ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ കാലവർഷം വീണ്ടും

തിരുവനന്തപുരം∙ വടക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായേക്കും. അടുത്ത 24 മണിക്കൂറിനിടെ ശക്തിപ്രാപിച്ച് സീസണിലെ ആദ്യ തീവ്രന്യൂനമർദമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.  *യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ: * ∙ ഞായർ: കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്∙ തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്∙ ചൊവ്വ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്∙ ബുധൻ: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Read More

കെഎസ്ആർടിസിക്ക് 100 ആധുനിക ബസുകൾ

തിരുവനന്തപുരം ∙ 100 പുതിയ ബസുകളുമായി കെഎസ്ആർടിസി. നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.64 കോടി ഉപയോ​ഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100  ബസുകളാണ് പുറത്തിറക്കുന്നത്. 8 സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എസി ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. തമിഴ്നാടിന് 140, കർണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാ​ഗത്തിൽ ഉള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലാതിരുന്ന പോരായ്മയാണ് പുതിയ ബസുകൾ വരുന്നതോടെ  ഇല്ലാതാകുന്നത്. നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ശ്രമം. 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ദീർഘദൂര യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനാകും.

Read More

റോഡരികിലെ വയലിൽ മാലിന്യം തള്ളിയ നിലയിൽ

മേപ്പയ്യൂർ :ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ നരക്കോട് – കുരുടി മുക്കിലെ റോഡ് സൈഡിലെ നരക്കോട് അങ്ങാടിയ്ക്ക് സമീപത്ത് നടുക്കണ്ടി ബഷീറിൻ്റെ വീടിനടുത്ത് വയലിൽ ഇന്നലെ അർദ്ധരാത്രിയിൽ സാമൂഹ്യദ്രോഹികൾ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ നാട്ടുക്കാർ മേപ്പയ്യൂർ പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു.ഈ ഭാഗത്ത് 50 മീറ്റർ ചുറ്റളവിൽ 25 ഓളം വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്

Read More

കേരള ടൂറിസം മൊബൈല്‍ ആപ്പ് മോഹന്‍ലാല്‍ പുറത്തിറക്കി

 തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് കേരള ടൂറിസം പുറത്തിറക്കി. കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് ആപ്പ് പുറത്തിറക്കിയത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആപ്പ് പുറത്തിറക്കിയത്.ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തുമെന്നതിനൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കുമെന്നതാണ് ആപ്പിന്‍റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആകര്‍ഷകമായ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ആഗോള തലത്തില്‍ ശ്രദ്ധയില്‍പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആകര്‍ഷകമായ വിനോദസഞ്ചാര ഇടങ്ങള്‍ അനുഭവമാക്കാന്‍…

Read More

നീറ്റ് പരീക്ഷ : കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.

തിരുവനന്തപുരം :  ഇന്ന്  കേരളത്തിലെ വിവിധ സെന്ററുകളിൽ വച്ചു നടക്കുന്ന നീറ്റ്  മെഡിക്കൽ എൻട്രൻസ് പരീക്ഷ പ്രമാണിച്ച് കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും. പരീക്ഷാർത്ഥികൾക്കായി ട്രാഫിക് ഡിമാൻഡ് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുവാൻ യൂണിറ്റ് അധികാരികളെ സി എം ഡി ചുമതലപ്പെടുത്തി. ഉദ്യോഗാർഥികളുടെ ആവശ്യാർത്ഥവും തിരക്ക് അനുസരിച്ചും  ഹെഡ്ക്വാർട്ടേഴ്സ് പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടത്തുവാൻ എല്ലാ ഹെഡ് ക്വാർട്ടേഴ്‌സ്  യൂണിറ്റ് അധികാരികളും ശ്രദ്ധിക്കണമെന്നും സി എം ഡി അറിയിച്ചു. 40 യാത്രക്കാർ ഒരുമിച്ചു ആവശ്യപ്പെടുന്ന പക്ഷം  ബോണ്ട്‌ സർവീസും നടത്തും.

Read More

വ്യത്യസ്ത വീക്ഷണങ്ങള്‍ കുട്ടികൾ പഠിക്കട്ടെ’; സിലബസ് വിവാദത്തിൽ ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ‌വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകള്‍ അവസരമൊരുക്കണമെന്നും അദ്ദേഹം നിലപാടെടുത്തു.സ്വാതന്ത്ര്യസമരത്തിനോടു മുഖം തിരിഞ്ഞുനിന്നവരെ മഹത്വവല്‍ക്കരിക്കുന്ന സമീപനം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സിലബസ് പുനഃപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കി. സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. 

Read More

പാൽ കൊടുത്തപ്പോൾ ചിയേർസ്, അമളി പറ്റി വരൻ ; വീഡിയോ വൈറൽ

തിരുവനന്തപുരം: വിവാഹ ദിവസം അമളി പറ്റി വരൻ. വിവാഹ ദിവസം അമളി പറ്റിയ വരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.വിവാഹ ദിനത്തിൽ വധുവിനോട് ചിയേഴ്സ് പറയുന്ന വരന്റെ വീഡിയോയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേളയിൽ വധുവും വരനും പാൽ പരസ്പരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു രസകരമായ സംഭവം. വധു തന്റെ പാൽ വരനു നേരെ നീട്ടുമ്പോൾ ചിയേഴ്സ് എന്നു കാണിക്കുകയായിരുന്നു വരൻ.വരനു പറ്റിയ അമളിയോർത്ത് വധു ചിരിച്ചുപോയി. പിന്നീടാണ് വരന് കാര്യം മനസിലായത്. രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Read More

‘ജോസ് കെ മാണിയെ അത്രയങ്ങ് പുകഴ്ത്തേണ്ട’; സിപിഎം തെരഞ്ഞെടുപ്പ് റിപ്പോർട്ട് തള്ളി സിപിഐ

നിസാർ മുഹമ്മദ് *‍ഡി. രാജയ്ക്കെതിരെ വിമർശനം, ശിവരാമന് പരസ്യ താക്കീത് തിരുവനന്തപുരം: ജോസ് കെ മാണിയുടെ പാർട്ടിയെ പുകഴ്ത്തിപ്പറഞ്ഞും സിപിഐയെ പരോക്ഷമായി ഇകഴ്ത്തിയും അവതരിപ്പിക്കപ്പെട്ട സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന് തുടർഭരണം ഉണ്ടായതിന് പിന്നിൽ മധ്യകേരളത്തിൽ കേരളാ കോൺഗ്രസ് (എം)ന്റെ ശക്തമായ സ്വാധീനം ചൂണ്ടിക്കാട്ടി സിപിഎം തയാറാക്കിയ അവലോകന റിപ്പോർട്ടിനെതിരെയാണ് സിപിഐ വിമർശനം ഉയർത്തിയത്. കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് സിപിഎം ശരിയായ വിലയിരുത്തൽ നടത്തിയിട്ടില്ലെന്നും മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐയെ കുത്തിനോവിക്കുന്ന അഭിപ്രായങ്ങളാണ് റിപ്പോർട്ടിൽ എഴുതിച്ചേർത്തതെന്നുമായിരുന്നു എം.എൻ സ്മാരകത്തിൽ നടന്ന സിപിഐ കൗൺസിലിന്റെ പൊതുവികാരം. ജോസ് കെ മാണിയുടെ പാർട്ടി ഇടതുപക്ഷത്തേക്ക് വന്നത് കൊണ്ട് യുഡിഎഫിൽ ചെറിയ തോതിൽ ശക്തിക്ഷയമുണ്ടായി എന്നത് വസ്തുതയാണെങ്കിലും തെരഞ്ഞെടുപ്പ്…

Read More

” മഴ പെയ്യുന്ന കടൽ “

പ്രശസ്ത നടൻ സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന” മഴ പെയ്യുന്ന കടൽ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്ററർ പ്രശസ്ത താരങ്ങളായ ബിജു മേനോൻ,മഞ്ജു വാര്യർ,കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.റെഡ് ബാറ്റ് ആർട്ട് ഡോറിന്റെ ബാനറിൻ ഷാജി സി കൃഷ്ണൻ തിരക്കഥ സംഭാഷണമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവ്വഹിക്കുന്നു.സംഗീതം-കൈലാസ് മേനോൻ,എഡിറ്റർ-അപ്പു എൻ ഭട്ടതിരി.പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-സുഭാഷ് കരുൺ, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-,സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-രാഗേഷ് നായർ,പരസ്യക്കല-യെല്ലോട്ടൂത്ത്സ്,സഹ സംവിധാനം-മനു പിള്ള,

Read More

കുടുംബ വഴക്ക്: ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം:  കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭര്‍ത്താവ് സെല്‍വമുത്തുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം. സെല്‍വമുത്തുവിന്റെ കഴുത്തിലും തലയിലും വെട്ടേറ്റ നിലയിലായിരുന്നു. ഭര്‍ത്താവ് കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നുവെന്ന് സുമലതയാണ് അയല്‍വാസികളെ വിളിച്ചറിയിച്ചത്. അയല്‍ക്കാരെത്തി പരിശോധിച്ചപ്പോൾ കൊലപാതകമാണെന്ന് വ്യക്തമായി. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി സുമലതയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും ദിവസം മുന്‍പും വീട്ടില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, സുമലത മാനസിക പ്രശ്നത്തിനു ചികിത്സ തേടിയിരുന്നെന്നാണ് വിവരം. മാനസിക വിഭ്രാന്തിയാണോ കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More