വീക്ഷണം ഈ പേപ്പർ സബ്സ്ക്രിപ്ഷൻ അവാർഡ് ഫസൽ റഹ്മാന് സമ്മാനിച്ചു.

യു.എ.ഇയിൽ വീക്ഷണം ഈ പത്രത്തിന്റെ പ്രചരണാർത്ഥം കൂടുതൽ ഈ പത്രം സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തികൾക്കൊ, സ്ഥാപനങ്ങൾക്കൊ, സംഘടനകൾക്കൊ ഉള്ള ഈ പേപ്പർ സബ്സ്ക്രൈബഷൻ അവാർഡ് ഫസൽ റഹ്മാന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സമ്മാനിച്ചു. ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം ദുബായ് കമ്മിറ്റി സംഘടിപ്പിച്ച “ഈദ് ഓണപൂവിളി 2021” എന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്. വീക്ഷണം ഈ പത്രം യു.എ.ഇയിൽ സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തികൾക്കൊ സംഘടനകൾക്കൊ ഇത്തരത്തിൽ അവാർഡുകളും, സമ്മാന പദ്ധതികളും നടപ്പിലാക്കും എന്ന് വീക്ഷണം യു.എ.ഇ ബിസിനസ് & ന്യൂസ് കോർഡിനേറ്റർ അഖിൽ ദാസ് ഗുരുവായൂർ അറിയിച്ചു.

Read More

ട്രെയിനിലെ കവർച്ച: പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം റെയിൽവേ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അതേസമയം, മോഷ്ടാവെന്ന് സംശയിക്കുന്ന അസ്ഹർ പാഷ സ്വന്തം പേരിൽ ടിക്കറ്റെടുത്തല്ല സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അസ്ഹർ പാഷ ആഗ്രയിൽ നിന്നും തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിയായ സ്ത്രീയുടെ മൊഴി. റിസർവേഷൻ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അസ്ഹറെന്ന പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഒന്നുകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കിൽ വ്യാജ പേരിൽ ടിക്കറ്റെടുത്തുവെന്നാണ് സംശയം. രാത്രിയിൽ എസി-റിസർവേഷൻ കമ്പാട്ടുമെൻറിൽ തനിച്ച്  യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അസ്ഹർ അടക്കമുള്ള സ്ഥിരം മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്.കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞദിവസം…

Read More

വിദ്യാർത്ഥിനിയുടെ ദുരൂഹമരണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കാസർകോഡ് ദേളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ  സ്വമേധയായാണ് കേസെടുത്തത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവി, ബേക്കൽ ഡി.വൈ.എസ്.പി, മേൽപറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,  ജില്ലാ ബാലസംരക്ഷണ ഓഫീസർ എന്നിവരോട് ഒക്‌ടോബർ 4 നകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി.

Read More

കേരള എൻജിഒ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം : വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച എൻജിഒ അസോസിയേഷൻ നാൽപത്തിയാറാമത് സംസ്ഥാന സമ്മേളനത്തിൽ നിന്നും ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്: ചവറ ജയകുമാർ, ജനറൽ സെക്രട്ടറി : എസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റുമാർ : എംഎം ജാഫർഖാൻ, ജി എസ് ഉമാശങ്കർ, എ പി സുനിൽ, എം ഉദയസൂര്യൻ, എം ജെ തോമസ് ഹെർബിറ്റ്, സെക്രട്ടറിമാർ : വിപി ദിനേശ്, കെ കെ രാജേഷ്ഖന്ന, രഞ്ജു കെ മാത്യു, വി ദാമോദരൻ, എസ് അംബിക കുമാരി, ട്രഷറർ : എ രാജശേഖരൻ നായർ, വനിതാ ഫോറം കൺവീനർ : എസ് സലിലകുമാരി

Read More

ഓസ്കാർ ഫെർണാണ്ടസിൻ്റെ ദേഹവിയോഗം ഏറെ വേദനാജനകം; വി.എം സുധീരൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസിൻ്റെ ദേഹവിയോഗം വളരെയേറെ വേദനാജനകമാണെന്ന് വി.എം സുധീരൻ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെൻ്ററി സെക്രട്ടറിയായി അദ്ദേഹം വന്ന നാൾ മുതൽ എനിക്ക് അടുത്ത ബന്ധമുണ്ട്. പിന്നീടദ്ദേഹം കേന്ദ്രമന്ത്രിയായും എഐസിസി ഭാരവാഹിയായും തൻ്റെ കർമ്മശേഷി തെളിയിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി നേരം പുലരുവോളം ചർച്ച നടത്തുന്ന അദ്ദേഹത്തിൻ്റെ കഠിനാധ്വാന ശൈലി എന്നും മതിപ്പോട് കൂടിയാണ് നോക്കി കണ്ടിട്ടുള്ളത്. കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ഓസ്കാർജിക്ക് സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.

Read More

ചെമ്പ്ര പീക്കിലേക്ക്​ സന്ദർശകരെ അനുവദിക്കില്ല

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്ക് വിനോദ സഞ്ചാര കേന്ദ്രത്തിൽ സെപ്​റ്റംബർ 15 വരെ സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്​.ഒ അറിയിച്ചു. അടുത്തദിവസങ്ങളിൽ വയനാട്ടിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതിൻറെ പശ്ചാത്തലത്തിലാണ്​ ​പ്രവേശനം വിലക്കിയത്​.ഇക്കഴിഞ്ഞ ആഗസ്റ്റ്​ 16നാണ്​ ചെ​മ്പ്ര പീക്ക്​ വീണ്ടും തുറന്നത്​. സു​പ്രീം​കോ​ട​തി​ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് മൂന്ന്​ വർഷത്തോളം ഇത്​ അടച്ചിട്ടിരിക്കുകയായിരുന്നു.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്‌, നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാണ്​ പ്രവേശനം പുനരാരംഭിച്ചിരുന്നത്​. ട്രെക്കി​ങ്ങിന്റെ സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും സ​ന്ദ​ർ​ശ​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ​യു​മാണ്​. 200 പേർക്കാണ്​ ഒരു ദിവസം പ്രവേശനമുള്ളത്​.

Read More

അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ; പൊതുദർശനം ഒഴിവാക്കി

അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ആയതിനാൽ പൊതുദർശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്‌ സംസ്‍കാരം നാളെ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു.

Read More

ഫിലിം ക്രിട്ടിക്സ് അവാർഡ് 2020: ജിയോ ബേബിയുടെ ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം, സിദ്ധാർത്ഥ ശിവ മികച്ച സംവിധായകൻ, പൃഥ്വിരാജ്, ബിജുമേനോൻ നല്ല നടന്മാർ, സുരഭി ലക്ഷ്മി, സംയുക്ത മേനോൻ നല്ല നടിമാർ കെ.ജി.ജോർജ് ചലച്ചിത്രരത്നം, ഹരികുമാറിന് റൂബി ജൂബിലി അവാർഡ്

തിരുവനന്തപുരം: ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നു നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ) ലഭിക്കും.സിദ്ധാർത്ഥ ശിവ ആണ് മികച്ച സംവിധായകൻ (ചിത്രം:എന്നിവർ). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂ ടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് നേടി. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.അസോസിയേഷൻ…

Read More

” വിഡ്ഢികളുടെ മാഷ് “

ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന “വിഡ്ഢികളുടെ മാഷ് ” എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, തൃശൂർ, അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വെച്ച് പ്രശസ്ത സംവിധായകൻ ഹനീഫ് അദിനി നിർവ്വഹിച്ചു.മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ,രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഓൺലൈൻ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും താരനിരയിൽ അണിനിരക്കുന്നുബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറിൽ ഒ എം ആർ റസാഖ്, ബാബു വി, രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു.ദിലീപ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.റഫീഖ് അഹമ്മദ് എഴുതിയ…

Read More

സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ ഒരുക്കുന്ന കാണെക്കാണെയുടെ ഒഫീഷ്യൽ ട്രെയിലറിനു താരനിബിഢമായ ലോഞ്ച്

സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴി റിലീസിന് ഒരുങ്ങുന്ന കാണെക്കാണെ; സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ് അടയാളപ്പെടുത്തുന്നത് 12 സെപ്റ്റംബർ,2021: സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് ചെയ്തു.സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴി റിലീസിന് ഒരുങ്ങുന്ന ചിത്രം; ഇന്ത്യൻ സ്ട്രീമിംഗ് രംഗത്ത് തന്നെ മികച്ചു നിൽക്കുന്ന സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ്.മലയാള സിനിമയ്ക്കു അകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും, സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുൻസേർസ് ഉൾപ്പെടുന്ന ഒരു വലിയ താരനിര തന്നെ പങ്കുവെച്ച ട്രെയിലറിനു മികച്ച വരവേൽപ്പാണ് ലഭിച്ചത്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും…

Read More