമ ജീവിതത്തിന് കാൽ നൂറ്റാണ്ടിന്റെ തിളക്കം

മാഹിൻ അബൂബക്കർ കേരളത്തിന്റെ പ്രിയ കലാകാരന്റെ സിനിമ ജീവിതത്തിന് കാൽ നൂറ്റാണ്ടിന്റെ തിളക്കം. പ്രിയപ്പെട്ട സലിം കുമാർ സിനിമയിൽ 25 വർഷം നടന്ന് തീർത്തിരിക്കുന്നു. ചിരിയോടെയല്ലാതെ മലയാളികൾക്ക് ഓർക്കാൻ കഴിയാത്ത വിധം മലയാളികൾക്ക് മുന്നിൽ ചിരിയുടെ വസന്തം തീർത്ത അനുഗ്രഹീത നടനാണ് സലിം കുമാർ. സലിം കുമാർ എന്ന നടന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ചിരിയുറപ്പ് എന്ന് പറയും വിധം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാൻ അദേഹത്തിന് സാധിച്ചു. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ നടന്മാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കുമ്പോൾ തന്നെ മികച്ച നടൻ കൂടിയാണെന്ന് അദ്ദേഹം അടയാളപ്പെടുത്തുന്നു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അദേഹത്തിന്റെ വീട്ടിൽ അതിഥികളെ വരവേൽക്കുന്ന മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. അത് പോലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ്, മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്…

Read More

ചോദിച്ചു വാങ്ങിയ സല്യൂട്ട് ; പൊങ്കാലയുമായി സൈബർലോകം, പരാതിയുമായി കെ എസ് യു

തൃശൂർ : തൃശൂർ ജില്ലയിലെ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എം പിയ്‌ക്കെതിരെ പരാതിയുമായി കെ എസ് യു. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.പുത്തൂരിലെ സന്ദർശനത്തിൽ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒല്ലൂര്‍ എസ്.ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത് വിവാദമാകുകയായിരുന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും സല്യൂട്ട് ചെയ്യാത്തതിന് പോലീസിനെ ചീത്ത വിളിക്കുന്ന സാഹചര്യം ഉണ്ടായി. ജനപ്രതിനിധി എന്ന നിലയിൽ അപമാര്യാദയായും അപക്വവുമായാണ് എം പി പോലീസിനോട് പെരുമാറിയത്. അതുകൊണ്ട് തന്നെ എം പി ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തികൊണ്ടുള്ള ഇത്തരം നിയമലംഗനങ്ങൾക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് കെ…

Read More

‘കോൺഗ്രസിലെ മാലിന്യങ്ങൾ സിപിഎം ചുമക്കുന്നത് പാർട്ടിക്ക് ദോഷമാകും’ ; നേതൃത്വത്തിനെതിരെ ഇടതു സൈബറിടങ്ങളിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം : കെ പി സി സി ഭാരവാഹികൾ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിലും നേതൃത്വം ഇത്തരത്തിലുള്ളവർക്ക് അമിതപ്രാധാന്യം നൽകുന്നതിലും അണികൾക്കിടയിൽ വ്യാപക അതൃപ്തി.കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ നേതൃത്വം കടന്നുവന്നതിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങൾ സംഘടനയ്ക്കുള്ളിൽ തുടങ്ങി വെച്ചിരിക്കുകയാണ്.പാർട്ടി പ്രവർത്തകരും നേതാക്കളും വലിയ ആവേശത്തോടെയാണ് ഈ നല്ല മാറ്റങ്ങളെ സ്വീകരിക്കുന്നതും.കാലങ്ങളോളം പാർട്ടിയുടെ വിവിധ ഭാരവാഹിത്വങ്ങളിൽ ഇരിക്കുകയും ജനപ്രതിനിധികളാകുകയും ചെയ്ത ചിലരുടെ ഭാഗത്തുനിന്നുണ്ടായ പാർട്ടി വിരുദ്ധ സമീപനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടപടി ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പണിയെടുക്കാത്തവർക്ക് ഇനി നേതൃത്വത്തിലേക്ക് കടന്നു വരുവാൻ സാധിക്കുന്നില്ലെന്ന സാഹചര്യം ഉടലെടുത്തത്. ഇതോടെ പാർട്ടിക്കുള്ളിൽ പ്രവർത്തിക്കാത്തവർ സിപിഎമ്മിന്റെ ചാക്കിട്ട് പിടിക്കലിന്റെ ഭാഗമാവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പ് വരെ സിപിഎമ്മിനെ ശക്തമായി വിമർശിച്ച് ആളുകൾ ഒറ്റ നിമിഷം കൊണ്ട് സിപിഎമ്മിലേക്ക് വന്നതിലും അവർക്ക് നൽകിയ സ്വീകരണത്തിലും നേതൃത്വത്തിനെതിരെ സൈബർ ഇടങ്ങളിൽ അണികളുടെ ചർച്ചകൾ…

Read More

കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി യാത്രയയപ്പ് നൽകി

കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ ബാലവേദിയുടെ മുൻ പ്രസിഡന്റ് ശ്രീമാൻ സഞ്ജയ് ശ്രീനിവാസന് കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി യാത്രയയപ്പ് നൽകി. സഞ്ജയ് ശ്രീനിവാസന്റെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങിൽ മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രനും മഹിളാവേദി സെക്രട്ടറി ജീവ ജയേഷും ചേർന്ന് മഹിളാവേദിയുടെ ഉപഹാരം സഞ്ജയ് ശ്രീനിവാസന് കൈമാറി. കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദിക്ക് സഞ്ജയ് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും ഭാവിജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ, വൈസ് പ്രസിഡന്റ് വിനീഷ്.പി.വി, മഹിളാവേദി ട്രഷറർ സിസിത ഗിരീഷ്, ബാലവേദി സെക്രട്ടറി അലൈന ഷൈജിത്ത്, ബാലവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ അലീഷ രവീന്ദ്രൻ, നന്ദിക ജയേഷ്, സഞ്ജന ശ്രീനിവാസൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,90,750 കോവിഡ് കേസുകളില്‍, 13.7 ശതമാനം…

Read More

16വയസ്സുകാരിയെ പീഡിപ്പിച്ച യുവ മോർച്ച പ്രവർത്തകൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

കോട്ടയം രാമപുരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു .ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ് . രാമപുരം, ഏഴാച്ചേരി സ്വദേശി അര്‍ജ്ജുന്‍ ബാബു (25), പുനലൂര്‍ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31) തുടങ്ങിയവരും 16 വയസുകാരനുമാണ് പിടിയിലായത് . പതിനാറുകാരിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കള്‍ പ്രണയം നടിച്ച്‌ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ പീഡന വിവരം പുറത്തറിഞ്ഞത്.

Read More

ജയസൂര്യയുടെ നൂറാം ചിത്രം ‘സണ്ണി ‘ ഡിജിറ്റൽ റിലീസിന്; സെപ്തംബർ 23ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സണ്ണിയുടെ’ ടീസർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ചിത്രം ആമസോൺ പ്രൈം വഴി സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. മലയാള സിനിമയിൽ ഡിജിറ്റൽ റിലീസിങ്ങിന് തുടക്കമായത് തന്നെ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെയായിരുന്നു.

Read More

ഉമ്മന്‍ ചാണ്ടി പോസ്റ്റര്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്യുന്നു. ചാണ്ടി ഉമ്മന്‍, സംവിധായകന്‍ മക്ബല്‍ റഹ്‌മാന്‍ നിര്‍മാതാക്കളായ ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ സമീപം.

Read More