റോയ് മണപ്പള്ളിൽ സംവിധായകനാവുന്ന ‘തൂലിക’

പെഗാസസിന്റെ ബാനറിൽ ജനിസിസ് നിർമിക്കുന്ന ” തൂലിക” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ റിലീസ് ചെയ്തു.റോയ് മണപ്പള്ളിൽ കഥ തിരക്കഥ ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന“തൂലിക”എന്നചിത്രത്തിൽ മാത്യൂസ് ജോൺ,ടോണി, മോഹൻ അയിരൂർ, വഞ്ചിയൂർ പ്രവീൺകുമാർ, ടോം ജേക്കബ്,ജോയ് ജോൺ,ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കൽ,ദേവി ചന്ദന,സിന്ധു വേണുഗോപാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ,എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ദൃശ്യ മാധ്യമ രംഗത്തു ഏറേ ശ്രദ്ധേയനാണ് റോയ് മണപ്പള്ളിൽ.ഭാര്യയുടെ പേരിൽ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിത മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്നത്.ജോസ് ലൂയിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ലിപ്‌സൺ സംഗീതം പകർന്ന ഈ ചിത്രത്തിലെ ആറു ഗാനങ്ങൾ കെ.ജി.മാർക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവർ ആലപിക്കുന്നു.കൊച്ചി,മൂന്നാർ,കോഴഞ്ചേരി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ‘തൂലിക’ യുടെ ഷൂട്ടിംഗ് ഒക്ടോബർ…

Read More

കാളകള്‍ക്കും എരുമകള്‍ക്കും ഞാന്‍ വരുന്നത്​ വരെ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല -യോഗി

ലഖ്​നൗ: ഞാന്‍ അധികാരത്തിലെത്തുന്നതുവരെ പശുക്കളും കാളകളും സ്​ത്രീകളും സുരക്ഷിതരായിരുന്നില്ലെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്​ കാമ്ബയിനിനായി ബി.ജെ.പി ആസ്ഥാനത്ത്​ പാര്‍ട്ടി വക്താക്കളെ അഭിസംബോധന ചെയ്യവേയാണ്​ യോഗിയുടെ പരാമര്‍ശം. ”മുമ്ബ്​ നമ്മുടെ പെണ്‍മക്കളും സഹോദരിമാരും അരക്ഷിതരായിരുന്നു. എന്തിന്​ പടിഞ്ഞാറന്‍ യു.പിയിലൂടെ പോകുന്ന ഒരു കാളവണ്ടിക്കാരനോ, കാളകളോ എരുമകളോ​ പോലും സുരക്ഷിതരായിരുന്നില്ല” ”ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. കാളകള്‍, എരുമകള്‍, സ്​ത്രീകള്‍ എന്നിവരെയൊന്നും ആരും കൊണ്ടുപോകുന്നില്ല. മുമ്ബ്​ യു.പി ഇരുട്ടിന്‍റെ പര്യായമായിരുന്നു. ഏതൊരു പരിഷ്​കൃത മനുഷ്യനും യു.പിയിലെ​ തെരുവുകളിലൂടെ നടക്കാന്‍ ഭയമായിരുന്നു. പക്ഷേ ഇന്ന്​ അങ്ങനെയല്ല” -യോഗി പറഞ്ഞു.

Read More

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ഒഡിഷ , ആന്ധ്രാ പ്രദേശ് തീരങ്ങളിൽ ഇന്ന് (സെപ്റ്റംബർ 14)മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് – പടിഞ്ഞാറൻ അറബിക്കടലിൽ ഇന്നു ( 14 സെപ്റ്റംബർ) മുതൽ 16 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇതു മുൻനിർത്തി ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

Read More

കണ്ണൂര്‍ സര്‍വകലാശാലയില്‍ സര്‍വത്ര ചട്ടലംഘനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു

കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തില്‍ ചട്ടലംഘനമെന്ന് കെഎസ്‌യു ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്സണ്‍ നിയമനം ഗവര്‍ണറുടെ അനുമതിയില്ലാതെയെന്നും കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി. വിവാദ കാവി സിലബസ് സമിതി ചെയര്‍മാന്‍ കെഎം സുധീഷിനെ പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനാക്കിയത് സര്‍വകലാശാല സ്റ്റാറ്റ്യൂട്ടിലെ ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിന് പിന്നില്‍ വിശാല കാഴ്ചപ്പാടല്ല ആസൂത്രിതമായി സംഘപരിവാര്‍ അജണ്ട നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും വിവാദ സിലബസ് തയാറാക്കിയ സമിതിയുടെ കണ്‍വീനറും ഡോ. സുധീഷ് കെഎം ആയിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെ നിയമിക്കേണ്ടത് ചാന്‍സിലര്‍ ആണെന്നിരിക്കെ സിന്‍ഡിക്കേറ്റാണ് നിയമിച്ചതെന്നും…

Read More

കോവിഡ് നിയന്ത്രണ ലംഘനം ; ജില്ലയില്‍ നിന്ന് ഖജനാവിലേയ്‌ക്കെത്തിയത് മൂന്നു കോടി രൂപയ്ക്കു മുകളില്‍

ആലപ്പുഴ:  ജില്ലയില്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്നും പോലീസ് പിഴയായി ഈടാക്കിയ തുക മുന്നു കോടിക്കു മുകളില്‍. കോവിഡ് കാലത്ത് നിയന്ത്രണങ്ങളോടൊപ്പം പരിശോധനകളും ശക്തമാക്കിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നവരില്‍ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നു. ഇതിനെ നിയമസഭയിലടക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പോലീസിന്റെ പിഴ ഈടാക്കലിനെ വിമര്‍ശിച്ച് സര്‍ക്കാരിന് പെറ്റി സര്‍ക്കാരെന്ന പട്ടവും ചാര്‍ത്തി നല്‍കിയിരുന്നു.പല തവണകളിലായി പ്രതിപക്ഷം ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ പിഴ തുകയുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാന ഖജനാവിലേക്ക് കോവിഡ് കാലയളവില്‍ ഏറ്റവുമധികം പണം എത്തിയിരിക്കുന്നത് എറണാകുളം ജില്ലയില്‍ നിന്നാണ്. 2020 മാര്‍ച്ച് 25 മുതല്‍ 2021 ജൂലൈ വരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ഇനത്തില്‍ പോലീസ് പിരിച്ചെടുത്തത് 20,09,97,600 കോടി രൂപയാണ്. 16 മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് മാനദണ്ഡ ലംഘത്തിന് പിഴയായി ആകെ ലഭിച്ചത് 100,01,95,900…

Read More

ബിജെപി ഭരിക്കുന്ന നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര് ; സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ വിട്ടു നിന്നു

പാലക്കാട്: ബിജെപി ഭരിക്കുന്ന നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബി.ജെ.പി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് കലഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. നഗരത്തിലെ മാലിന്യനീക്കം സംബന്ധിച്ചാണ് ബിജെപി കൗണ്‍സിലര്‍മാരുടെ വാട്‌സാപ്പ് കലഹം. മുന്‍ നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ മിനി കൃഷ്ണകുമാര്‍ എന്നിവരാണ് നിലവിലെ ഭരണസമിതിയെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശിച്ചത്. ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനെ പിന്തുണച്ച്‌ സ്മിതേഷും രംഗത്തെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസാണ് ഇവിടെ വൈസ് ചെയര്‍മാന്‍. മിനി കൃഷ്ണകുമാറിനെ നഗരസഭാ അധ്യക്ഷയാക്കാനാണ് നീക്കം. എന്നാല്‍, കൃഷ്ണകുമാര്‍ വിഭാഗം നഗരസഭാ ഭരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്റും വൈസ് ചെയര്‍മാനുമായ ഇ. കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാലക്കാട്ടെത്തിയെങ്കിലും…

Read More

നിപ വൈറസ് ആശങ്കയകലുന്നു: കോഴിക്കോട്ട് നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരുന്നതാണ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്നതാണ്. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പോകരുത്. 9593 പേരാണ്…

Read More

പുനർഗേഹം പദ്ധതി: പണി പൂർത്തിയാക്കിയില്ലെങ്കിൽ നൽകേണ്ട പലിശ ഒഴിവാക്കും

തിരുവനന്തപുരം: പുനർഗേഹം പദ്ധതി പ്രകാരം ഒരു വർഷത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കിയില്ലെങ്കിൽ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുനർഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 12 മാസത്തിനകം വീട് പണി പൂർത്തിയാക്കാനായില്ലെങ്കിൽ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. നിലവിൽ മത്സ്യ ത്തൊഴിലാളികളുടെ ഭൂമിയുടെ കൈവശാവകാശം അവരിൽ തന്നെ നിക്ഷിപ്തമാക്കും. കേരളത്തിന്റെ തീരദേശ മേഖലയിൽ വേലിയേറ്റ പരിധിയിൽ നിന്നും  50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാ കാരണങ്ങളാൽ മാറ്റി പാർപ്പിക്കുകയാണ് പുനർഗേഹം പദ്ധതിയുടെ ലക്ഷ്യം. ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നതിന് നിലവിൽ 500 സ്‌ക്വയർ ഫീറ്റ് വീടാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇത് 400 സ്‌ക്വയർ ഫീറ്റാക്കി നിജപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയ 10909 ഗുണഭോക്താക്കളിൽ 2363 പേർ ഭൂമി കണ്ടെത്തി വില…

Read More

വനാതിർത്തികളിലെ വന്യജീവി സംഘർഷം; മന്ത്രിമാർ അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത യോഗം ചേർന്നു. വനാതിർത്തികളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘർഷം നിയന്ത്രിക്കും. സംസ്ഥാനത്ത് 2348 കിലോമീറ്റർ സൗരോർജ്ജവേലികളും 511 കിലോമീറ്റർ എലിഫന്റ് പ്രൂഫ് ട്രഞ്ചും 9.7 കിലോമീറ്റർ സൗരോർജ്ജ തൂക്കുവേലിയും 66 കിലോമീറ്റർ എലിഫന്റ് പ്രൂഫ് വാളും 32 കിലോമീറ്റർ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസും 10 കിലോമീറ്റർ റെയിൽ ഫെൻസും വന്യജീവികൾ മനുഷ്യ ആവാസ വ്യവസ്ഥയിലേക്ക് കടക്കുന്നത് തടയാനായി നിലവിലുണ്ട്. സൗരോർജ്ജ വേലികളുടെയും എലിഫന്റ് പ്രൂഫ് ട്രഞ്ചുകളുടെയും സൗരോർജ്ജ തൂക്കുവേലികളുടെയും അറ്റകുറ്റപ്പണികൾ ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകുന്നതിന് യോഗം തീരുമാനിച്ചു.വന്യജീവി പ്രതിരോധ വേലികളുടെ പരിപാലനവും അറ്റകുറ്റപ്പണികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് തൊഴിലും…

Read More

സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെ സി പി എം ഗുണ്ടാ വിളയാട്ടം ; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിനിടയിലായിരുന്നു അഴിഞ്ഞാട്ടം

എറണാകുളം :-പോത്താനിക്കാട് പഞ്ചായത്തിലെ ഗവണ്മെന്റ് യു പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം.മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഓൺലൈനിൽ ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യമന്ത്രി യുടെ ഉദ്ഘാടനപ്രസംഗം കഴിഞ്ഞ ഉടനെയാണ് നാടകീയ സംഭവങ്ങൾ. ഒരു പറ്റം സി പി എം പ്രവർത്തകർ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അധ്യാപകരും മറ്റ് അതിഥികളും നോക്കി നിൽക്കെ ഉദ്ഘാടനം നടന്ന ഓഡിറ്റോറിയത്തിൽ അഴിഞ്ഞാടുകയായിരുന്നു. പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം ജോസഫിന്റെ മൈക്ക് തട്ടിത്തെറിപ്പിക്കുകയും വേദിയിൽ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള ജനപ്രതിനിധികളോട് കയർക്കുകയും ചെയ്തു.പരിപാടിക്കിടെ എത്തിയ മുൻ എം എൽ എ എൽദോ എബ്രഹാമിനെ കൊണ്ട് നിർബന്ധിച്ചു ഫലകം അനാചഛാദനം നടത്തിച്ചു.പിന്നീട് എത്തിചേർന്ന പരിപാടിയുടെ ഉദ്ഘാടനം നടത്താൻ ക്ഷണിക്കപ്പെട്ടിരുന്ന സ്ഥലം എം എൽ എ ഡോ. മാത്യു കുഴൽനാടൻ സ്നേഹപൂർവ്വം ഈ അവസരം എൽദോ എബ്രഹാമിന് നൽകുകയാണെന്നും…

Read More