കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകില്ല: മന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റേഷൻകടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാനാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം വ്യാപാരികൾ സേവനമായി കാണണമെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യത്തെ രണ്ടു തവണ കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്കു കമ്മിഷൻ നൽകിയെന്നും ഇനി കമ്മിഷൻ നൽകാൻ സർക്കാരിനു സാമ്പത്തികസ്ഥിതിയില്ലെന്നുമാണ് മന്ത്രിയുടെ വാദം. കിറ്റ് വിതരണം ചെയ്ത വകയിലെ കമ്മിഷൻ കുടിശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു റേഷൻ വ്യാപാരികളുടെ സംഘടന റിലേ സത്യഗ്രഹം ആരംഭിക്കുന്ന സാഹചര്യത്തിലാണു മന്ത്രി നിലപാടു വ്യക്തമാക്കിയത്. കിറ്റിന് പണം വന്ന വഴിയും അത് ഉപയോഗപ്പെടുത്തിയ രീതിയും റേഷൻ വ്യാപാരികൾ ഉൾക്കൊള്ളണം. സേവനമാക്കാൻ കഴിയുന്നതു സേവനമാക്കണം. കോവിഡ് കാലത്ത് എല്ലാ മേഖലയും സ്തംഭിച്ചു. എല്ലാവരും ദുരിതം അനുഭവിച്ചു. വ്യാപാരികൾ ഉന്നയിക്കുന്ന വിഷയങ്ങൾ പൂർണമായി തള്ളിക്കളയുന്നില്ലെന്നും തന്റെ അഭ്യർഥന മാനിച്ച് വ്യാപാരികളുടെ ചില സംഘടനകൾ…

Read More

നാളെ മുതൽ ആഴ്ചയിൽ ആറുദിവസവും ഭാഗ്യക്കുറി നറുക്കെടുപ്പ്

തിരുവനന്തപുരം: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ്നാളെ മുതൽ ആഴ്ചയിൽ ആറ് ദിവസം നടക്കും. തിങ്കൾ-വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ- സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ-അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം), വ്യാഴം കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം), വെള്ളി നിർമ്മൽ (ഒന്നാം സമ്മാനം 70 ലക്ഷം, ശനി കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), എന്നീ ഭാഗ്യക്കുറികളാണ് ഇന്ന് മുതൽ ഉണ്ടാവുക. ഓരോ ടിക്കറ്റിനും 40 രൂപയാണ് വില. ഈ മാസം 19 ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപ.കോവിഡ് രണ്ടാം തരംഗത്തെ…

Read More

സൗരോർജ്ജ വെളിച്ചത്തില്‍ നിയമസഭ; 3.2 കോടി രൂപ ചെലവില്‍ 1040 പാനലുകള്‍

തിരുവനന്തപുരം: കേരള നിയമസഭയിൽ ഇനി സൗരോർജ്ജ വെളിച്ചം. 395 കിലോ വാൾട്ടിന്റെ സോളർ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കെഎസ്ഇബിയിൽനിന്ന് വാങ്ങുന്ന വൈദ്യുതിയിൽ 30 ശതമാനം ഒഴിവാക്കാനാകും. 1040 പാനലുകളാണ് നിയമസഭയിൽ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഭാവിയിൽ കൂടുതൽ പാനലുകൾ സ്ഥാപിച്ചാൽ കെഎസ്ഇബി വൈദ്യുതി പൂർണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.വർഷത്തിൽ 5.91 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സ്മാർട് സിറ്റി പദ്ധതിയിലൂടെ 3.2 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിനു കഴിയും. ഇതിലൂടെ 35.7 ലക്ഷം രൂപ വർഷത്തിൽ ലാഭിക്കാനാകും. നിയമസഭ ചേരുന്ന സമയങ്ങളിൽ വൈദ്യുതി ആവശ്യത്തിന്റെ 30% നിറവേറ്റാൻ പ്ലാന്‍റിനു കഴിയും. ശേഷിക്കുന്ന വൈദ്യുതി കെഎസ്ഇബിയിൽനിന്നും വാങ്ങിയാൽ മതിയാകും. സഭ ചേരാത്ത സമയങ്ങളിൽ അധികം വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നൽകാം. കാർബൺ പുറംതള്ളൽ വർഷത്തിൽ 502 ടൺ കുറയ്ക്കാനുമാകും.ഓരോ ദിവസത്തെയും ഉൽപ്പാദനവും ഉപയോഗവും കമാൻഡ് സെന്ററിൽ അവലോകനം ചെയ്യും.…

Read More

പിണറായി സ്തുതി പാഠകർക്ക് ‘പത്മ മോഡൽ’ പുരസ്കാരം; ഇടതു സാംസ്കാരിക പ്രവർത്തകരുടെ പട്ടിക തയാറാകുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിെര നാവ് പൊക്കാത്തവരും മുഖ്യമന്ത്രി പിണറായി വിജയനെ അതിരറ്റ് പ്രശംസിക്കുന്നവരുമായ കലാ-സാംസ്കാരിക പ്രവർത്തകർക്ക് പത്മ മാതൃകയിൽ പുരസ്കാരം നൽകാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക-ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് പട്ടിക തയാറാക്കുകയാണ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ നൽകുന്ന പത്മാ പുരസ്കാരത്തിന്റെ മാതൃകയിലാണ് കേരളവും അവാർഡുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. കേന്ദ്രസർക്കാർ അവഗണിച്ചവർക്ക് അർഹമായ പരിഗണന നൽകുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവും ജനദ്രോഹവും നടത്തുന്ന സർക്കാരിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നതെന്നതാണ് ശ്രദ്ധേയം. അവാർഡ് സംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്. സാംസ്കാരിക മേഖലയിലെ ഇടതുമുഖമുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ നൽകുന്ന ദൗത്യം…

Read More

നിയമസഭ കയ്യാങ്കളി കേസ്: സ്‌പെഷൽ പ്രോസിക്യൂഷൻ വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ സ്‌പെഷൽ പ്രോസിക്യൂഷൻ വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയിൽ. കേസ് നീതിപൂർണമായി നടക്കണമെങ്കിൽ സ്‌പെഷൽ പ്രോസിക്യൂഷനെ നിയമിക്കണമെന്നാണ് ചെന്നിത്തല നൽകിയ ഹർജിയിലെ ആവശ്യം. നേരത്തെ, കയ്യാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും ബിജെപി അനുകൂല അഭിഭാഷക സംഘടനയും നൽകിയ ഹർജികളുടെ വിധി പിന്നീട് കോടതി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനു ശേഷമേ വിദ്യാഭ്യാസമന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം പരിഗണിക്കൂ. കേസിൽനിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടും. മന്ത്രി വി. ശിവൻകുട്ടി, കെ.ടി. ജലീൽ എംഎൽഎ, മുൻ…

Read More

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എകെജി സെന്ററിലെ ഉപദേശം വേണ്ട : സതീശൻ

തിരുവനന്തപുരം : കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എകെജി സെന്ററിൽ നിന്നുള്ള ഉപദേശവും മാർഗ നിർദ്ദേശവും ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിൽ എന്താണ് നടക്കുന്നത്. ഇതിനു മുൻപ് എന്താണ് നടന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോൾ ആലപ്പുഴയിൽ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരേയും ഇഷ്ടമില്ലാത്തവരേയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. ഞങ്ങളുടെ അഭ്യന്തര കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം അതിന് എകെജി സെൻ്ററിൽ നിന്നുള്ള പ്രത്യേക ഉപദേശവും മാർഗനിർദേശവും ആവശ്യമില്ല-സതീശൻ വ്യക്തമാക്കി.

Read More

പ്രണയപ്പകയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: പ്രണയപ്പകയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിക്കുന്ന ശിവദാസ്–വത്സല ദമ്പതികളുടെ ഏകമകൾ സൂര്യഗായത്രി (20) ആണ് ഇന്നലെ മരിച്ചത്. പന്ത്രണ്ടിലേറെ തവണ കുത്തേറ്റ സൂര്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതി പേയാട് വാറുവിളാകത്ത് വീട്ടിൽ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കൊല്ലം സ്വദേശിയായ ഭർത്താവുമായി പിണങ്ങി ആറു മാസമായി മാതാപിതാക്കൾക്ക് ഒപ്പം താമസിച്ചിരുന്ന യുവതിയെ അരുൺ കുത്തിപ്പരിക്കേൽപ്പിച്ചത്. അടുക്കളയിലൂടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യഗായത്രിയുടെ മാതാവ് വൽസലയക്കും കുത്തേറ്റു. ഇവർ തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. യുവതിയെ കുത്തിയ ശേഷം രക്ഷപ്പെട്ട അരുണിനെ നാട്ടുകാരാണ് പിടികൂടി വലിയമല‌ പൊലീസിന് കൈമാറിയത്.അതേസമയം, പ്രതി അരുൺ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ…

Read More

ജന്‍മഭൂമിയെ തള്ളി പ്രതിരോധ മന്ത്രാലയം ; പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയില്ല

തിരുവനന്തപുരം: ബിജെപി മുഖപത്രമായ ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് പ്രതിരോധ മന്ത്രാലയം. പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയെന്ന വാര്‍ത്ത യ്‌ക്കെതിരെയാണ് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എന്നിവയുടെ ഓണ്‍ലൈനുകളില്‍ വന്ന വാര്‍ത്തയ്ക്ക് യാതൊരു ആധികാരികതയും തെളിവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാങ്ങോട് സൈനിക കേന്ദ്രം വാര്‍ത്താക്കുറിപ്പ് ഇറക്കി പ്രതികരിച്ചത്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ബിജെപിയുടെ മുഖപത്രം ഉള്‍പ്പെടെ ഇത്തരം വാര്‍ത്തകള്‍ ചമച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിരോധ മന്ത്രാലയ വക്താവിന്റെ ഓഫീസ് ഈ വാര്‍ത്തയെക്കുറിച്ച് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വാര്‍ത്തയ്ക്ക് യാതൊരു തെളിവും ഇല്ലെന്ന് മനസിലാക്കുകയും ചെയ്തു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രാധാന്യമര്‍ഹിക്കാത്തതും ഓണ്‍ലൈനില്‍ നല്‍കുന്നത് മാധ്യമ ധര്‍മത്തിനെതിരും കൃത്യമായ സുരക്ഷാ ലംഘനവുമാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ…

Read More

സ്വര്‍ണവില വീണ്ടും താഴ്ന്നു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും  കുറഞ്ഞു.  പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Read More

ദുബായ് യാത്ര ; വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഉടമകൾക്കുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ലൈദുബായ്

നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും സന്ദർശന വിസക്കാർക്കും എൻട്രി പെർമിറ്റ് ഉടമകൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫ്ലൈദുബായ് പുറത്തിറക്കി. യു.എ.ഇ അധികൃതർ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിയമങ്ങൾ വരുന്നത്. ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കും ലഭ്യമാണ്.  ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ഏത് തരത്തിലുള്ള വിസയിലും യു.എ.ഇയിലേക്ക് പറക്കാം. എയർലൈനിൻറെ  വെബ്‌സൈറ്റിലെ തിങ്കളാഴ്ച്ചത്തെ  യാത്രാ അപ്‌ഡേറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.2021 ഓഗസ്റ്റ് 30 ന് പുലർച്ചെ 12:01 മുതൽ യു.എ.ഇയിലെ ഉചിതമായ അതോറിറ്റി അനുവദിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിസയും അല്ലെങ്കിൽ പ്രവേശനാനുമതിയുമുള്ള ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇന്ത്യ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, സിയറ ലിയോൺ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, വിയറ്റ്നാം,…

Read More