പൂച്ചയെ രക്ഷിച്ച മലയാളികൾക്ക് പത്തുലക്ഷം രൂപ സമ്മാനം നൽകി ദുബായ് ഭരണാധികാരി

ദുബായ്: ഗൾഭിണിയായ  പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അപ്രതീക്ഷിത സമ്മാനം.‌ ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് തന്നെ 10 ലക്ഷം രൂപ (50,000 ദിർഹം) വീതം നാലുപേർക്കും സമ്മാനിക്കുകയായിരുന്നു. ഈ മാസം 24ന് രാവിലെയാണ്  ദെയ്റ നായിഫ് ഫ്രിജ് മുറാറിലെ ആളൊഴിഞ്ഞ കെട്ടിടത്തിൻറെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ  ആർ.ടി.എ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ്  എന്നിവർ ചേർന്ന് രക്ഷിച്ചത്. കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), ഈ ദൃശ്യങ്ങൾ  വിഡിയോയിൽ  പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയുമായിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ…

Read More

സ്റ്റാലിന്‍ ക്രൂരതയുടെ ശേഷിപ്പുകള്‍

കമ്യൂണിസ്റ്റ് ഏകാധിപതിയും ക്രൂരനായ ഭരണാധികാരിയുമായ ജോസഫ് സ്റ്റാലിന്റെ സമാനതകളില്ലാത്ത മൃഗീയമായ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം ഉക്രയിനില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍. 1924 മുതല്‍ 1953 വരെ അധികാരത്തിലിരുന്നു സ്റ്റാലിന്‍ കൊന്നു തള്ളിയ ദശലക്ഷക്കണക്കിന് പൗരന്‍മാരുടെ അനേകം ശവങ്ങളില്‍ ഒന്ന് മാത്രമാണിത്. എണ്ണായിരത്തിലധികം പേരെയാണ് ഇവിടെ കൂട്ടമായി മറവ് ചെയ്തതെന്ന് തലയോട്ടികളും മറ്റു അസ്ഥിഭാഗങ്ങളും വ്യക്തമാക്കുന്നു. പീപ്പിള്‍സ് കമ്മിസാറിയേറ്റ് ഫോര്‍ ഇന്റേണല്‍ എഫേഴ്‌സ് എന്ന ചാരസംഘടനയായിരുന്നു ആഭ്യന്തരതലത്തില്‍ റഷ്യന്‍ പൗരന്‍മാരെ കൊല ചെയ്തിരുന്നത്. സ്റ്റാലിന്റെ കാലത്ത് നിലനിന്നിരുന്ന ഗുലാക് എന്ന കൊലക്കളത്തിലും മറ്റും കൊല ചെയ്യപ്പെട്ടത് 15 ലക്ഷം പൗരന്‍മാരാണെന്നായിരുന്നു ആദ്യ കണക്കുകള്‍. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കൊലപ്പെട്ട റഷ്യന്‍ പൗരന്‍മാരുടെ ഇരട്ടിയെങ്കിലും പേര്‍ സ്റ്റാലിനിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.സോവിയറ്റ് റഷ്യയുടെ ശില്‍പി ലെനിന്റെ സഹപ്രവര്‍ത്തകരും അടുത്ത കുടുംബാംഗങ്ങളുമടക്കം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നേതാക്കളടക്കമുള്ള നിരവധി പേര്‍…

Read More

‘ജനങ്ങളുടെ ദൈന്യത കാണാത്ത സര്‍ക്കാര്‍’:മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടം

അഞ്ചു വര്‍ഷം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ കേരളത്തെ മുന്‍നിര്‍ത്തി പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ കണക്കിലെടുക്കണം. ഒന്ന്; സംസ്ഥാനത്തുണ്ടായ ഭരണത്തുടര്‍ച്ച, രണ്ട്; തുടരുന്ന കോവിഡ് പ്രതിസന്ധി. പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേതൃത്വവും ഭരണരീതിയും തുടരുന്നുവെന്ന് മാത്രമല്ല, പുതിയ ലോകക്രമവും പാന്‍ഡമിക്കും മുന്നോട്ടു വെച്ച പ്രതിസന്ധികള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഭരണ സംവിധാനത്തിന്റെ പുനര്‍ നിര്‍വചനത്തിനോ പുനര്‍ക്രമീകരണത്തിനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടുമില്ല. തുടര്‍ച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധ സമീപനവും സ്വീകരിക്കാനും തുടരാനുമുള്ള ലൈസന്‍സായാണ് പിണറായി സര്‍ക്കാര്‍ കാണുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെട്ടെന്നു മാത്രമല്ല ജീവിതം വഴിമുട്ടിയ പൊതുജനത്തിന്റെ ദൈന്യത കണ്ടില്ലെന്നു നടിച്ച് മരംകൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഭരണകൂടമായി മാറിയിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. കോവിഡ്-തെരഞ്ഞെടുപ്പിന് മുമ്പും…

Read More

ഇർഷാദ് അലി,എം എ നിഷാദ് എന്നിവർ ഒന്നിക്കുന്ന ” റ്റൂ മെൻ “

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കികെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” റ്റൂ മെന്‍ “.രഞ്ജി പണിക്കർ,ഇന്ദ്രൻസ്,ബിനു പപ്പു,മിഥുൻ രമേശ്,ഹരീഷ് കണാരൻ,സോഹൻ സീനുലാൽ,സുനിൽ സുഖദ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ ചിത്രീകരിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,എഡിറ്റർ,കളറിസ്റ്റ്-ശ്രീകുമാർ നായർ,സൗണ്ട് ഡിസൈൻ-രാജാകൃഷ്ണൻ എം ആർ, ഫിനാൻസ് കൺട്രോളർ-അനൂപ് എം,…

Read More

നിയമസഭയിൽ നൂറിലേറേ ജീവനക്കാർക്ക് കോവിഡ്: സഭാ സമിതികൾ മാറ്റിവെക്കണമെന്ന് സംഘടനകൾ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം കഴിഞ്ഞതിന് പിന്നാലെ നിയമസഭാ സെക്രട്ടറിയേറ്റിലെ നൂറിലധികം ജീവനക്കാർ കോവിഡ് ബാധിതർ. ഇവരുടെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും കോവിഡ് പിടിപെട്ടതിനെ തുടർന്ന് ക്വാറന്റൈനിലാണ്. നിയമസഭാ സെക്രട്ടറിയേറ്റിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഇത്രയധികം ജീവനക്കാർക്ക് കോവിഡ് പിടിപെടാൻ സാഹചര്യമൊരുക്കിയതെന്നാണ് ആക്ഷേപം. നിലവിൽ ഏറെ ഭയചികിതരായാണ് ഓരോ ദിവസവും ജീവനക്കാർ ഓഫീസിൽ വന്നു പോകുന്നത്. കഴിഞ്ഞദിവസം ഇവിടെ നടത്തിയ പരിശോധനയിൽ ഒരേദിവസം തന്നെ അമ്പതിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലും രോഗ നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ നിസംഗതയ്ക്കെതിരെ ആശങ്കയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻ നിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേരളാ ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെഎൽഎസ്.എ) നിയമസഭാ സെക്രട്ടറിക്ക്…

Read More

പച്ച, ഓറഞ്ച്, ചുവപ്പ് ; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിന് യു.എ.ഇ സ്കൂളുകൾക്ക് മൂന്ന് നിറങ്ങൾ.

വിദ്യാർത്ഥികളിലും സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാരിലും കണ്ടെത്തിയ കൊവിഡ് കേസുകളുടെ എണ്ണം, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള അവരുടെ നിലവാരം എന്നിവ കണക്കിലെടുത്ത്,  ആഗസ്റ്റ് 29 ഞായറാഴ്ച്ച മുതൽ മൂന്ന് വിഭാഗമായി വേർതിരിച്ചുകൊണ്ട് യു.എ.ഇ സ്കൂളുൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. സ്കൂൾ പ്രവർത്തന മേഖല സ്ഥാപനങ്ങളെ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ടെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് (E.S.E) പറഞ്ഞു. സ്ഥാപനങ്ങളുടെ വേർതിരിക്കാൻ സ്കൂൾ സമൂഹത്തിൻറെ ആരോഗ്യ സുരക്ഷ ഉയർത്തുന്നതിനുള്ള ഒരു പുതിയ സംവിധാനമാണ്. സ്‌കൂളിൻറെ ജാഗ്രത, അടിസ്ഥാന സൗകര്യം, ബസുകൾ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ, അവരുടെ കരുത്ത്, മുൻഗണന ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന വായിക്കാനും എഴുതാനും പ്രയാസമുള്ള കുട്ടികളുടെ ശതമാനം എന്നിവ കണക്കിലെടുത്താണ് സ്‌കൂളുകളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുക.കൊവിഡ് -19 അണുബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത പൊതു വിദ്യാലയത്തെയാണ് പച്ച എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറും (E.S.E)…

Read More

യു.എ.ഇയിലെ പുതിയ അധ്യായന വർഷം ; വിദ്യാർത്ഥികൾക്കും സ്‌കൂൾ ബസ് ജീവനക്കാർക്കുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഇങ്ങനെ

 യു.എ.ഇയിലെ സ്‌കൂളുകളിൽ  ഓഗസ്റ്റ് 29 മുതൽ  ക്ലാസുകൾ  പുനരാരംഭിക്കുന്ന സാഹചര്യത്തിൽ   ഇതിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സ്കൂൾ ഗതാഗത സേവനങ്ങൾ നൽകുന്നവർ ഇതിനുവേണ്ട  എല്ലാ മുൻകരുതൽ നടപടികളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ദുബായ് ടാക്സി കോർപ്പറേഷൻറെ  (D.T.C)  റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (R.T.A)  സ്കൂൾ ബസുകളുടെ എണ്ണം 440 ആയി ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ സ്കൂൾ ഗതാഗത സേവനങ്ങൾ നൽകുകയും കുട്ടികളെ കൊണ്ടുപോകുന്നതിന് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം സ്കൂൾ ബസുകളിലേക്ക് മാറാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ആർ.ടി.എ വിശദീകരിച്ചു. കൂടാതെ ബസുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആർ.ടി.എ വ്യക്തമാക്കി.കഴിഞ്ഞ അധ്യയന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വരുന്ന അധ്യയന വർഷത്തിൽ ദുബായിലെ നിരത്തിൽ കൂടുതൽ സ്കൂൾ ബസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ  ശാരീരിക അകലം പാലിക്കുന്നതിന് ബസുകൾ 50 ശതമാനം ശേഷിയിൽ  മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന്  ട്രാൻസ്പോർട്ട്…

Read More

രമേഷ് പിഷാരടി നായകനായ ചിത്രം നോ വേ ഔട്ട്‌ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

രമേഷ് പിഷാരടിനായക വേഷം ചെയ്യുന്ന ചിത്രം “നോ വേ ഔട്ട്‌ ” ടൈറ്റിൽ പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ് ബുക്ക്‌,ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായറിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.പി ആർ ഒ മഞ്ജു ഗോപിനാഥ്.

Read More

“മിഷൻ-സി” ക്ക് U/A സർട്ടിഫിക്കറ്റ്

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി‘ എന്ന ചിത്രത്തിന്റെ സെൻസറിംങ് കഴിഞ്ഞു. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലർ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.” ഫാമിലി സീനുകൾക്ക് ഒപ്പം മിലിട്ടറി ആക്ഷൻ കൂടെ ഉള്ളതിനാൽ U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്.ഇനി റിലീസിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. കേരളത്തിന്‌ പുറത്തു തിയേറ്റർ റിലീസാണ് ആഗ്രഹിക്കുന്നത്.”സംവിധായകൻവിനോദ് ഗുരുവായൂർ പറഞ്ഞു.മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ” മിഷന്‍-സി “.മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക്…

Read More

‘റഹീമിനും ചിന്തയ്ക്കുമൊക്കെ എന്ത് കോവിഡ് മാനദണ്ഡം…?’ ; നിയന്ത്രണങ്ങൾ പാലിക്കാതെ ഡിവൈഎഫ്ഐ നേതാക്കളുടെ ഒത്തുചേരൽ

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോമും ഡിവൈഎഫ്ഐ നേതാക്കളും ഒത്തുചേർന്നതിൽ വിമർശനം ഉയരുകയാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡ്വൈസ് ചെയർമാനായി ഡിവൈഎഫ്ഐസംസ്ഥാന പ്രസിഡന്റു എസ് സതീഷ് ഇന്ന് ചുമതലയേറ്റതിന്റെ ഭാഗമായി യുവജനക്ഷേമ ബോർഡ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് നേതാക്കൾ കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ചത്.ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗംവി കെ സനോജ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഎസ് കവിത,ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌ എന്നിവരും ഇതിലുൾപ്പെടുന്നു.ഇവർ തന്നെയാണ് മാസ്ക് പോലും ധരിക്കാതെയുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read More