രണ്ടാം വാർഷികം ആഘോഷിച്ചു

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്ഥാപനമായഅൽ ഇബ്ത്തി സാമ സെൻ്ററിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് Dr. EP ജോൺസൺ കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലശേരി, വൈസ് പ്രസിഡൻ്റ് അഡ്വ.വൈ.എ.റഹീം മനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ബാബു വർഗീസ്, അഹമ്മദ് ഷിബിലി ,പ്രതീഷ് ചിതറ എന്നിവർ പങ്കെടുത്തു സ്കൂൾ മാനേജർ ജയനാരായണൻ നന്ദി പറഞ്ഞു

Read More

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ പ്രതിഷേധം

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ പ്രതിഷേധം. മുസ്ലിം ഐക്യവേദിയും പിഡിപിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ബിഷപ്പിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.ഇന്നു വൈകുന്നേരം നാലുമണിയോടെയാണ് പാലാ ടൗണിൽ നിന്ന് മുസ്ലിം ഐക്യ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം ആരംഭിച്ചത്. പാലാ ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ വൻതോതിൽ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ശക്തമായി നില ഉറപ്പിക്കുകയായിരുന്നു. തുടർന്ന് മുസ്ലിം ഐക്യ വേദി നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 250ഓളം പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.മുസ്ലിം ഐക്യവേദിയുടെ മാർച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് പിഡിപി പ്രവർത്തകർ മാർച്ച് നടത്തിയത്. മുപ്പതോളം പ്രവർത്തകരാണ് പിഡിപി മാർച്ചിൽ അണിനിരന്നത്. ജില്ലാ മണ്ഡലത്തിൽ…

Read More

കോവിഡ് പ്രതിരോധത്തിൽ നാണം കെട്ട് കേരളം; മുഖ്യമന്തിയെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽമീഡിയ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെയാണ് കോവിഡ് പ്രതിരോധിക്കുന്നതെന്ന് മനസിലാക്കാമെ’ന്ന് മുഖ്യമന്ത്രിയോട് സോഷ്യൽ മീഡിയ പറയുന്നു.‘എന്ത് ചെയ്തിട്ടും അങ്ങോട്ട് കുറയുന്നില്ലല്ലോ സഖാവേ. ഇനി കുറച്ചുനാൾ പകൽ അടച്ചിട്ടിട്ട് രാത്രി അങ്ങോട്ട് തുറന്ന് കൊടുത്താലോ. പറയാൻ പറ്റില്ല. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ. എല്ലാം പരീക്ഷിച്ചില്ലേ ഇത് കൂടിയൊന്ന് നോക്കൂ’ എന്ന തരത്തിലുള്ള കമന്റുകളും മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ‘ഇനിയും നിയന്ത്രണവിധേയമായിട്ടില്ല എന്നത് നിങ്ങളുടെ സമ്പൂർണ പരാജയം തന്നെ ആണ് വിളിച്ചോതുന്നതെ’ന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഗുരുവായൂർ അമ്പലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോടികളുടെ ഡെക്കറേഷനൊക്കെയായി അത്യാഢംബരങ്ങളുടെ നടുവിൽ ആയിരങ്ങൾ പങ്കെടുത്ത വ്യവസായ പ്രമുഖൻ രവിപിള്ളയുടെ മകന്റെ വിവാഹം നടന്നൂന്ന് കേൾക്കുന്നു. ദേവസ്വം ബോർഡ് അറിഞ്ഞില്ലേ. കേസെടുക്കുമോ.…

Read More

ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങളും പഠിപ്പിക്കണം; എസ്‌എഫ്‌ഐ നേതാവ് നിധീഷ് നാരായണന്‍

കണ്ണൂർ: സർവ്വകലാശാലാ വിവാദ സിലബസിനെ ചൊല്ലി എസ്‌എഫ്‌ഐ നേതാക്കൾക്കിടയിൽ ഭിന്നത. ആർഎസ്‌എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എന്നാൽ സവർക്കറുടേതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും പഠിക്കാൻ അവസരമുണ്ടാക്കണമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ പറഞ്ഞതോടെ സംഘടനയിലെ വിഭാഗീയത പരസ്യമായി.വിവാദമായ പിജി സിലബസ് പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സച്ചിൻ ദേവ് പറഞ്ഞപ്പോൾ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ ആർഎസ്‌എസ് നേതാക്കളുടെ പുസ്തകവും സർവ്വകലാശാലകൾ പഠിപ്പിക്കണമെന്നാണ് പറഞ്ഞത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സന്റെ നിലപാടാണ് ഈ കാര്യത്തിൽ ശരിയായതെന്നും നിതീഷ് ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

Read More

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് അയച്ചു. പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചർച്ചകളും വൻ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസാക്കിയിട്ടും പന്തളത്ത് മാത്രം 2021 2022 സാമ്പത്തിക വർഷത്തിലെ പദ്ധതി രേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല. ഇക്കാലയളവില്ലെല്ലാം നഗരസഭയിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.നഗരസഭയിലെ ബജറ്റ് മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാതെ പാസാക്കിയെന്നാണ് സെക്രട്ടറിയുടെ കണ്ടെത്തൽ. ജൂലൈ 7 ന് പുതുതായി എത്തിയ സെക്രട്ടറി രേഖകൾ പരിശോധിച്ചപ്പോഴാണ് മാർച്ച് 22 ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെന്നും കണ്ടത്തി. കൗൺസിൽ പിരിച്ചുവിടുന്നത് സംബന്ധിച്ച് സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയിട്ടുണ്ട്.

Read More

പുതിയ ട്രഷറി കെട്ടിടങ്ങളുടെ ഉദ്ഘാടനം 14ന്

തിരുവനന്തപുരം: ഹരിപ്പാട്, കൊല്ലം സബ് ട്രഷറികളുടെയും കൊല്ലം പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയുടെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഹരിപ്പാട് സബ് ട്രഷറി ഉദ്ഘാടനം രാവിലെ 9.30നും കൊല്ലം സബ് ട്രഷറി, പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറി എന്നിവയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിനും നടക്കും. ഹരിപ്പാട് നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം. എൽ. എ അധ്യക്ഷത വഹിക്കും. എ. എം. ആരിഫ് എം. പി മുഖ്യപ്രഭാഷണം നടത്തും. കൊല്ലത്തെ ചടങ്ങിൽ എം. മുകേഷ് എം. എൽ. എ അധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തും.

Read More

മദ്യ-മാംസ വിൽപ്പന വേണ്ട ; പകരം പാൽ വിൽക്കുക, കൃഷ്ണ ഭ​ഗവാൻ രാജ്യത്തെ കോവിഡിനെ ഇല്ലാതാക്കും : യോ​ഗി ആദിത്യനാഥ്

നോയ്ഡ: വൃന്ദാവനം – മഥുര പ്രദേശത്ത് 10 കിലോമീറ്ററിനുള്ളിൽ മദ്യവും മാംസവും വിൽപ്പന നിരോധിച്ച്‌ ഉത്തർപ്രദേശ് സർക്കാർ. ഈ മേഖലയിലെ ഗണേശ ചതുർത്ഥി ആഘോഷം മുൻനിർത്തി ഉത്തർപ്രദേശ് സർക്കാർ ഇന്നാണ് തീരുമാനം എടുത്തത്. കൃഷ്ണന്റെ ജന്മദേശമായ മഥുര – വൃന്ദാവൻ 10 കിലോമീറ്റർ യുപി സർക്കാർ തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മേഖലയിൽ 22 നഗർ നിഗം വാർഡുകളുണ്ട്. പ്രഖ്യാപനം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ യുപി സർക്കാർ മദ്യവും മാസവും മഥുരയിൽ നിരോധിച്ചു. ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. ഇവിടെ മദ്യവും മാംസവും വിറ്റിരുന്നവർ ഇനി മുതൽ ഇവിടെ പാൽ വിൽപ്പന നടത്തി നഗരത്തിന്റെ പെരുമ അതേപടി നിർത്താനും നിർദേശിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം യോഗി ആദിത്യനാഥ് നഗരം സന്ദർശിച്ച്‌ കൃഷ്ണ ഭഗവാൻ രാജ്യത്തെ കോവിഡിനെ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Read More

കോഴിക്കോട് കൂട്ടബലാൽസംഗം

കോഴിക്കോട്: യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടതൽ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും ഫഹദും ചേർന്നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ചത്. തുടർന്ന് ഇവരുൾപ്പെട്ട നാലംഗസംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജ്‌നാസ് എന്നയാളാണ് തന്നെ വിളിച്ചുവരുത്തിയതെന്നും കൂടെ ഫഹദ് എന്നയാൾ ഉണ്ടായിരുന്നതായും യുവതി പൊലീസിൽ മൊഴി നൽകി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട്‌പേരുടെയും പേരുകൾ യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം അത്തേളിയിൽ നിന്ന് പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മറ്റുള്ളവരുടെ ഫോൺ സ്വിച്ച്‌ ഓഫാണ്. അവരും വൈകാതെ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു.പീഡനത്തിന് ഇരയായ യുവതി കൊല്ലം സ്വദേശിനിയാണ്. ടിക് ടോക് വഴിയാണ് അത്തോളി സ്വദേശിയായ അജ്‌നാസ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. യുവാവിനെ രണ്ട് വർഷം മുൻപ് പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു.…

Read More

പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: ഒക്ടോബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന അറബിക് പ്രൊഫസർ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ  യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍ 28 ലേക്ക് മാറ്റി. പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യ പരീക്ഷകള്‍ക്കായി പ്രസിദ്ധീകരിച്ച പരീക്ഷാകലണ്ടറില്‍ ഡിസംബര്‍ 2, 10 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ തുപരീക്ഷയായി ഡിസംബര്‍ 11 ന് നടത്തും. 2021 ഡിസംബര്‍ 11 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയുടെ മുഖ്യപരീക്ഷ 2021 ഡിസംബര്‍ 10 ന് നടത്തും. പുതുക്കിയ പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ ലഭിക്കും.നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസില്‍ വച്ച് ഈമാസം 13 മുതല്‍ 17 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പ്രമാണപരിശോധന, നിയമനപരിശോധന എന്നിവ മാറ്റിവച്ചു. കൂടാതെ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ച് നടത്താന്‍…

Read More

പൊലീസിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ആർഎസ്എസ് ഗ്യാങ്: ജി ദേവരാജൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പ്രാധാന്യം കുറയ്ക്കുകയും സംഘപരിവാർ പ്രപിതാക്കൻമാരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും മറ്റും വർഗീയ ലേഖനങ്ങൾ ഉൾപ്പെടുത്താനും തീരുമാനിച്ചതു വഴി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആർഎസ്എസ് ഗ്യാങ് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ.ആരുടേയും ലേഖനങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ വായിക്കുന്നത് തെറ്റല്ല. അറിവു നേടുന്നതിനും താരതമ്യ പഠനം നടത്തുന്നതിനും അത്തരം വായനകള്‍ സഹായിക്കും. എന്നാല്‍ വർഗീയ  ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ലേഖനങ്ങള്‍ പാഠപുസ്തകമാക്കുന്നതും സിലബസ്സില്‍ ഉൾപ്പെടുത്തുന്നതും വിദ്യാർത്ഥി  മനസ്സുകളെ വിഷലിപ്തമാക്കും. മതേതര ഭാരതത്തിന്റെ ഭാവിയില്‍ അത് കലാപം വിതയ്ക്കും. ബോർഡ് ഓഫ് സ്റ്റഡീസ് അറിയാതെ ഇത്തരം പാഠഭാഗങ്ങള്‍ സിലബസ്സില്‍ ഉൾപ്പെട്ടതിൽ നിന്നും ഗൂഢമായി പ്രവർത്തിക്കുന്ന ആർഎസ്എസ് ഗ്യാങ് എത്ര ശക്തമാണെന്ന് വ്യക്തമാകുന്നുണ്ട്. സർവകലാശാലയുടെ തീരുമാനത്തെ ന്യായീകരിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ ചെയർമാന്റെ നിലപാട് മതനിരപേക്ഷ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.കേരളത്തിലെ പൊലീസില്‍…

Read More