“മാഡി എന്ന മാധവൻ” മോഷൻ പോസ്റ്റർ റിലീസ്

ആൻ‍മെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിർമ്മിക്കുന്ന “മാഡി എന്ന മാധവൻ ” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.മലയാളത്തിനു പുറമേ തമിഴ്,കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നി ഭാഷകളിലും അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദീപ് ദിപു സംവിധാനം ചെയ്യുന്നു.പ്രഭു,മാസ്റ്റർ അഞ്ജയ്,റിച്ച പലോട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന“മാഡി എന്ന മാധവൻ ” എന്ന ചിത്രത്തിൽതലൈവാസൽ വിജയ്,സുൽഫി സെയ്ത്, നിഴലുകൾ രവി,ഷവർ അലി,റിയാസ് ഖാൻ,വയ്യാപുരി,കഞ്ചാ കറുപ്പ്,മുത്തു കലൈ,അദിത് അരുൺ,ഭാനു പ്രകാശ് നേഹ ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച മിടുക്കനായ മാധവൻ നല്ല ആശയങ്ങളും ധൈര്യവുമുള്ള ഒരു കുട്ടിയാണ്.ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട മാധവൻ , തന്നെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ ജീവനും തുല്യം സ്നേഹിക്കുന്നു.ഒരിക്കല്‍ മാധവൻ ദേശീയ തലത്തിലുള്ള സയന്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നു. അവിടെ വെച്ച് ഒരു ഇന്ത്യന്‍ വംശജനായ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞൻ…

Read More

” മോർഗ് ” മോഷൻ പോസ്റ്റർ റിലീസ്

വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ സന്ദീപ് ശ്രീധരൻ , ശ്രീരേഖ എന്നിവർ ചേർന്ന് നിർമിക്കുന്ന ” മോർഗ് “എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.നവാഗതരായ മഹേഷ്,സുകേഷ് എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽപവൻ ജിനോ തോമസ്സ്,ഷാരിഖ് മുഹമ്മദ് ,ആരതി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വി കെ ബൈജു, രവിശങ്കർ,ദീപു എസ് സുദേ,കണ്ണൻ നായർ,അക്ഷര,ലിന്റോ,വിഷ്ണു പ്രിയൻ,അംബു,അജേഷ് നാരായണൻ,മുകേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും നിർവ്വഹിക്കുന്നു.ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു.ആലാപനം-കിരൺ സുധിർ.എഡിറ്റർ-രാഹുൽ രാജ്.പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട് ,കല-സുവിൻ പുള്ളികുള്ളത്ത്, മേക്കപ്പ്-അനിൽ നേമം, വസ്ത്രാലങ്കാരം-വിജി ഉണ്ണികൃഷ്ണൻ, രേവതി രാജേഷ്, സ്റ്റിൽസ്-സമ്പത്ത് സനിൽ,പരസ്യകല-ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാൻ-വിനീത് കൊയിലാണ്ടി,ആക്ഷൻ-അഷറഫ് ഗുരുക്കള്‍,കൊറിയോഗ്രഫി-അരുൺ നന്ദകുമാർ, സൗണ്ട്-വി ജി രാജൻ, പ്രൊജക്ട് ഡിസൈനർ-റാംബോ അനൂപ്, വാർത്ത…

Read More

ഷൂട്ടിങ്ങിനിടെ മൊബൈൽ ഫോണിനു കർശനനിയന്ത്രണവുമായി ടീം പുഷ്പ

അല്ലു അർജുൻ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘പുഷ്പ’ യിലെ മർമ്മപ്രധാനമായ കള്ളക്കടത്ത് രംഗം കാക്കിനാട ഷിപ്പിങ് പോർട്ടിൽ പുരോഗമിക്കുകമ്പോഴാണ് അണിയ പ്രവർത്തകർ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തുന്നത്. കഴിഞ്ഞ മാസം ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ അപ്രതീക്ഷിതമായി ലീക്ക് ആവുകയും തുടർന്ന് അണിയറ പ്രവർത്തകർ നിയമ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്‌തിരുന്നു.അങ്ങനെ ഒരു സാഹചര്യം നിലനിൽക്കെയാണ് ടീം ഇപ്പോൾ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത് . സുകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ്,മൂട്ടം സെട്ടി മീഡിയ എന്നീ ബാനറുകളിൽ നവീൻ യെർണേനി,വൈരവി ശങ്കർ എന്നിവരാണ് നിർമാണം ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോറോസെക്. എഡിറ്റിങ് കാർത്തിക് ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. രണ്ടു ഭാഗങ്ങളിലായാണ് പുഷ്പ പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ക്രിസ്തുമസിന് പുറത്തിറങ്ങും.

Read More

ഇന്ത്യക്ക് പുറത്ത് ആദ്യമായി നിറ്റ്‌ പരീക്ഷ ; കുവൈറ്റിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശ്വാസത്തിൽ

 കുവൈറ്റ് സിറ്റി :  പ്രവാസ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്തു കൊണ്ട് ഇന്ന് കുവൈറ്റിൽ ഇദംപ്രദമായി  നിറ്റ്‌പരീക്ഷ നടന്നു. നാന്നൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്ന ഈ ദൗത്യത്തിൽ പങ്കാളികളായി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനി മാനസിക സമ്മർദം ഇല്ലാതെ തന്നെ കുട്ടികൾക്ക് മെഡിസിൻ പഠനത്തിനുള്ള യോഗ്യതാ  പരീക്ഷ എഴുതാനാവുന്നു എന്നത് വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമാണ് . ബഹു. സിബി ജോർജ് കുവൈറ്റിലെ  ഇന്ത്യൻ സ്ഥാനപതി യായി എത്തിയത് മുതൽ ശുഭോദര്ക്കമായാ നിരവധി മാറ്റങ്ങളാണ് നടപ്പാക്കി വരുന്നത്. അതിന്റെ തുടർച്ചയെന്നെന്നോണം ലഭിച്ച രാജ്‌ജ്യത്തിനു പുറത്തെ ആദ്യത്തെ നിറ്റ്‌ സെന്റർ എന്ന ബഹുമതി പ്രവാസി സമൂഹത്തിനു ലഭിച്ച ഇരട്ടി മധുരമായി കണക്കാക്കപ്പെടുന്നു. രക്ഷിതാക്കൾ അവധി എടുത്ത് കുട്ടികൾക്കൊപ്പം നാട്ടിൽ പോയി നിറ്റ്പരീക്ഷക്കായി നെട്ടോട്ടം ഓടേണ്ട അവസ്ഥ ഒഴിവാകുന്നു എന്നതാണ് പ്രധാന നേട്ടം. തങ്ങൾ കണ്ടു…

Read More

കാനം പിണറായിക്കു കീഴടങ്ങി ; നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല : കെ. സുധാകരന്‍ എംപി

മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കേരളത്തില്‍ ഭീതിദമായ രീതിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയ തിരുത്തുകയാണ്. ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിനു സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നില്‍ വിമര്‍ശിക്കാനും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടാനും സിപിഐക്കു മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍, വിമര്‍ശിച്ചവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായത്. വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും…

Read More

കരിമ്പനകൾ വെച്ചുപിടിപ്പിച്ച് പ്രകൃതി സൗഹാർദ്ദ പ്രവർത്തനവുമായി മങ്കര ഗ്രാമപഞ്ചായത്ത്

മങ്കര : കാളികാവ് പുഴയോരങ്ങളിലും ശ്മശാനത്തിന്റെ പരിസരങ്ങളിലും കരിമ്പനകൾ വെച്ചുപിടിപ്പിച്ചുകൊണ്ട് പ്രകൃതി സൗഹാർദ പ്രവർത്തനവുമായി മങ്കര ഗ്രാമപഞ്ചായത്ത്.ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും എൻ ജി എം ആർ ഇ എസും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എൻ ഗോകുൽദാസ് നിർവഹിച്ചു. കൃഷി ഓഫീസർ സ്മിത, സാമൂഹിക തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

Read More

ഗവേഷക വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം

പാലക്കാട്: കൊല്ലങ്കോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലങ്കോട് പയലൂര്‍മുക്ക് സ്വദേശി കൃഷ്ണകുമാരിയെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണ കുമാരിയുടെ ആത്മഹത്യ ഗൈഡുമാരായ അധ്യാപകരുടെ പീഡനം മൂലമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. കോയമ്ബത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ 2016 മുതല്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാരി. പല കാരണങ്ങള്‍ പറഞ്ഞ് ഗൈഡുമാരായ അധ്യാപകര്‍ കൃഷ്ണകുമാരിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് സഹോദരി രാധിക ആരോപിച്ചത്. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകര്‍ നിരസിച്ചതായും 20 വര്‍ഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവര്‍ പറയുന്നു. അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച്‌, ഡീനിന് പരാതി നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു. കോളേജിലെ കൃഷ്ണകുമാരിയുടെ നിലവിലെ ഗൈഡും മുന്‍ഗൈഡും കൃഷ്ണകുമാരിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇരുപത് വര്‍ഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് ഗൈഡുമാര്‍ പറഞ്ഞത് വിദ്യാര്‍ത്ഥിനിയെ മാനസികമായി തളര്‍ത്തിയിരുന്നു.…

Read More

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,554 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993…

Read More

പി.എച്ച്. ആയിഷ ബാനു ഹരിത സംസ്ഥാന പ്രസിഡന്‍റ്

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. പി.എച്ച്. ആയിഷാ ബാനു പ്രസിഡന്‍റ്, റുമൈസ റഫീക്ക് ജനറല്‍ സെക്രട്ടറി, നയന സുരേഷ് ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലും കടുത്ത അച്ചടക്ക ലംഘനം നടത്തിയ സാഹചര്യത്തിലുമാണ് അന്നത്തെ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

Read More

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. രാജിവച്ച മുഖ്യന്ത്രി വിജയ് രൂപാണിക്കു പകരമാണ് പുതിയ മുഖ്യമന്ത്രി അധികാരത്തില്‍ വരുന്നത്. ഇന്നുച്ചയ്ക്കു ശേഷം ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും. കേന്ദ്ര നിരീക്ഷകന്‍ നരേന്ദ്ര സിംഗ് തോമറുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ കുറേ നാളായി ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിലനിന്നു വന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് വിജയ് രൂപാണി രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ പോരടിച്ചതോടെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. രൂപാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് നേരിടാനാവില്ലെന്നായിരുന്നു വിമതരുടെ വിമര്‍ശനം. ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന മുനവച്ച ആശംസയും വിജയ് രൂപാണി നേര്‍ന്നു. ഘട്‌ലോദിയ നിയോജകമണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്ര…

Read More