ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു

വലപ്പാട് : ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് 318 D യുടെ പ്രസിഡന്റായി അഭിജിത് പ്രകാശും സെക്രട്ടറിയായി ഭവ്യ സി ഓമനക്കുട്ടനും ട്രഷററായി സി ഭരത് കൃഷ്ണനും ചുമതലയേറ്റു. വലപ്പാട് മണപ്പുറം ഹൗസിൽ വെച്ചു നടന്ന ചടങ്ങ് ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എം ഡിയുമായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകദിനത്തോടനുബന്ധിച്ചു മികച്ചധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ റിട്ടയേർഡ് അധ്യാപകനായ കെ ഗോവിന്ദൻ മാസ്റ്റർ , മറ്റു റിട്ടയേർഡ് അധ്യാപകരായ ജോർജ് മോറേലി, സുഷമ നന്ദകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318D യുടെ ഗവർണർ ജോർജ് മോറേലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് മൾട്ടിപിൾ കൗൺസിൽ ചെയർപേഴ്സൺ സാജു ആന്റണി പാത്താടാൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ ലിയോ ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ…

Read More

കോട്ടയത്ത് ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

കോട്ടയം: ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കൻ അറസ്റ്റിൽ . വലവൂർ സ്വദേശിയായ 54 വയസുള്ള സജി പി.ജി ആണ് പിടിയിലായത്. യുവതിയുടെ അയൽവാസിയാണ് പ്രതി. ബുദ്ധിമാന്ദ്യം ഉള്ള 34 കാരിയായ യുവതിയെ പീഡിപ്പിച്ചതായി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛൻ ജോലിക്ക് പോകുന്ന സമയം നോക്കി ടി വി കാണാൻ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തിൽ പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Read More

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലു മുതൽ തുറന്ന് പ്രവർത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറയിച്ചത്.ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒരു ഡോസ് വാക്‌സിൻ എടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് കോളേജുകളിൽ പ്രവേശനം അനുവദിക്കുക. അധ്യാപകർ ഈ ആഴ്ച തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകർക്ക് വാക്‌സിനേഷന് മുൻഗണന നൽകും. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

Read More

കേരളത്തിലെ സിപിഎമ്മിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നു ; കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടകര കുഴൽപ്പണക്കേസിൽ പ്രതിയാകുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെസുരേന്ദ്രൻ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം – ആർഎസ്എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നും സുധാകരൻ ആരോപിച്ചു.ഇടതുപക്ഷ ഗവൺമെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവർക്ക് അതിനോട് തെല്ലും ആത്മാർത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനി രാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരൻ…

Read More

ഒഐസിസി സൗദി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി സജി ഏലിയാസിനു യാത്രയയപ്പു നൽകി

നാദിർ ഷാ റഹിമാൻ അബഹ – പ്രവാസം അവസാനിപ്പിച്ചു  നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി സജി ഏലിയാസിനു മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.  പതിനാറു വർഷമായി ഖമ്മീസ് മുഷൈത്ത് ആർമ്ഡ് ഫോഴ്സ് ഹോസ്പിറ്റലിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇൻചാർജ് ആയി ജോലിചെയ്യുകയായിരുന്നു. ഒ.ഐ.സി.സി യുടെ രൂപീകരണം മുതൽ ഖമ്മീസ് മിലിട്ടറി യൂണിറ്റ് കമ്മറ്റി പ്രസിഡണ്ടായും  മേഖലാ കമ്മറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.  സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അബഹ റീജിയണൽ  പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചൽ പ്രശസ്തി ഫലകം  നൽകി ആദരിച്ചു.. ചടങ്ങിൽ  ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ, ഖമ്മീസ്  ടൗൺ കമ്മറ്റി പ്രസിടണ്ട് റോയി മൂത്തേടം, ഖമ്മീസ് ടൗൺ കമ്മറ്റി ജന. സെക്രട്ടറി ദിനേശ്, മേഖലാ സെക്രട്ടറി ജോസ് പൈലി, ഖമ്മീസ് മിലിട്ടറി യൂണിറ്റ് പ്രസിടണ്ട് ബിജു യാക്കോബ്, സനിൽ…

Read More

‘മാക്ട ലെജന്റ് ഓണർ’ പുരസ്കാരംകെ എസ് സേതുമാധവന്

ഈ വർഷത്തെ മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന്  പ്രശസ്ത ഫിലിം മേക്കർ കെ എസ് സേതുമാധവൻഅർഹനായി.സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്കി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ ജൂറി അംഗങ്ങൾ ഐകകണ്ഠേന തിരഞ്ഞെടുകയായിരുന്നു.  മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ,നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്.ശ്രീ ജോൺ പോൾ ചെയർമാനുംശ്രീ കലൂർ ഡെന്നീസ് കൺവീനറുംസർവ്വശ്രീ ഫാസിൽ,സിബി മലയിൽ,കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.

Read More

കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി ;ഇ.ഡിയിൽ വിശ്വാസം കൂടിയോയെന്ന് പരിഹാസം

തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരണം ആരോപണം ഉന്നയിക്കുന്ന കെടി ജലീൽ എംഎൽഎയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എ.ആർ നഗർ സഹകരണ ബാങ്കിന്റെ പേരിൽ കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്ന ജലീലിന്റെ നീക്കത്തെയാണ് ഇന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ചത്. പല തവണ ഇ.ഡിക്ക് മുന്നിൽ പോയിട്ടുളളതിനാലാകണം കെ.ടി ജലീലിന് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടുള്ള വിശ്വാസം കൂടിയതെന്ന പരിഹാസവും മുഖ്യമന്ത്രി ഉയർത്തി. സഹകരണ മേഖലയിലെ വിഷയങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ഇ.ഡിയല്ല സഹകരണ മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അത് സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജലീൽ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതൽ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. എ.ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തിരിമറി നടത്തിയെന്നായിരുന്നു നേരത്തെ…

Read More

പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട്,ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റം ; മോഡലിനെതിരെ കേസ്

തിരുവല്ല: പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഓതറ പുതുക്കുളങ്ങര പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എൻഎസ്എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാർ നൽകിയ പരാതിയിൽ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ് എടുത്തത്. നിമിഷയെ പള്ളിയോടത്തിൽ കയറാൻ സഹായിച്ച പുലിയൂർ സ്വദേശി ഉണ്ണിക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്ന വിശ്വാസത്തെ നിഷേധിച്ച് നിമിഷ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് പരാതിയിൽ പറയുന്നു. വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഡിവൈഎസ്പി അറിയിച്ചു.

Read More

”എന്നെന്നും പാർട്ടിയെ ഓർത്ത് എന്നെന്നു കനവ് കാണുന്ന എന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക” ; ആരാധകൻ പാടുന്ന പാട്ട് പങ്കുവച്ച് ടി.പി. വധക്കേസ് പ്രതി ഷാഫി

തന്നെ പുകഴ്ത്തി കൊണ്ട് ‘ ആരാധകൻ’ പാടുന്ന പാട്ട് പങ്കുവച്ച് ടി.പി. വധക്കേസ് പ്രതി കെ.കെ. മുഹമ്മദ് ഷാഫി. ” ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കയായി” എന്ന് തുടങ്ങുന്ന വരികൾ സെപ്റ്റംബർ നാലിനാണ് ഷാഫി പങ്കുവച്ചത്. വീഡിയോയിൽ പാട്ട് കേട്ടുകൊണ്ട് തൊട്ടടുത്ത് തന്നെ ഷാഫിയും ഇരിക്കുന്നത് കാണാം. കുറച്ചു പേർ മാത്രം പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവമെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ”എന്നെന്നും പാർട്ടിയെ ഓർത്ത് എന്നെന്നു കനവ് കാണുന്ന എന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക”- വരികൾ ഇങ്ങനെ നീളുന്നു. വീഡിയോക്ക് താഴെ നിരവധി പേരാണ് ഷാഫിക്ക് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെ അടുത്തിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിലും ചോദ്യം ചെയ്തിരുന്നു.

Read More

റംബൂട്ടാൻ വഴി നിപ്പ പകരുമോ?

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് കഴിഞ്ഞ ദിവസം നിപ ബാധിച്ച് 12 കാരൻ മരിച്ചതോടെ വലിയ ആശങ്കയാണ് ഉയരുന്നത്. മരിച്ച കുട്ടി ദിവസങ്ങൾക്ക് മുമ്പ് റംബൂട്ടാൻ കഴിച്ചിരുന്നതായി മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. റംബൂട്ടാനിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങൾ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ പഴക്കടകളിൽ കച്ചവടം തീർത്തും കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ സംശയ ദുരീകരണം നടത്തുകയാണ്, ഡോ. കെ പി അരവിന്ദൻ. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ പകരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.‘ കോഴിക്കോട് മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ.ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്.വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിന്റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ്…

Read More