സ്വകാര്യത നിയന്ത്രണ ലംഘനം ; വാട്സപ്പിന് 1,948 കോടി രൂപ പിഴ

സ്വകാര്യത നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് വാട്സപ്പിന് 225 മില്യൺ യൂറോ പിഴയിട്ട് അയർലണ്ട് . ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള അതിവേഗ സന്ദേശമയക്കൽ ആപ്പിന് റെക്കോർഡ് തുകയാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പിഴ ചുമത്തിയത് . ഉപപോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക് ഉടമസ്ഥതയിലുള്ള കമ്പനികളുമായി പങ്കിടുന്നു എന്ന വിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിലായിരുന്നു നടപടി . എന്നാൽ നടപടിയിൽ നിഷേധമറിയിച്ചിരിക്കുകയാണ് വാട്സപ്പ് . തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് തങ്ങൾക്ക് എതിരെ കൈകൊണ്ടിട്ടുള്ളത് എന്നും അതിനെതിരെ അപ്പീലിന് പോകുമെന്നും വാട്സപ്പ് വക്താവ് പ്രീതികരിച്ചു . “സുരക്ഷിതവും സ്വകാര്യവുമായ സേവനം നൽകാൻ വാട്‌സ്‌ആപ്പ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ നൽകുന്ന വിവരങ്ങൾ സുതാര്യവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, അത് തുടരുമെന്നും വക്താവ് പറഞ്ഞു.

Read More

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം -ഒഐസിസി.

മനാമ : കോവിഡ് മഹാമാരി മൂലം പ്രതിസന്ധി യിലായ പ്രവാസികളെയും, അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ ആകണമെന്ന് ബഹ്‌റൈൻ ഒഐസിസി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, എബ്രഹാം സാമുവേൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്ത് വിദേശ രാജ്യത്തേക്ക് പോകുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കേറ്റ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് മൂലം പല എയർപോർട്ടുകളിലും, വിദേശരാജ്യങ്ങളിലും പലവിധ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വിതരണം കാര്യക്ഷമം ആക്കണം എന്നും, വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം,കോവിഡ് മൂലം മരണപ്പെട്ട എല്ലാ പ്രവാസികളുടെയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാൻ…

Read More

അച്ഛനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്ര വർഗ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു. പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ കമ്മീഷന് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ചതിൽ നിന്നും വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.വെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു.പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ…

Read More

കേരള സർവകലാശാലയിൽ പെൻഷൻ പരിഷ്കരണം ഉടനില്ല; സർക്കാരിന്റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് സിൻഡിക്കേറ്റ്

*അധ്യാപക നിയമനങ്ങൾ 2018ലെ യുജിസി ചട്ടപ്രകാരം നടത്തും*ഓൺലൈൻ കോഴ്‌സുകൾ നടപ്പാക്കുന്നത് പഠിക്കാൻ ഉപസമിതി തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തെ  തുടർന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർവ്വകലാശാലകൾ  തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കണമെന്ന സർക്കാരിന്റെ വിവാദ ഉത്തരവ്  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് രംഗത്ത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനെ സമീപിക്കാനും ഇതിനായി സിൻഡിക്കേറ്റിന്റെ അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്താനും തീരുമാനമായി. ‌2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെയാണ്  പെൻഷൻ പരിഷ്കരണം നടപ്പാക്കേണ്ടത്. കേരള സർവകലാശാല ഒഴികെ സംസ്ഥാനത്തെ  മറ്റെല്ലാ സർവകലാശാലകളും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കി. സർക്കാർ ഉത്തരവ് നടപ്പാക്കി കൊണ്ട് നേരത്തെ കേരള വൈസ്ഉ ചാൻസലർ ഉത്തരവിട്ടിരുന്നുവെങ്കിലും സിൻഡിക്കേറ്റിന്റെ സമ്മർദ്ദത്തെ തുടർന്ന് വിസി തന്നെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. കേരള സർവകലാശാലയിൽ പെൻഷൻ പരിഷ്കരണത്തിന്  മതിയായ…

Read More

‘മന്ത്രിമാര്‍ക്ക് ഒരു ചുക്കും അറിയില്ല’; പഠിപ്പിക്കണമെന്ന് പൊതുഭരണ വകുപ്പ്

നിസാർ മുഹമ്മദ് *മന്ത്രിസഭയില്‍ വിഷയമെത്തി, പരിശീലനത്തിന് അംഗീകാരം തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ പലര്‍ക്കും ഭരണപരമായ വിഷയങ്ങളില്‍ ഒരു പരിചയവുമില്ലെന്നും അത് പഠിപ്പിച്ചെടുക്കാന്‍ പ്രത്യേക സമഗ്ര പരിശീലനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ക്ക് ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ക്ലാസുകള്‍ (ദിവസേന മൂന്ന് ക്ലാസുകള്‍ വീതം) നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ഇക്കഴിഞ്ഞ 30-ന് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.എം.ജി) ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും എങ്ങനെ ചെയ്യണമെന്ന് അറിയാത്തവരാണ് മന്ത്രിമാരില്‍ പലരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഐ.എം.ജി ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം ക്യാബിനറ്റ് യോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായി അവതരിപ്പിക്കപ്പെട്ടു. അന്നുതന്നെ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കാനുള്ള ഉത്തരവും ഇറങ്ങി. ജി.ഒ(എംഎസ്) 159/2021/ജി.എ.ഡി എന്ന നമ്പറിലുള്ള ഉത്തരവില്‍ പരിശീലന പരിപാടി അടിയന്തരമായി നടത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍…

Read More

ഓണ്‍ലൈനില്‍ മ്യൂസിക് വിഡിയോ ചാനലുമായി ജോയ് മൂവി പ്രൊഡക്ഷന്‍സും സന്തോഷ് ശിവനും

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സും ചേര്‍ന്ന് പോപ്, ക്ലാസിക്, ഫോക് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട മ്യൂസിക് വിഡിയോകള്‍ക്കായി ഓണ്‍ലൈന്‍ ചാനലിന് തുടക്കമിടുന്നു. ഏറ്റവും നൂതന പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ സംവിധാനങ്ങളുടേയും വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച കലാകാരന്മാരുടേയും സാങ്കേതികവിദഗ്ധരുടേയും സഹായത്തോടെ ലോകോത്തരനിലവാരമുള്ള മ്യൂസിക് വിഡോയികള്‍ നിര്‍മിക്കാനാണ് ജോയ് മൂവിയുടെ കീഴിലുള്ള ജോയ് മ്യൂസിക് വിഡിയോസ് ലക്ഷ്യമിടുന്നതെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ശിവനും ജോയ് മൂവി പ്രൊഡക്ഷന്‍സ് സിഎംഡി ഡോ. അജിത് ജോയ് കിഴക്കേഭാഗത്തും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടു ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ മ്യൂസിക് വിഡിയോ ആയിരിക്കും സംരഭത്തിന്റെ ആദ്യ പ്രൊഡക്ഷന്‍. ബോളിവുഡ് മോഡലുകളും ഉന്നത സാങ്കേതികവിദഗ്ധരും ഗായകരും ഒന്നിയ്ക്കുന്ന ഈ വിഡിയോ ഉദാത്തമായ സ്‌നേഹത്തിന്റെ ആവിഷ്‌കാരം അവതരിപ്പിക്കുമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു.…

Read More

ദേവികുളങ്ങരയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു ; ആക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് ബി.ജെ.പി .

കായംകുളം: ദേവികുളങ്ങരയിൽ സംഘർഷത്തിനിടെ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ബി.ജെ.പി ദേവികുളങ്ങര പഞ്ചായത്ത്‌ കമ്മറ്റി സെക്രട്ടറി പുതുപ്പള്ളി തെക്ക് മങ്കട ശേരിൽ ഹരീഷ്ലാലിനാണ് (40) വെട്ടേറ്റത്.ആക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബുധനാഴ്ച രാത്രി 9.30 ന് വീടിന് സമീപത്താണ് സംഭവം. ഒപ്പമുണ്ടായിരുന്ന പ്രതീക്ഷയിൽ ഷാജിക്ക് (50) പരിക്കുണ്ട്. തലക്കും കൈക്കും സാരമായി പരിക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കോൺഗ്രസിനെതിരെ റിപ്പോർട്ടറിന്റെ വാർത്താ പടയൊരുക്കം ; പി ആർ കമ്പനി തട്ടിക്കൂട്ടി നികേഷ് കുമാർ ; ഉദ്ദേശം സർക്കാരിനെ വെളുപ്പിക്കലോ?

കൊച്ചി : മലയാളം വാർത്ത ചാനലായ റിപ്പോർട്ടർ ടി വിയുടെ സി ഇ ഒ ആയ എം വി നികേഷ് കുമാറും ഭാര്യ റാണി വർഗീസും ഉടമസ്ഥരായി എറണാകുളം കേന്ദ്രമാക്കി മീഡിയ പാർട്ട്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന പി ആർ കമ്പനി ഈ കഴിഞ്ഞ ജൂലൈ 7 ന് എറണാകുളത് രെജിസ്റ്റർ ചെയ്തു. ഒരു ലക്ഷം മുതൽ മുടക്കിൽ ആരംഭിച്ച ഈ കമ്പനിയുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഇതുവരെയും ഉടമസ്ഥർ വെളിപ്പെടുത്തിയിട്ടില്ല എന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്നരിൽ ആശ്ചര്യം ഉളവാക്കുന്നു. ചെറുതും വലുതുമായ ഒട്ടനേകം പി ആർ കമ്പനികൾ കേരളത്തിൽ പ്രത്യേകിച്ച് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റിൽ ഇപ്പോൾ തന്നെ വലിയ തോതിൽ ഇ രംഗത്ത് മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെ യാണ് രഹസ്യമായി ഇതുപോലൊരു പി ആർ സ്ഥാപനത്തിന് ഉപഭോക്താക്കളെ ലഭിക്കുക എന്നത് എല്ലാവരുടെ മുന്നിലും ഒരു…

Read More

റ്റാമ്പയിൽ നിര്യാതരായ ശോഭ മാത്യൂവിന്റെയും ഹാസിനിയുടെയും സംസ്ക്കാരം സെപ്റ്റം 5ന് ഞായറാഴ്ച

റ്റാമ്പാ (ഫ്ലോറിഡ) – ഇക്കഴിഞ്ഞ ദിവസം ഫ്‌ലോറിഡയിൽ ടാമ്പയിൽ നിര്യാതരായ  മാവേലിക്കര കൊച്ചാലുംമൂട് ഒളശ്ശയിൽ (ദീപ്തി) വീട്ടിൽ പരേതനായ മാത്യു സൈമന്റെയും ഗ്രേസി മാത്യുവിന്റേയും (ഫ്ലോറിഡ) മകൾ ഇന്ദു ശോഭ മാത്യുവിന്റെയും (34 വയസ്സ്) ഇന്ദുവിന്റെ മകൾ ഹാസിനി സത്യന്റെയും (ഒരു ദിവസം) സംസ്ക്കാര ശുശ്രൂഷകൾ സെപ്റ്റംബർ  5 ന് ഞായറാഴ്ച  ടാമ്പയിൽ നടത്തപ്പെടും. ഇന്ദുവിന്റെ പ്രസവത്തെ തുടർന്നായിരുന്നു അതിദാരുണമായ .അന്ത്യം.   പരേതയുടെ ഭർത്താവ് : തമിഴ്നാട് സ്വദേശി  സത്യൻ നടരാജൻ (റ്റാമ്പാ)         സഹോദരിമാർ : ബിന്ദു മേരി ജോ (റ്റാമ്പാ), സിന്ധു മറിയം മാത്യു (നോർത്ത് കരോലിന) പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും സെപ്തംബർ 5 നു ഞായറാഴ്ച ഉച്ചയ്ക്കു 12.30 ന് – ഫ്ലോറിഡ റ്റാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa,FL,33637). ശുശ്രൂഷകൾക്ക്  ശേഷം ബ്രാൻടൺ…

Read More

‘നമ്മേനിയുടെ കാമുകൻ’ -ജീ. ജഗദീഷ് ; ചെറുകഥ വായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം ജീ. ജഗദീഷ് , എഴുത്തുകാരൻ, പൊതുപ്രവർത്തകൻ നമ്മേനിയുടെ കാമുകൻ നൂറൂദീൻ വേറെ ജാതി മനുഷ്യനാണ്….. ഓൻ പിടിക്കാത്ത ജീവികളില്ല….ഓന്റേലില്ലാത്ത വിദ്യ കളില്ല…അമ്മാതി രി കക്ഷിയാ….. നൂറു ദ്ദീൻ നേ അറിയാമോ എന്നു ചോദിച്ചാൽ കുടപനച്ചിക്കാര് മുഴുവൻ പറയുമായിരുന്നു… നേരം വെളുത്താൽ ഇറങ്ങിക്കൊള്ളും. നമ്മേനി പുഴയുടെ കരയിലും ചേർന്നു നിൽക്കുന്ന വയലിലും… എന്തെങ്കിലും ഒരു ജീവിയെ കെണി വെച്ചു പിടിക്കണം അല്ലെങ്കിൽ അന്ന് അവന് ഉറക്കം വരില്ലായിരുന്നു.. ഏറ്റവും കൂടുതൽ വേട്ടയാടിയത് കുളക്കോഴികളെ..അത് കൊണ്ട് തന്നെ ചിലപ്പോൾ കൊളക്കോയി നൂറ് എന്നു വിളിക്കുമായിരുന്നു… നേൽപ്പാടത്തിറങ്ങി കുളക്കോഴിയെ ഓടിച്ചു നങ്കീസിൽ കുറുക്കി പിടിക്കുന്ന വിനോദമായിരുന്നു നൂറിന്റേത്… പോരാത്തതിന് ഞാറ്റിനിടയിൽ നിന്നും അവറ്റകളുടെ മുട്ടയടിച്ചു മാറ്റി ഹോംലെറ്റും ഉണ്ടാക്കും…. നൂറിന് വീട്ടിൽ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബാപ്പ മരിച്ചു പോയിരുന്നു കുട പ്പനച്ചി കാക്കാഴി മമ്മു എന്നായിരുന്നു പേര്…പുഴയിൽ നിന്നും…

Read More