മലപ്പുറത്ത് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ അനുവദിക്കണം: പി. ടി. അജയ് മോഹൻ

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍, ബിരുദ കോഴ്‌സുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍. പ്ലസ് വണ്‍ മുതലുള്ള ഉന്നത വിദ്യാഭ്യാസത്തിന് ജില്ലയില്‍ നിരവധി കുട്ടികള്‍ക്ക് അവസരം ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. പത്താം ക്ലാസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയമാണ് മലപ്പുറത്തെ കുട്ടികള്‍ നേടിയത്. എന്നാല്‍ പ്ലസ് വണ്ണില്‍ സീറ്റുകള്‍ കുറവായതു കാരണം ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാന്‍ നിരവധി കുട്ടികള്‍ക്ക് സാധിക്കാതെ വരും. തെക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലപ്പുറത്ത് ഈ സ്ഥിതിയുള്ളത്. എസ്എസ്എല്‍സി വിജയശതമാനം കുതിച്ചുയര്‍ന്നതോടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ളത്. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. അഡ്മിഷന്റെ അവസാനഘട്ടത്തില്‍ കുറച്ചു സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കണം. ശാശ്വതമായ പരിഹാരമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഡിഗ്രി തലത്തിലുള്ള അഡ്മിഷനും ഇതു…

Read More

ലീന മരിയ പോള്‍;നടിയെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: നടി ലീന മരിയ പോളിനെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്.പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.ലീന മരിയ പോൾ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടുപേരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.ഇന്നലെയാണ് ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച്‌ 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ടതാണ് കേസ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.അതേസമയം തട്ടിപ്പ് കേസിൽ കുടുക്കിയതാണെന്ന് നടി ലീന മരിയ പോൾ പറഞ്ഞു.മൂന്നാഴ്ചയായി പൊലീസ് ഒപ്പമുണ്ടെന്നും കേസ് എന്താണെന്ന് പോലും അറിയില്ലെന്നും ലീന പറഞ്ഞു. ദില്ലി പൊലീസ്കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ലീനയുടെ പ്രതികരണം. സുകേഷ് തന്റെ ബോയ്ഫ്രണ്ട് അല്ലെന്നും ലീന പറഞ്ഞു

Read More

‘ലൂസിഫര്‍’ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു,പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്

കൊച്ചി: നാദിർഷ ചിത്രം ഈശോയിൽ തുടങ്ങിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്രൈസ്തവ ബിംബങ്ങളെ തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന ആരോപണത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്ത് വന്നത് നിരവധി പേരാണ്. ഇപ്പോഴിതാ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ തുമ്പമൺ ഭദ്രാസനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രിസ്ത്യൻ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങൾ ഈശോയും ഈശോ എന്ന സിനിമയും എന്ന സംവാദത്തിൽ ഡോ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലീത്ത പറഞ്ഞ വാക്കുകൾ വിവാദമാകുകയാണ്.ഈശോ എന്ന പേര് മാത്രമിട്ടാൽ മതി ഒരു പരസ്യവും കൂടാതെ നിർമ്മാതാവിന് നല്ല സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയുമെന്ന് മെത്രാപോലീത്ത പറയുന്നു. 80- 90 കാലഘട്ടത്തിലെ സിനിമകൾ വളരെ പോസിറ്റീവായ ക്രൈസ്തവ ബിംബങ്ങളാണ് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഇവ പാടേ മാറ്റപ്പെട്ടു. ഇതിന് പിന്നിൽ തീർച്ചയായും ഹിഡൻ അജണ്ടയുണ്ട്.ലൂസിഫർ സിനിമയുടെ കാര്യമെടുക്കാം. അവർ ലൂസിഫർ എന്ന നാമം…

Read More

ക്യാന്‍സര്‍ സമയത്ത് ‘മതം മാറ്റാന്‍’ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇന്നസെന്‍റ്

തിരുവനന്തപുരം: ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അപൂർവ്വം ചില വ്യക്തികളിൽ ഒരാളാണ് സിനിമ നടൻ ഇന്നസെന്റ്. വേദന നിറഞ്ഞ ക്യാൻസർ ചികിത്സയ്ക്കിടയിലും തന്റെ അനുഭവങ്ങൾ ക്യാൻസർ വാർഡിലെ ചിരി എന്ന താരത്തിന്റെ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിഷമങ്ങളും വേദനകളും കാട്ടാതെ അതും ഒരു തമാശ രൂപേണയായിരുന്നു അദ്ദേഹം എഴുതിയത്. ഇതിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പുസ്തകം ഹിന്ദി, കന്നഡ, തമിഴ്, ഉർദു, ഇറ്റാലിയൻ, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തൻറെ ക്യാൻസർ കാലത്തെ കൂടുതൽ അനുഭവങ്ങൾ ബിഹൈൻഡ് വുഡ്സ് എന്ന ചാനലിലെ അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇന്നസെന്റ്. സംവിധായകനും നടനുമായ മേജർ രവിയായിരുന്നു ഇന്നസെന്റിന്റെ അഭിമുഖം ചെയ്തത്. ഇന്നസെന്റ് വെളിപ്പെടുത്തുന്നത് ഇങ്ങനെ, എന്റെ ഭാര്യക്ക് രോഗം വന്നപ്പോഴാണ് ഞാൻ പരിഭ്രാന്തനായത് എന്നാണെന്നാണ് ഡോ. ഗംഗാധരൻ പറഞ്ഞത്. നല്ലൊരു വിശ്വാസിയാണ് ഞാൻ.…

Read More

ശംഖുമുഖം – എയർപോർട്ട് റോഡ് പുനർനിർമ്മാണം ആരംഭിക്കണം :എംഎം ഹസ്സൻ

തിരുവനന്തപുരം : 3 വർഷമായി തകർന്ന് കിടക്കുന്ന ശംഘുമുഖം ഡോമസ്റ്റിക് എയർപോർട്ട് റോഡ് അടിയന്തിരമായി പുനർ നിർമ്മാണം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് യൂ ഡി എഫ് കൺവീനർ ശ്രീ എംഎം ഹസ്സൻ ആവിശ്യപ്പെട്ടു.മത്‍സ്യത്തൊഴിലാളികളും, തീരദേശവാസികളും, വിമാനയാത്രക്കാരും റോഡ് നന്നാക്കി തുറന്നു നൽകാത്തതി നാൽ വളരെ കഷ്ടപ്പെടുകയാണ്. പൊതുമരാമത്തു മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുക അല്ലാതെമറ്റു നടപടികളൊന്നും തന്നെ ഉണ്ടായില്ല. എത്രയും വേഗം പണി നടത്തി റോഡ് തുറന്നു നൽകിയില്ലെങ്കിൽ വൻപിച്ച പ്രക്ഷോഭത്തിനു മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ നേതൃത്വം നൽകുമെന്ന് എംഎം ഹസ്സൻ പറഞ്ഞു.റോഡ് പുനർനിർമ്മിക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് മത്സ്യതൊഴിലാളി കോൺഗ്രസ്‌ തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ കണ്ണാന്തുറ ടോണി നടത്തുന്ന ഏകദിന ഉപവാസ സമരം ശംഖുമുഖത്തുഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎം ഹസ്സൻ.കെപിസിസി വൈസ് പ്രസിഡന്റ്‌ ടി ശരത്ചന്ദ്ര പ്രസാദ്, മത്സ്യതൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ആർ ഓസ്റ്റിൻ ഗോമസ്, അഡോൾഫ്…

Read More

കടല്‍ പായല്‍ കൃഷിയുമായി ലക്ഷദ്വീപ്; വാർഷിക വരുമാനം 75 കോടി

കൊച്ചി: വൻതോതിലുള്ള കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ്. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണു കൃഷി ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആർഐ) ദ്വീപിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വൻ വിജയമായതിനെ തുടർന്നാണിത്. രണ്ടായിരത്തി അഞ്ഞൂറോളം മുളച്ചങ്ങാടങ്ങൾ ഉപയോഗിച്ച്‌ സിഎംഎഫ്‌ആർഐയുടെ സാങ്കേതിക സഹായത്തോടെയാണു ദ്വീപുകളിൽ കൃഷി ആരംഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന പായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയം-സഹായക സംഘങ്ങളുൾപ്പെടെ ദ്വീപിലെ 100 കുടുംബങ്ങൾക്കാണു കൃഷിയുടെ ഗുണം ആദ്യഘട്ടത്തിൽ ലഭിക്കുക. ലക്ഷദ്വീപിലെ കടൽത്തീരങ്ങൾ പായൽകൃഷിക്ക് ഏറ്റവും അനയോജ്യമാണെന്നും മരുന്ന്-ഭക്ഷ്യ വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന മികച്ച പായലുകൾ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നുമാണ് സിഎംഎഫ്‌ആർഐയുടെ കണ്ടെത്തൽ. തദ്ദേശീയ പായൽവർഗങ്ങളുടെ കൃഷിക്ക് ദ്വീപ് തീരങ്ങളിൽ 45 ദിവസനത്തിനുള്ളിൽ 60 മടങ്ങ് വരെ വളർച്ചാനിരക്ക് ലഭിക്കുമെന്നും പഠനത്തിൽ മനസിലായി. ഇതേത്തുടർന്നാണ് ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്‌ആർഐയുമായി ചേർന്ന് കിൽത്താൻ, ചെത്ത്‌ല, കടമത്ത്, അഗത്തി, കവരത്തി…

Read More

കോടികൾ കൊയ്യാൻ പോലീസിന് ടാർജറ്റ് നൽകി സർക്കാർ

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കോടികൾ ഉണ്ടാക്കാൻ വേണ്ടി പോലീസിന് ടാർജറ്റ് നൽകിയിരിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പോലീസ് പാവപ്പെട്ടവരുടെ കൈയിൽ നിന്ന് വാങ്ങിക്കുന്നത്. അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ഇതിന് എതിരായുള്ള പ്രതിഷേധം യുഡിഎഫ് യോഗത്തിൽ രേഖപ്പെടുത്തി. ക്വാട്ട നിശ്ചിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളുടെ കൈയിൽ നിന്ന് പോലീസിനെകൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തിൽ നടക്കുന്നത്.ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ടാർജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയെന്നും സതീശൻ ആരോപിച്ചു. അതേസമയം ഡോളർ കടത്തു കേസിൽ, സ്വർണ്ണക്കടത്തു കേസിലെ പ്രതി കുറ്റ സമ്മതത്തിന് സമാനമായ ഒരു മൊഴി കൊടുത്തിട്ടും പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിൽ യുഡിഎഫ് യോഗം അത്ഭുതം പ്രകടിപ്പിച്ചു.…

Read More

കൊച്ചിയിൽ ലൈസൻസില്ലാത്ത 18 തോക്കുകൾ പിടിച്ചെടുത്തു

കൊച്ചി: കാശ്മീരിൽ നിന്നും കൊച്ചിയിൽ എത്തിച്ച ലൈസൻസ് ഇല്ലാത്ത തോക്കുകൾ പിടികൂടി. എടിഎമ്മിൽ പണം നിറക്കുന്നതിന് സുരക്ഷാ നൽകുന്നവരുടെ 18 തോക്കുകൾ ആണ് കൊച്ചി പോലീസ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കണ്ടെടുത്തത്. ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വച്ചിരിക്കുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്. തോക്കുകൾ കാശ്മീരിൽ നിന്നാണ് കൊണ്ടുവന്നത് എന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരുടെ കൈവശമുള്ള തോക്കുകളുടെ ലൈസൻസ് പരിശോധിക്കുമെന്ന് കേരള പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് അവയുടെ ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കുമെന്ന് പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യസ്ഥാപനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ…

Read More

”മോളേ ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല”

കൊച്ചി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മറ്റേണിറ്റി ഫോട്ടോഷൂട്ട് . നിറവയറുമായി ഭർത്താവിനൊപ്പം നിൽക്കുന്ന ആര്യ എന്ന യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഭർത്താവ് വിനീതിനൊപ്പമാണ് ആര്യയുടെ ഫോട്ടോ ഷൂട്ട്. രേഷ്മ മോഹനാണ് ഈ വൈറൽ ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾക്ക് നേരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ മകൻ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ആര്യയു വിനീതും. രണ്ടു തവണ അബോർഷൻ ആകുകയും വയറിന്റെ പേരിൽ പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിയും വന്നിരുന്ന യുവതിയാണ് ആര്യയെന്നു രേഷ്മ ഒരു അഭിമുഖത്തിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ആര്യയുമായ് പരിചയത്തിലായതെന്നും ഈ ഗർഭകാല ചിത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഭീഷണികോളുകൾ വന്നിരുന്നുവെന്നും രേഷ്മ പറയുന്നു.‘രണ്ട് തവണ അബോർഷനായിട്ടുണ്ട് ആര്യയ്ക്ക്. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങൾ കാണേണ്ടത്. തിരുവനന്തപുരം…

Read More

കോടതിയുടെ ക്ഷമപരിശോധിക്കുന്നു; വിധികളെ ബഹുമാനിക്കുന്നില്ല- കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി:കേന്ദ്രസർക്കാർകോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും വിധികളെ സർക്കാർ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി. രാജ്യത്തെ ട്രിബ്യുണലുകളെ ദുർബലപെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു. ട്രിബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഒരാഴ്ച്ചയ്ക്കുള്ളിൽ നികത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ട്രിബ്യൂണൽ പരിഷ്കരണ നിയമം ചോദ്യംചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ട്രിബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഉടൻ നികത്തുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിൽ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചത്. ചെയർമാനും അംഗങ്ങളും ഇല്ലാത്തതിനാൽ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെപ്രധാനപ്പെട്ട എൻസിഎൽടി, എൻസിഎൽഎടിയിൽ…

Read More