പി.എസ്.സിയിലെ ധൂർത്തിനെതിരെ ശമ്പള കമ്മീഷൻ; അംഗങ്ങൾക്ക് യോഗ്യത വേണം, എണ്ണം കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷന്റെ ധൂർത്തിനെതിരെ പതിനൊന്നാം ശമ്പള കമ്മീഷന്റെ വിമർശനം. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ്, രാജ്യത്ത് കൂടുതൽ അംഗങ്ങളുള്ള പബ്ലിക് സർവീസ് കമ്മിഷനുകളിൽ ഒന്നാണ് കേരളത്തിലേതെന്നും സാമ്പത്തിക ധൂർത്ത് ഒഴിവാക്കാനായി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്മിഷൻ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ അനുഭവ പരിചയമുള്ളവരും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണമെന്നും നിർദേശമുണ്ട്.ചെയർമാനെ കൂടാതെ 20 അംഗങ്ങളാണ് പിഎസ്‌സിയിലുള്ളത്. ചെയര്‍മാന് ഔദ്യോഗിക വസതിയും വാഹനവുമുണ്ട്. അംഗങ്ങൾക്കു വാഹനത്തിനു പെട്രോൾ അലവൻസ് അനുവദിച്ചിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ക്ഷാമബത്തയായി 1,17,733 രൂപയും വീട്ടുവാടക ബത്തയായി 10,000 രൂപയും കൺവേയൻസ് അലവൻസായി 5000 രൂപയും അടക്കം 2,09,183 രൂപ ലഭിക്കും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയായിരുന്നു. ക്ഷാമബത്ത 1,08,247 രൂപയും വീട്ടുവാടക ബത്ത 10,000 രൂപയും കൺവേയൻസ് അലവൻസ് 5000 രൂപയും അടക്കം…

Read More

മദ്യശാലയിൽ പിന്നോട്ടില്ല: ഡിപ്പോകളിലെ സൗകര്യം പരിശോധിക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ ആരംഭിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന് വേണ്ട സൗകര്യങ്ങൾ പരിശോധിക്കാൻ ബെവ്കോ നടപടി തുടങ്ങി.  കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അധികൃതർ ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതനുസരിച്ചാണ് കെഎസ്ആർടിസി ഡിപ്പോകളിലെ സൗകര്യം പരിശോധിക്കുന്നതെന്ന് ബെവ്കോ അധികൃതർ പറഞ്ഞു.മദ്യം വാങ്ങാനെത്തുന്നവർക്കു മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഈ നിർദേശം വച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമിച്ചുനൽകാമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്.കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ മദ്യം വാങ്ങുന്നവരുടെ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു…

Read More

പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്; ആനി രാജയെ തള്ളാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിവരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ടാകാമെന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.  ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്. അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കാം. അതിനാലായിരിക്കാം അവര്‍ അത്തരം ഒരു പ്രസ്താവന നടത്തിയത്. അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളാ പൊലീസിനെതിരെ കഴിഞ്ഞ ദിവസം ആനിരാജ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. സ്ത്രീ സുരക്ഷ നടപ്പാക്കുന്നതിനെതിരെ പൊലീസ് ബോധപൂർവമായ ഇടപെടൽ നടത്തുന്നുവെന്നും ദേശീയതലത്തിൽ പോലും ഇത് നാണക്കേട് ഉണ്ടാക്കുന്നുവെന്നുമായിരുന്നു ആനി രാജയുടെ ആരോപണം. ആർഎസ്എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവതരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.

Read More

കേരളത്തിൽ കാലവർഷം ശക്തിപ്പെടും

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ ആറോടെ വീണ്ടും ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴുവരെ കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ്  മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സെപ്റ്റംബർ 7 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ  മഞ്ഞ അലെർട്ട നൽകിയിട്ടുണ്ട്. സെപ്റ്റംബർ 6, 7 ദിവസങ്ങളിൽ എറണാകുളം, സെപ്റ്റംബർ 7 ന് തൃശൂർ, സെപ്റ്റംബർ 4 ന് കോട്ടയം എന്നീ ജില്ലകളിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയിൽ നല്ല മഴ ലഭിച്ച മലയോര മേഖലയിൽ പലയിടത്തും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാവുകയാണെങ്കിൽ തന്നെ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും…

Read More

പെറ്റി പൊലീസ് ഇനി വീടുകളിലേക്കും

*ലോക്ഡൗണും രാത്രി കർഫ്യുവും തുടരും തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച പൊലീസ്, പിഴ ഈടാക്കാനായി ഇനി വീടുകളിലേക്കുമെത്തും. നേരത്തെ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി റോഡിലിറങ്ങിയവരിൽ നിന്നാണ് പൊലീസ്പിഴ ഈടാക്കിയതെങ്കിൽ ഇനി വീട്ടിലുള്ളവരിൽ നിന്നും ഫൈനടിക്കണമെന്നാണ് പിണറായി സർക്കാരിന്റെ നിർദ്ദേശം. കോവിഡ് ബാധിതരായവർ വീടുകളിൽ തന്നെ ക്വാറന്റയ്നിൽ കഴിയുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് പൊലീസിനെ അയക്കുന്നത്. വീടുകളിലായാലും ക്വാറന്റയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾതോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെയാണ് നിയോഗിക്കുന്നത്. പൊലീസിന്റെ ക്രൂരകൃത്യങ്ങളിൽ പൊറുതി ജനങ്ങളെ പൊറുതി മുട്ടിയിരിക്കുമ്പോഴാണ് പരിശോധനയുടെ പേരിൽ ഓരോ വീടുകളിലേക്കും പൊലീസിനെ അയക്കാനുള്ള തീരുമാനം. ഇത് വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്.വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുത് എന്ന…

Read More

വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധദിനം ആചരിച്ചു

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷനെ മറയാക്കി കെ.എസ്.ഇ.ബി ലിമിറ്റഡിനെ സ്വകാര്യവത്ക്കരിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കുക, കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുവഴി  വിതരണം ചെയ്യുവാനുള്ള നീക്കം അവസാനിപ്പിക്കുക, തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകള്‍ ഉടന്‍ പുറത്തിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. തിരുവനന്തപുരം പവര്‍ഹൗസില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വകാര്യ വത്ക്കരണത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അനില്‍ കുമാര്‍, എം.സി.വില്‍സണ്‍, സുരേഷ്‌കുമാര്‍, തിരുവല്ലം അനില്‍ എന്നിവര്‍ സംസാരിച്ചു.

Read More

ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴയിലും

മലമ്പുഴ: “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അർഹരായ അൻപത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ പ്രമോട്ടർ സുഷമ നന്ദകുമാർ മലമ്പുഴ എം എൽ എയുമായ കെ പ്രഭാകരന് കൈമാറി.   മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനാർഹമാണെന്ന് കെ പ്രഭാകരൻ അഭിപ്രായപ്പെട്ടു.മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഓ  കെ എം അഷ്റഫ് പദ്ധതി വിശദീകരിച്ചു. മരുത റോഡ് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ബി മുരളീധരൻ, മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി  ചെയർമാൻ അശോകൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ ഉണ്ണിത്താൻ, മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിൽ നിന്നും…

Read More

കോവിഡ് പോരാളികൾക്ക് അംഗീകാരവുമായി വണ്ടർലാ ; വീക്ഷണത്തിനും ആദരവ്

കൊച്ചി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായവർക്ക് അംഗീകാരം നൽകി കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്. കഴിഞ്ഞ നാലു ദിവസമായി കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് പ്രവേശനം സൗജന്യമായിരുന്നു.വൈകുന്നേരം നടന്ന ചടങ്ങിൽ വീക്ഷണത്തിനും ആദരവ് ലഭിച്ചു.

Read More

തോക്ക് ലൈസൻസുകൾ പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: എ.ടി.എം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന  ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പോലീസ് പരിശോധിച്ച് അവയുടെ ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കുമെന്ന് ഡിജിപി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ആകമാനമുളള ഇത്തരം  സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാനായി പ്രത്യേക പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. 

Read More

സർക്കാർ സ്ഥാപനങ്ങളിലെ സർ – മാഡം വിളി ; സംസ്ഥാനത്ത് ആകെമാനം മാറ്റം കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തും : കെ സുധാകരൻ

കൊച്ചി : പഞ്ചായത്ത് ഓഫീസിൽ വിവിധ സഹായങ്ങളുമായി എത്തുന്നവർ ജീവനക്കാരെ സാർ മേഡം എന്ന് അഭിസംബോധന ചെയ്യുന്നത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരണസമിതി ഉള്ള പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിൽ കഴിഞ്ഞദിവസം ഒഴിവാക്കിയത് വലിയ വാർത്തകൾക്ക് വഴിവെച്ചിരുന്നു.സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ആത്യന്തികമായി ജനസേവകരാണെന്നും ആ തത്വം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ തീരുമാനം കേരളത്തിൽ ഒന്നാകെ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം സർക്കാർ സ്ഥാപനങ്ങളിൽ സർ – മാഡം തുടങ്ങിയ അഭിസംബോധനകൾ നിരോധിച്ച രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ആകുകയാണ് പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ എത്തുന്ന സാധാരണക്കാർ, അവിടുത്തെ ജീവനക്കാരെ ഇനിമുതൽ പേരോ, മുതിർന്നവരെ ചേട്ടാ, ചേച്ചി എന്നോ വിളിക്കണം. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ആത്യന്തികമായി ജനസേവകരാണ്. ആ…

Read More