അർദ്ധരാത്രിയിൽ വിമുക്തഭടന്റെ വീടുകയറി പോലീസ് അതിക്രമം ; വാതിലും ജനൽച്ചില്ലുകളും തകർത്തതായി പരാതി

കൊല്ലം : എഴുകോൺ പോലീസ്‌ അർദ്ധരാത്രിയിൽ വിമുക്തഭടന്റെ വീടുകയറി അതിക്രമം കാട്ടിയതായി പരാതി. എഴുകോൺ അമ്പലത്തുംകാല സ്വദേശിയായ ഉദയകുമാറിന്റെ വീട്ടിലാണ് പോലീസ് അതിക്രമം കാണിച്ചത്. വീടിന് സമീപം നടന്ന ഒരു തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദംമൂലം ഉദയകുമാറിനും മക്കൾക്കുക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുവാൻ വീട്ടിലേക്ക് വരുകയും അസഭ്യം പറയുകയും അക്രമം കാട്ടികയും ആയിരുന്നു എന്നാണ് പരാതി. പോലീസിന്റെ അസഭ്യവർഷം സഹിക്കാൻ വയ്യാതെ ഉദയകുമാർ ഹൈക്കോടതിയിൽ നിന്നും അറസ്റ്റു തടയുവാൻ വേണ്ട ഉത്തരവ് വാങ്ങിയെങ്കിലും അതൊന്നും വകവെക്കാതെ പോലീസ് അർദ്ധരാത്രിയിൽ വീടുകയറി അതിക്രമം കാണിക്കുകയായിരുന്നു എന്നാണ് ഉദയകുമാർ പറയുന്നത്. വിമുക്തഭടന്റെ ഭാര്യയോടും പോലീസ് അപമര്യാദയായി പെരുമാറുകയും ഉണ്ടായി. സംസ്ഥാനത്ത് പോലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്.സിപിഎമ്മിന്റെ പോഷക സംഘടനയായി കേരളത്തിലെ പോലീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന കാലത്താണ് കൊല്ലത്ത് ഇത്തരമൊരു…

Read More

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചരണം ; പോത്താനിക്കാട്‌ സി പി ഐ എം ലോക്കൽ സെക്രട്ടിയെയും സഹ പ്രവർത്തകരെയും കോടതി ശിക്ഷിച്ചു

എറണാകുളം :പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്കിനേയും പ്രസിഡന്റിനെയും യശശരീരനായ മുൻ പ്രസിഡന്റ് എം. എം മത്തായിയേയും നവമാധ്യമങ്ങളിലൂടെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്തതിനു എ. കെ സിജു, ഷിബു (ഏദൻസ് ഷിബു )എന്നിവരെ കോടതി പിരിയും വരെ തടവും 5000/-രൂപയും വിധിച്ചു. ഫാർമേഴ്‌സ് ബാങ്കിനെതിരെ തുടർച്ചയായി അപവാദപ്രചരണങ്ങളും, അപകീർത്തിപ്പെടുത്തുകയും, നവമാധ്യമങ്ങളിലൂടെ നടത്തിയതിനാണ് കോതമംഗലം JFCM -11കോടതി ശിക്ഷിച്ചത്.. CC15/19, CC16/19എന്നി രണ്ട് കേസുകളിലും വെവ്വേറെ ശിക്ഷയാണ് വിധിച്ചത്.പ്രതികൾ കോടതിയിൽ പിഴയൊടുക്കി, വൈകുന്നേരം കോടതി പിരിയും വരെ തടവ് ശിക്ഷയും അനുഭവിച്ചു. ഇത്തരത്തിൽ നിരവധി പേരെ നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നതായി ഇവരെ കുറിച്ച് മുൻപും പരാതികളുണ്ടായിട്ടുണ്ട്.

Read More

കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കിൽ ആശങ്കയോടെ കുവൈറ്റ് പ്രവാസികൾ

കഴിഞ്ഞ ഒന്നര വർഷമായി നിർത്തിവച്ച ഇന്ത്യയിൽ നിന്ന്  നേരിട്ടുള്ള വിമാന സർവീസുകൾ ഉപാധികളോടെ പുനരാരംഭിക്കാൻ കുവൈറ്റ് അധികൃതർ അനുമതി നൽകിയെങ്കിലും വിമാന യാത്ര ടിക്കറ്റ് നിരക്കുകളിലുള്ള വൻ വർദ്ധനവ് കാരണം ഭൂരിപക്ഷം പ്രവാസികളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ലക്ഷം രൂപക്ക് മുകളിലുള്ള യാത്ര നിരക്കാണ് പല വിമാനക്കമ്പനികളും നൽകിയിട്ടുള്ളത്.ആഴ്ചയിൽ 5000 ഇന്ത്യൻ യാത്രക്കാരെ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ എന്നതിനാൽ ഈ സീറ്റുകൾ ഇന്ത്യൻ, കുവൈറ്റ് എയർ കാരിയറുകൾക്കിടയിൽ പങ്കിടുകയാണ്. കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ബുക്കിംഗ് ആരംഭിച്ചാൽ അതിനൊരു ശമനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും   ഏറ്റവും ഉയർന്ന കൊടുമുടിയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഇപ്പോഴും തുടരുകയാണ്. ചെറുകിട സ്ഥാപനങ്ങൾക്ക്‌ തങ്ങളുടെ നാട്ടിൽ കുടുങ്ങിയ ജോലിക്കാരെ തിരികെ എത്തിക്കുന്നതിനോ വ്യക്തികൾക് തങ്ങളുടെ ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ തിരികെ കൊണ്ടുവരുന്നതിനോ വിലങ്ങു തടിയായി ഇപ്പോഴത്തെ വിമാന യത്രാ…

Read More

സോഫയെച്ചൊല്ലി തർക്കം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി രണ്ടാം നിലയുടെ മുകളിൽ നിന്നും താഴേക്കിട്ടു .

ലഖ്‌നൗ: യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ലഖ്‌നൗവിലെ ഇന്ദിരാനഗറിലാണ് സംഭവം. പുതിയ സോഫ വാങ്ങാൻ പണം നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിനെച്ചൊല്ലി പ്രതിയും ഭാര്യയും തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകം. 35കാരിയാണ് കൊല്ലപ്പെട്ടത്. വിനീത് കുമാർ യാദവ് എന്നയാളുമായി എട്ട് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. വീട്ടിലെ പഴയ സോഫ മാറ്റി പുതിയ സോഫ വാങ്ങണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പഴയ സോഫ ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചതായിരുന്നു. പുതിയ സോഫയ്ക്കുള്ള പണം നൽകാൻ യുവതി വീട്ടുകാരോട് പറയണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഭാര്യ നിരസിച്ചു. തുടർന്ന് ഇയാൾ തന്നെ ഭാര്യയുടെ മാതാപിതാക്കളോട് പുതിയ സോഫയ്ക്കുള്ള പണം ആവശ്യപ്പെട്ടു. അവരും ഈ ആവശ്യം അംഗീകരിച്ചില്ല. ബുധനാഴ്ച ഇതേ ചൊല്ലി ദമ്ബതികൾ തമ്മിൽ വഴക്കിട്ടു. പിന്നാലെ യുവാവ് ഭാര്യയെ കഴുത്ത്…

Read More

7 പേരുടെ കൂടി നിപ്പ പരിശോധനാഫലം നെഗറ്റീവ്

ക്യാമ്പസുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കും തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി,…

Read More

മുഹമ്മദ് ഹംദാൻ്റെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം : അഡ്വ. ബിന്ദുകൃഷ്ണ

കൊല്ലം: തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഒന്നര വയസ്സുള്ള പിഞ്ചോമന മകൻ മുഹമ്മദ് ഹംദാന് വാക്സിൻ നൽകുന്നതിൽ പിഴവ് പറ്റിയ സാഹചര്യത്തിൽ ഹംദാൻ്റെ ചികിത്സാ ചിലവ് പൂർണ്ണമായും വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കുഞ്ഞിൻ്റെ തുടയിൽ എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷൻ കാൽമുട്ടിലാണ് എടുത്തതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്ര അധികൃതർ തന്നെ സമ്മതിച്ചതായാണ് കുട്ടിയുടെ അച്ഛൻ്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്. ഹംദാൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കൽ ഓഫീസറും വിലയിരുത്തണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ വീഴ്ച വരുത്തിയവരെ ശാസിച്ചു എന്ന്…

Read More

പെന്തെക്കൊസ്ത് സഭയുടെ വസ്തുവിൽ ചെങ്കൊടി നാട്ടിയത് ഹീനമായ സംഭവമെന്ന് അഡ്വ.എബി കുര്യാക്കോസ്

മാന്നാര്‍ :സി.പി.എമിന്‍റെ രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തോനയ്ക്കാട് പെന്തകോസത് സഭയുടെ ഭൂമിയില്‍ അതിക്രമിച്ച്കയറി തെങ്ങിന്‍ തൈകളും മറ്റ് ഫലഭൂഷ്ഠമായ മരങ്ങളും വെട്ടി നശിപ്പിക്കുകയും പാസ്റ്ററെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് ഭീഷിണിപ്പെടുത്തുകയും സി.പി.എമിന്‍റെ കൊടി നാട്ടുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.  കേട്ടുകേള്‍വി ഇല്ലാത്ത ഈസംഭവത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമിന്‍റെ നേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ്.ഒരു വശത്ത് ന്യൂനപക്ഷ സ്നേഹം പറയുകയും മറുവശത്ത് അക്രമിച്ച് അപമാനിക്കുകയും ചെയ്യുന്ന നടപടി ഒട്ടും ന്യായികരിക്കാവുന്നതല്ല.മുപ്പത്തിമൂന്ന് വര്‍ഷമായി സഭയുടെ കൈവശം ഇരിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് എന്ത് ന്യായീകരണമാണ് ഉളളത്.    യു.ഡി.എഫ് നേതൃത്വസംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്,യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജൂണി കുതിരവട്ടം,കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍,ബുധനൂര്‍ മണ്ഡലം ചെയര്‍മാന്‍ ബിജു ഗ്രാമം,കണ്‍വീനര്‍ കെ.സി.അശോകന്‍,വി.കെ രാജേന്ദ്രന്‍ വാഴുവേലില്‍,കല്ലാര്‍ മദനന്‍,സാംസണ്‍,…

Read More

കിറ്റ് കൊണ്ടാണ് അധികാരത്തിൽ വന്നതെന്ന് മറക്കരുത് : മോൻസ് ജോസഫ്

തിരുവനന്തപുരം : കേരളത്തിലെ അറുപതോളം റേഷൻ വ്യാപാരികൾ കോവിഡ് മൂലം മരണപ്പെട്ടിട്ടും ഒരാശ്വാസ ധനം പോലും പ്രഖ്യാപിക്കാത്ത സർക്കാർ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു.ഓൾ കേരള റീട്ടെയ്ൽ റേഷൻഡീലേഴ്സ്  അസോസിയേഷൻ  സെക്രട്ടറിയേറ് പടിക്കൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ഒൻപതാം ദിനത്തിലെ ധർണ ഉൽഘാടനം ചെയുകയായിരുന്നു  അദ്ദേഹം. കഴിഞ്ഞ പത്തു മാസത്തെ സൗജന്യ കിറ്റിന്റെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാതെ സേവനമായി കരുത്ണമെന്ന് പറയുമ്പോൾ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് ഈ കിറ്റ് കൊണ്ടാണെന്നുള്ള യാഥാർഥ്യം വിസ്മരിക്കരുതെന്നും   അദ്ദേഹം  കൂട്ടിച്ചേർത്തു .കോട്ടയം ജില്ല പ്രസിഡന്റ് വി ജോസഫ് അധ്യക്ഷത വഹിച്ചു.   പി ഉബൈദുള്ള  എം എൽ എ  മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി , ട്രഷറർ അബൂബക്കർ ഹാജി  എന്നിവർ സംസാരിച്ചു.…

Read More

ഹാരിസണ്‍ കേസുകള്‍ പിന്‍ വലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ. ജി.ദേവരാജന്‍

തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ച് ഹാരിസൺ മലയാളം പ്ലാന്റേഷൻ കൈവശം വച്ചിരിക്കുന്ന ഏക്കർ കണക്കിനു ഭൂമി തിരിച്ചുപിടിക്കുന്നതിനായി സർക്കാർ നല്കികയിട്ടുള്ള കേസുകൾ പിൻവലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു മന്ത്രിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.ഹാരിസന്റെ കൈവശം 76000 ഏക്കർ സർക്കാർ ഭൂമിയുണ്ടെന്നു മുൻ ലാൻഡ് റവന്യു കമ്മീഷണർ നിവേദിത പി. ഹരൺ 2005ൽ കണ്ടെത്തിയിരുന്നു. 2007ൽ ഭൂമി ഏറ്റെടുക്കുന്നതിന് അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയും നിയമവശങ്ങൾ പഠിക്കുന്നതിനു ജസ്റ്റിസ് എൽ. മനോഹരൻ കമ്മീഷനെയും നിയോഗിച്ചു. ഭൂമി സർക്കാർ വകയാണെന്നും ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്നുമായിരുന്നു നിയമോപദേശം. 2010ൽ ഇതു സംബന്ധിച്ചു വീണ്ടും അന്വേഷണം നടത്തിയ അസിസ്റ്റന്റ് ലാൻഡ് റവന്യു കമ്മീഷണർ സജിത്ത് ബാബുവും ഭൂമി സർക്കാരിന്റേതാണെന്നും ഏറ്റെടുക്കാവുന്നതാണെന്നും റിപ്പോർട്ട് നൽകിയിരുന്നു. 1999 മുതൽ സർക്കാർ നിയോഗിച്ച ആറു കമ്മീഷനുകളും…

Read More

ഫാസിസ്റ്റുകളോടുള്ള പോരാട്ടങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ ഏതറ്റംവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂടെയുണ്ടാകും : കെ സുധാകരൻ

ഫാസിസ്റ്റുകളോടുള്ള പോരാട്ടങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ ഏതറ്റംവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂടെയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. സിപിഎമ്മിനെയും സർക്കാരിനെയും വിമർശിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപക സൈബർ ആക്രമണം ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സുധാകരൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അസൂയ തോന്നിപ്പിക്കത്തക്കവിധം കരുത്തുറ്റതാണ് കോൺഗ്രസിൻ്റെ യുവനിര. അവരുടെ ഉറച്ച നിലപാടുകളും വസ്തുതാപരമായ വിലയിരുത്തലുകളും സി.പി.എമ്മിനെ പോലുള്ള സകല ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്. കോവിഡ് – നിപ്പ പ്രതിരോധങ്ങളിൽ പിണറായി സർക്കാർ കാണിച്ച ക്രൂരമായ നിസ്സംഗതയെ ചോദ്യം ചെയ്യുന്നവരെ പാർട്ടി ഗുണ്ടകളെ ഉപയോഗപ്പെടുത്തി നെറികെട്ട രീതിയിൽ ആക്രമിച്ചു നിശബ്ദരാക്കാം എന്ന് പിണറായി വിജയൻ വിചാരിക്കേണ്ട. കൊടി സുനി അടക്കമുള്ള ഒക്കചങ്ങാതിമാർ ജയിലിലായതിനാലും, പുറത്തുള്ള സിപിഎം ക്രിമിനലുകൾക്ക് ആക്രമണം നടത്താൻ കോവിഡ് തടസമായതിനാലുമാകാം…

Read More