ഇരട്ട ചങ്കന്റെ നാട്ടില്‍ അന്തസിന് ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തണമെങ്കില്‍ ഇര ഉത്തര്‍പ്രദേശിലാവണം; കാറിലും ഓട്ടോയിലും പാർട്ടി ആപ്പീസിലും വരെ പീഡനം ;

തിരുവനന്തപുരം: ഇരട്ട ചങ്കന്റെ നാട്ടിൽ അന്തസിന് ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തണമെങ്കിൽ ഇര ഉത്തർപ്രദേശിലാവണം, കാറിലും ഓട്ടോയിലും പാർട്ടി ആപ്പീസിലും വരെ പീഡനം. പിണറായി സർക്കാരിനെതിരെ രൂക്ഷവിമർഷനവുമായി അഞ്ജു പാർവതി. സ്ത്രീ സുരക്ഷയുറപ്പാക്കുന്നതിലുളള സർക്കാരിന്റെ പരാജയമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടികാണിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ചേവായൂർ പീഡനവും ചേവരമ്പലത്തെ പീഡനവും ! അതിനികൃഷ്ടമായ ഈ രണ്ട് ബ്രൂട്ടൽ ഗ്യാങ്ങ് റേപ്പുകൾ അധികദിവസങ്ങളുടെ ഇടവേളയില്ലാതെ നടന്നത് അങ്ങ് ഉത്തരേന്ത്യയില്ലായിരുന്നില്ല ! ഡൈബത്തിന്റെ സ്വന്തം നാട് എന്നു അപരനാമമുള്ള, ഇരട്ട ചങ്കുള്ള തമ്പ്രാൻ ഭരണവും ആഭ്യന്തരവും കയ്യാളുന്ന കേരളത്തിലെ കോഴിക്കോട്ട് ആയിരുന്നു.സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ ! പക്ഷേ റേപ്പ് നടന്നിട്ടില്ലാത്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥയുടെ മർഡർ…

Read More

ചെങ്ങോടുമല : വിജയജ്വാല തെളിയിച്ച് സമരസമിതി

കൂട്ടാലിട : ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷ നിരസിക്കാൻ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ശിപാർശ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സമര സമിതി പ്രവർത്തകർ വീടുകളിൽ വിജയ ജ്വാല തെളിയിച്ചു. ലിനീഷ് നരയംകുളം, ജയരാജൻ കല്പകശ്ശേരി, സുരേഷ് ചീനിക്കൽ, ടി. കെ. ബാലൻ മൂലാട്, ബിജു കൊളക്കണ്ടി, എരഞ്ഞോളി ബാലൻ നായർ, സി. എം. സി. ബിജു, സുരേന്ദ്രൻ പുളിയോട്ട് മുക്ക്, പ്രവീഷ് തിര വോട്ടുകണ്ടി എന്നിവർ നേതൃത്വം നൽകി.Attachments area

Read More

ശനിയാഴ്ച പ്രവൃത്തി ദിവസം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വരുത്താനൊരുങ്ങി സർക്കാർ. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ ഓഫീസുകളിൽ നിർത്തിവെച്ചിരുന്ന കാർഡ് വഴിയുള്ള പഞ്ചിങ് പുനരാരംഭിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി നൽകുന്നതും ആലോചിക്കുന്നുണ്ട്. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്നാണ് ആരോഗ്യ വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് ഇളവുകൾ ആലോചിക്കുന്നത്.

Read More

യുവതിയുടെ ജോലി തട്ടിയെടുത്തു; പി.എസ്.സി നിയമ നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിന് തെറ്റായ സത്യവാങ്മൂലം വച്ച് അപേക്ഷ സമര്‍പ്പിച്ചയാള്‍ക്കെതിരെയും അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുവാന്‍ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കൊല്ലം ജില്ലക്കാരിയായ ഉദ്യോഗാര്‍ത്ഥിയാണ് സമാനപേരും ഇനീഷ്യലും ജനനതീയതിയും ഉള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു ഉദ്യോഗാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ വച്ച് പരിത്യാഗത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അപേക്ഷ പരിശോധിച്ച പി.എസ്.സി കോട്ടയം ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.റാങ്ക്‌ലിസ്റ്റില്‍ നിന്നും പരിത്യാഗം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ ആധികാരികവും വിശ്വസനീയവുമാക്കുവാന്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. നേരത്തെ ഒരു വെളളക്കടലാസില്‍ സ്വയം സത്യപ്രസ്താവന തയ്യാറാക്കി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെകൊണ്ട്…

Read More

സമൂഹ്യമാധ്യമം വഴി ലെെംഗിക ചുവയുള്ള ചാറ്റിങ്; അധ്യാപകനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ്

കാസർകോട്:13 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. സ്‌കൂൾ അധ്യാപകൻ ഉസ്മാനെ (25) തിരെ 174 സിആർപിസി വകുപ്പിന് പുറമേ സെക്ഷൻ 12 റെഡ് വിത് 11(5) പോക്‌സോ ആക്റ്റ് 2012, കൂടാതെ സെക്ഷൻ 75 ജെജെ ആക്റ്റ് എന്നിവ ചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുമായി അധ്യാപകൻ ഇൻസ്റ്റഗ്രാം വഴി ചാറ്റിംഗ് നടത്തിയതായി പോലീസ് കണ്ടെത്തി. പെൺകുട്ടിയും ഇയാളും തമ്മിൽ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൊബൈൽ ഫോണിലെ വിവരങ്ങൾ സൈബർ സെൽ വിദഗ്ധൻറെ സഹായത്തോടെ കണ്ടെടുത്തിട്ടുണ്ട്.സമൂഹ്യമാധ്യമം വഴി ഉസ്മാൻ പെൺകുട്ടിയുമായി നിരന്തരമായി ലെെംഗീകചുവയുള്ള ചാറ്റിങ് നടത്തിയിരുന്നതായി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അധ്യാപകനെന്ന നിലയിൽ വിദ്യാർഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയിൽ നിന്നും മനപ്പൂർവമുണ്ടായ…

Read More

എക്സൈസുകാരെ പേടിച്ചോടിയ ആൾ ഡാമിൽ വീണു മരിച്ചു

ഇടുക്കി: കുളമാവിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ സ്വദേശി മലയിൽ ബെന്നി (52 ) ആണ് ഡാമിൽ വീണ് മരിച്ചത്. ബെന്നിയുടെ ഉടസ്ഥതതയിലുള്ള കോഴിക്കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടെ ഡാമിൽ വീണ് മരിച്ചതായാണ് വിവരം. കുളമാവ് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.കോഴിക്കടയിൽ അനധികൃത മദ്യ വിൽപന നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ബെന്നി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. ഓടുന്നതിനിടെ കാൽ വഴുതി ഡാമിലേക്ക് വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

പോലീസ് പെട്ട തേൻകെണി ; കുടുക്കിയ യുവതിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറൽ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചൽ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. ഒട്ടേറെ പൊലീസുകാർ ഇരകളായതായും യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായും സൂചനയുണ്ട്.കേരള പൊലീസിനാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഹണിട്രാപ്പ്. ഒരൊറ്റ യുവതി എസ് ഐ മുതൽ ഐ പി എസ് ഉദ്യോഗസ്ഥരെ വരെ കെണിയിൽപെടുത്തിയെന്നാണ് ആരോപണം. തെളിവായി യുവതിയുമായി ചിലർ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.രണ്ട് വർഷമായി ഇത്തരം പ്രചാരണമുണ്ടെങ്കിലും പരാതികൾ ഉയർന്നിരുന്നില്ല. ഇന്നലെയാണ് കൊല്ലം റൂറൽ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയതും കേസെടുത്തതും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി…

Read More

മുഖ്യമന്ത്രിയുടെ മുഖം വെളുപ്പിക്കണം; ഖജനാവിൽ നിന്ന് 40,000 രൂപ നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആറുമണി പത്രസമ്മേളനത്തിൽ ടെലിവിഷനിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായി തെളിഞ്ഞുകാണുന്നതിന് പൊതുഖജനാവിൽ നിന്ന് പണമെടുത്ത് ചെലവാക്കി. പത്രസമ്മേളനം പകർത്തുന്ന ക്യാമറകളിൽ മുഖം തെളിഞ്ഞുകാണുന്നതിനായി പ്രത്യേകമായി വൈദ്യുതി ലൈറ്റുകൾ വാടകയ്ക്ക് എടുത്ത വകയിലാണ് ഏഴുദിവസത്തേക്ക് 40,000 രൂപ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പ്രത്യേക സജ്ജീകരണമൊരുക്കിയ വകയിൽ കിട്ടാനുള്ള പണം ആവശ്യപ്പെട്ട് കരാറുകാരൻ അപേക്ഷ നൽകിയതോടെ പൊതുഭരണ വകുപ്പ് ഈ പണം അനുവദിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. 2020 മാർച്ച് 18 മുതൽ 25-ാം തീയതിവരെയുള്ള വൈദ്യുതി വിളക്കിന്റെ വാടകയാണിത്. കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യദിവസങ്ങളിൽ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിന് എത്തിയിരുന്നത് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ പിആർഡി തയാറാക്കിയ കോൺഫറൻസ് ഹാളിലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ഇരിപ്പിടം സൗത്ത് ബ്ലോക്കിലെ പിആർ ചേംബറിലും. എന്നാൽ, പിന്നീട് കോൺഫറൻസ് ഹാൾ ഒഴിവാക്കി മുഖ്യമന്ത്രിക്കായി…

Read More

കരളലിവുണ്ടെങ്കില്‍ സിപിഎം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ല ; രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.എം. മാണിയെ കോഴ മാണിയെന്ന് വിളിച്ച്‌ അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സിപിഎം വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു എന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ ‘ഒക്കച്ചങ്ങായിയായി’ മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാദ്ധ്യമാവൂ എന്നും കവലകൾ തോറുമുള്ള ചുമരുകളിൽ വർഗീയത തുലയട്ടെയെന്ന് എഴുതുമ്പോൾ രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പി.എമ്മിനെന്ന് അറിഞ്ഞിരുന്നില്ലെന്നും രാഹുൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം; നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയിൽ…

Read More

മുഖ്യമന്ത്രിയും ഭരണകൂടവും കുറ്റകരമായ മൗനം വെടിയണം ; ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കനെ പോലെ പിണറായി വിജയൻ മാറി നിന്ന് നോക്കി രസിക്കരുത് : കെ സുധാകരൻ

കൊച്ചി : മുഖ്യമന്ത്രിയും ഭരണകൂടവും കുറ്റകരമായ മൗനം വെടിയണമെന്നും ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കനെ പോലെ പിണറായി വിജയൻ മാറി നിന്ന് നോക്കി രസിക്കരുതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങള്‍ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നു.. അതിന്റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്.സമുദായങ്ങളെ തമ്മിലടിപ്പിച്ച് വർഗ്ഗീയ ശക്തികൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനായി സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ മതസൗഹാർദ്ദം നിലനിർത്താൻ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്നിട്ടുണ്ട്. എന്നാൽ 5 വർഷത്തെ പിണറായി വിജയൻ്റെ ഭരണം കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തിയിരിക്കുന്നു. സംഘപരിവാർ പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും നടക്കാതിരുന്ന വർഗ്ഗീയമായ ഭിന്നിപ്പിക്കൽ വെറും 5 വർഷം…

Read More