‘പൊട്ടലും ചീറ്റലും ചാനലുകളിൽ മാത്രം’ ; ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഏറ്റെടുത്ത് പ്രവർത്തകർ ; മാധ്യമ അജണ്ടകൾ വിലപ്പോയില്ല

സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് ശേഷം ഒട്ടേറെ വ്യാജ വാർത്തകൾ ആണ് ഇതുസംബന്ധിച്ച് പുറത്തുവന്നത്. പ്രമുഖ മാധ്യമങ്ങൾ പരസ്പരം മത്സരിച്ച് പാർട്ടിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു. സംസ്ഥാനത്ത് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ദുർഭരണം തുടരുമ്പോൾ അതിനെതിരെ പ്രതിപക്ഷ നേതൃത്വം സ്വീകരിച്ചിരുന്ന പല നിലപാടുകളും സർക്കാരിനെ വലിയതോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങൾ ഉപയോഗിച്ച് പാർട്ടിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിക്കുവാൻ സർക്കാരിന്റെ പി ആർ ഏജൻസികൾ മുൻകൈയെടുത്തു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഈ വ്യാജവാർത്തകൾ ഒന്നും കോൺഗ്രസിനെയോ പ്രവർത്തകരെയും ബാധിച്ചിട്ടില്ല. പ്രവർത്തകർ മുഴുവൻ ജില്ലകളിലും ഡിസിസി ക്ക് പുതിയ അധ്യക്ഷന്മാർ വന്നതിന്റെ ആവേശത്തിലാണ്. വരും ദിവസങ്ങളിൽ സർക്കാരുകൾക്കെതിരെ ഉള്ള പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമായി നടക്കും.

Read More

കാബൂളില്‍ വീണ്ടും സ്ഫോടനം, 2 മരണം, ഐഎസ് ബന്ധത്തില്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം ഞായറഴ്ച വൈകിട്ടുണ്ടായ വന്‍സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ കുട്ടിയാണ്. മരണമടഞ്ഞവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാന്‍ പൗരന്മാരാണെന്നാണു സംശയിക്കുന്നത്. വിമാനത്താവളത്തില്‍ ഏതു സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ്. ഐഎസ് ഭീകരരാണ് ഇന്നത്തെ സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ…

Read More

ആറ്റിങ്ങല്‍ സംഭവം : പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

റൊമാൻസും ആക്ഷനും ആയി ആഫ്രിക്കയിൽ ചിത്രീകരിച്ച മലയാള ചിത്രം; ജിബൂട്ടി ട്രൈലർ മലയാളത്തിലെ പ്രമുഖ താരങ്ങൾ പുറത്തിറക്കി.

അമിത്‌ ചക്കാലക്കൽ നായകനാവുന്ന റൊമാന്റിക്‌ ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’യുടെ ഒഫീഷ്യൽ ട്രൈലർ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവർ ചേർന്ന് സോഷ്യൽ മീഡിയ വഴി പുറത്തിറക്കി. പ്രണയവും കോമഡിയും ആക്ഷനും മാത്രമല്ല മനുഷ്യക്കടത്തും ചിത്രത്തിൻ്റെ പ്രമേയമാണ്. നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻ്റെ കഥാപശ്ചാത്തലം. ചടുലമായ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഫ്സൽ അബ്ദുൾ ലത്തീഫ്‌, എസ്‌. ജെ. സിനു…

Read More

” അമ്പലമുക്കിലെ വിശേഷങ്ങൾ ” വീഡിയോ ഗാനം റിലീസ്.

ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിച്ചു ഉമേഷ് കൃഷ്ണൻ കഥ തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ” അമ്പലമുക്കിലെ വിശേഷങ്ങൾ ” എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.പാലക്കാടിന്റെ മനോഹാരിത ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിലെ ‘നന്നാവാൻ’ എന്നാരംഭിക്കുന്ന ഗാനം ബി കെ ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് സംഗീതം നല്കി സന്നിധാനന്ദൻ ആലപിക്കുന്നു.ഗോകുൽ സുരേഷ് നായകനാവുന്ന ഈ ചിത്രത്തിൽ ലാൽ,ധർമ്മജൻ ബോൾഗാട്ടി,മേജർ രവി,ഗണപതി,ബിജുക്കുട്ടൻ,സുധീർ കരമന,അനീഷ് ജീ മേനോൻ,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,ഷെഹിൻ സിദ്ദിഖ്,മുരളി ചന്ദ്,ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തളം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മെെക്കിള്‍,സോനാ നായര്‍, ശ്രേയാണി,ബിനോയ് ആന്റണി,വനിത കൃഷ്ണചന്ദ്രന്‍,സുജാത മഠത്തില്‍,അശ്വനി,സൂര്യഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്,ഗാനരചന-ബി കെ ഹരിനാരായണൻ,പി ടി ബിനു,സംഗീതം-അരുള്‍ ദേവ്,…

Read More

“തിരിമാലി ” സെക്കൻഡ് പോസ്റ്റർ പുറത്തിറങ്ങി.

ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അന്ന രേഷ്മ രാജൻ(ലിച്ചി) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെക്കൻഡ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ എഫ് ബി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.മുഴുനീള കോമഡി എന്‍റർടെയ്നർ വിഭാഗത്തിൽപെടുന്ന സിനിമയാണിത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ നേപ്പാളിലായിരുന്നു. സേവ്യര്‍ അലക്‌സും രാജീവ്‌ ഷെട്ടിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിർമിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിൽ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ്…

Read More

കൊവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: കൊവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുനലൂരിനടുത്ത് തൊളിക്കോട്ട് ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) മരിച്ചത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Read More

കാലവര്‍ഷം, കൊടുങ്കാറ്റ്ഃ കമുക് വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: സംസ്ഥാനത്തു തിമിര്‍ത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും വ്യാപകമായ ദുരിതം വിതയ്ക്കുന്നു. പാലക്കാട് ജില്ലയില്‍ ശക്തമായ കാറ്റില്‍ കമുക് വീണു കുട്ടി മരിച്ചു. വടക്കന്‍ ജില്ലകളിലെല്ലാം ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. പലേടത്തും ഗതാഗതവും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറിലായി. പാലക്കാട് ജില്ലയിലാണ് കളിച്ചുകൊണ്ടിരിക്കെ കമുക് വീണ് ഏഴു വയസ്സുകാരി മരിച്ചു‌ത്. മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം തൊട്ടിപ്പറമ്പ് ഇബ്രാഹീമിന്റെ മകൾ ടി.പി.ഫാത്തിമസന (7) ആണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെ ഉച്ചയ്ക്ക് രണ്ടേ‍ാടെയാണ് അപകടം. കാറ്റിൽ വീണ കമുകിന് അടിയിൽപ്പെട്ട ഫാത്തിമയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. മുതുക്കുറുശി കെവിഎഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വടക്കന്‍ ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ മഴ നാളെയും തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.

Read More

മുട്ടില്‍ മരംമുറിഃ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി

കൊച്ചി:മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സമെന്‍റ് അധികൃതര്‍ ക്രൈം ബ്രാഞ്ചിനു കത്തു നല്‍കി. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അഗസ്റ്റിന്‍ സഹോദരങ്ങളട‌ക്കം 40 പ്രതികളാണു‌ കേസില്‍. ഏകദേശം പതിനാറ് കോടിയുടെ വനസമ്പത്ത് കൊള്ളയടിച്ചു എന്നാണ് പോലീസ് പറയുന്നതെങ്കിലും ഇതിന്‍റെ അനേകമിരട്ടി മൂല്യമുള്ള തടികളാണു പ്രതികള്‍ മുറിച്ചു കടത്തിയത്. ഇതേക്കുറിച്ചാണ് ഇഡി അന്വേഷണം. പ്രതികള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. ധര്‍മടം സ്വദേശികളായ മാധ്യമ പ്രവര്‍ത്തകന്‍റെയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെയും പങ്കുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും..

Read More

മന്ത്രി ബിന്ദുവിന്‍റെ മാതാവ് അന്തരിച്ചു

തൃശൂര്‍: ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.മൃതദേഹം ഇരിഞ്ഞാലക്കുടയിലെ വീട്ടില്‍ എത്തിക്കും.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസം 21 നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സി പി ഐ എം നേതാവ് രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യയായ ശാന്തകുമാരി നടവരമ്പ് സ്കൂളിലെ അധ്യാപികയായിരുന്നു. മനോജ് കുമാര്‍, ഗോപകുമാര്‍ എന്നിവര്‍ മറ്റ് മക്കളാണ്.

Read More