സകല ഉഡായിപ്പും കയ്യിലുണ്ട് ; കയ്യോടെ പിടിച്ചാൽ കിറ്റും പെൻഷനും ; കരച്ചിലും പിഴിച്ചിലും കടങ്കഥയും

കേരളത്തിൽ സർക്കാർ പ്രതിസ്ഥാനത്ത് വരുന്ന അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും നാൾക്കുനാൾ വർധിച്ചുവരികയാണ്. സ്വർണ്ണക്കടത്തു പോലെ ഗുരുതരമായ രാജ്യദ്രോഹ കേസിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായി നിൽക്കുന്ന സാഹചര്യം കേരളത്തിൽ ആദ്യമായാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ ആയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും കള്ളക്കടത്തിനു മറയായി പ്രവർത്തിച്ചു. പിണറായി വിജയന്റെ മുഖ്യ ഉപദേഷ്ടാവും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ശിവശങ്കരൻ വരെ രാജ്യദ്രോഹ കേസിൽ പ്രതി ചേർക്കപ്പെട്ടു. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാനമന്ത്രിസഭയിലെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട അഴിമതി ആരോപണങ്ങളും ഏറെയാണ്. സർക്കാരിന്റെ അഴിമതിക്കു പുറമേ സർക്കാരിന്റെ പിടിപ്പുകേട് സൃഷ്ടിച്ച ഒട്ടേറെ സാമൂഹ്യപ്രശ്നങ്ങളും ഇവിടെയുണ്ട്. കൊവിഡിന്റെ വ്യാപനം പോലും സർക്കാരിന്റെ തെറ്റായ കോവിഡ് മാനേജ്മെന്റ് സംവിധാനങ്ങൾ മൂലം ഉണ്ടായതാണ്. അശാസ്ത്രീയമായ ലോക്ക് ഡൗൺ മൂലം ഒട്ടേറെ ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ പോലീസ് സംവിധാനങ്ങൾ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അത്തരം സമീപനങ്ങളെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക്…

Read More

സിപിഎം ത്രിവര്‍ണം ചൂടുമ്പോള്‍

ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനു മുന്‍പ് സിപിഎം സമസ്താപരാധം മാപ്പ് പറയണം ഡോ. ശൂരനാട് രാജശേഖരന്‍ ദേശീയ സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള സിപിഎം തീരുമാനം, ആ പാര്‍ട്ടിയുടെ ചരിത്രപരമായ തെറ്റുകളില്‍ ഏറ്റവും വലിയ തിരുത്തലാണ്. ഇന്ത്യന്‍ ദേശീയതയോടും സ്വാതന്ത്ര്യ സമര ചരിത്രത്തോടും മുഖംതിരിച്ചു നിന്ന് സാമ്രാജ്യത്വ ശക്തികളെ സഹായിച്ച തീരാക്കളങ്കം കഴുകിക്കളയാനുള്ള ശ്രമമാണ് ഇതിലൂടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന സിപിഎം ചെയ്യുന്നത്. പക്ഷേ, അതുകൊണ്ടു വെടിപ്പാകുന്നതല്ല, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വികൃതമായ മുഖം.  ഈ വരുന്ന സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനും സിപിഎം തീരുമാനക്കുമ്പോള്‍, അവരുടെ പൂര്‍വികര്‍ ചരിത്രത്തോടു ചെയ്ത നെറികേടുകള്‍ ഈ രാജ്യത്തിന്‍റെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കു പുനര്‍വായനയ്ക്കുള്ള അവസരമാണ്. ഓഗസ്റ്റ് പതിഞ്ച്- ആപത്ത് പതിനഞ്ച് എന്നു മുദ്രാവാക്യം…

Read More

പി.ആർ ശ്രീജേഷിന് രണ്ട് കോടി

തിരുവനന്തപുരംഃ ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി കായിക താരം പി ആർ ശ്രീജേഷിനും ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങൾക്കും പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നൽകും. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്പോർട്സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്പോർട്സ് ) ആയി സ്ഥാനക്കയറ്റം നൽകുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. ശബരിമലയിലെ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്താൻ തീരുമാനിച്ചു. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് ക്യാമ്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്…

Read More

കരിങ്കൊടിയുയര്‍ത്തിയ കൈകളില്‍ മൂവര്‍ണക്കൊടി ; ഗതികേടേ നിന്റെ പേര് സിപിഎം

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും തിരുത്താണ്. 1947-ല്‍ സ്വാതന്ത്ര്യദിനം വഞ്ചനാദിനമായി ആചരിക്കുകയും നാടുനീളെ ഉയര്‍ത്തപ്പെട്ട ദേശീയ പതാകയ്ക്ക് മുകളില്‍ കറുത്ത കൊടിയും വാറ് പൊട്ടിയ ചെരുപ്പുകളും കുറ്റിച്ചൂലുകളും കീറിയ കൗപീനങ്ങളും കെട്ടി തൂക്കുകയും ചെയ്തവരായിരുന്നു കമ്യൂണിസ്റ്റുകാര്‍. ‘ആഗസ്റ്റ് 15 ആപത്ത് 15’ എന്നു പറഞ്ഞു അപഹസിച്ചവരാണ്. ‘ഈ സ്വാതന്ത്ര്യം നുണയാണ്, ഇതവരുടെ കള്ളക്കഥയാണ്’ എന്ന ഈരടികളിലൂടെ പാര്‍ട്ടി അണികള്‍ക്കും ഇവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ചരിത്രവിരുദ്ധമായ സന്ദേശമാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരുന്നത്. ദേശീയ നേതാക്കളുടെ ചിത്രങ്ങളില്‍ ചാണകാഭിഷേകം ചെയ്യുകയും ഭരണഘടന കത്തിക്കുകയും ചെയ്തു. രാഷ്ട്രപിതാവ് ഗാന്ധിജിയെയും രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും രാഷ്ട്രത്തിന്റെ നേതാജി സുഭാഷ് ചന്ദ്രബോസിനെയും ഹീനമായ ശകാരപ്പേരിലൂടെ അപഹസിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ മുന്നേറ്റങ്ങളിലും ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു തിരുത്തല്‍ പ്രക്രിയ…

Read More

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി;മുഖ്യമന്ത്രി രാജിവെയ്ക്കണം: കെ സുധാകരന്‍

മുഖ്യമന്ത്രി ഡോളര്‍കടത്തിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സോളാര്‍കേസില്‍ ആരോപണവിധേയര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍.നീതിബോധമുണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കാന്‍ തയ്യാറുണ്ടോ? പിണറായി വിജയന്‍ കളങ്കിതനാണെന്നാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലൂടെ വ്യക്തമായത്. അതീവ ഗൗരവതരമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.ഡോളര്‍കടത്ത് കേസില്‍ പ്രതിയാകാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സ്വപ്‌നാ സുരേഷിന് വേണ്ടി വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രി ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.അതിനാലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണങ്ങള്‍ നിലച്ചത്. ഇത്തരം ഒരു ആരോപണം കോണ്‍ഗ്രസ് ഉന്നിയിച്ചിട്ടും അതിനോട് സംസ്ഥാന ബിജെപി…

Read More

വാക്സിൻ ക്ഷാമം ; സംസ്ഥാനത്തുടനീളം നിൽപ്പ് സമരത്തിന് ആഹ്വാനവുമായി യൂത്ത് കോൺഗ്രസ്

കൊച്ചി : സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കാത്ത സർക്കാർ സമീപനത്തിനെതിരെ ആഗസ്റ്റ് 13 വെള്ളിയാഴ്ച വാക്സിൻ സെന്ററുകൾക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് നിൽപ് സമരം സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം നിൽപ്പ് സമരം സംഘടിപ്പിക്കുന്നത്.

Read More

കശുവണ്ടി തൊഴിലാളി ബോണസ് 17 നു മുന്‍പ്

കൊല്ലംഃ കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യാന്‍ തീരുമാനമായി. തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മുന്‍വര്‍ഷം നല്‍കിയ അതേ നിരക്കില്‍ ഇക്കുറിയും ഓണം ബോണസ് നല്‍കണമെന്ന മന്ത്രിമാരുടെ നിര്‍ദേശം യോഗത്തില്‍ ഇരുവിഭാഗവും അംഗീകരിച്ചു. തീരുമാനമനുസരിച്ച് ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കും.2021 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2022 ജനുവരി 31-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2021 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ കൂടുതലാണ് കൈപ്പറ്റിയ അഡ്വാന്‍സെങ്കില്‍ അധികമുള്ള തുക ഓണം ഇന്‍സന്റീവ് ആയി കണക്കാക്കും. കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക്…

Read More

ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമെന്ന അന്നേ പറഞ്ഞു: ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം നിമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ പറഞ്ഞിരുന്നതാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സര്‍ക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് ക3ലത്ത് പൊതു ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരുന്നു പൊതു പണം ധൂര്‍ത്തടിച്ച് ഈ പ്രഹസനം നടത്തിയത്. ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു. സ്വര്‍ണ്ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് കുട പടിച്ചു കൊടുത്ത സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുര്‍വിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Read More

വിദ്യാർത്ഥിയെ പീഡിപ്പിച്ചു സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി: ബാലനെ പീഡിപ്പിച്ച കേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിസിപ്പലിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കൊളഗപ്പാറ സ്വദേശി 54കാരനെയാണ് വൈത്തിരി പൊലീസ്​ ഹൗസ് ഓഫിസർ ജയപ്രകാശിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൗൺസലിങ്ങിനിടെ കുട്ടി ചൈൽഡ് ലൈനിന്​ നൽകിയ മൊഴിയിലൂടെയാണ്​ വിവരം പുറത്തറിയുന്നത്​. തുടർന്ന്​ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

Read More

ഓണത്തിന് ലഹരിക്കടത്തിന് സാധ്യത; അതിർത്തികളിൽ കർശന പരിശോധന

തിരുവനന്തപുരം∙ ഓണത്തോട് അനുബന്ധിച്ച് ഇടുക്കിയുടെയും തമിഴ്നാടിന്റെയും അതിർത്തികളിൽ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം. ലഹരി കടത്തുൾപ്പെടെ തടയാനാണ് ഇടുക്കി- തേനി ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. അതിർത്തി ചെക്ക് പോസ്റ്റുകൾക്കു പുറമെ വനാതിർത്തിയിലും, സമാന്തര പാതകളിലും സംയുക്ത പരിശോധന നടത്തും. ഇടുക്കി ജില്ലയുടെ അതിർത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണു സംയുക്ത പരിശോധന. 24 മണിക്കൂറും ഇനിമുതൽ പ്രത്യേക സ്ക്വാഡുകളുടെ നിരീക്ഷണം ഇവിടെയുണ്ടാകും. പച്ചക്കറി വാഹനങ്ങളിൽ നിന്നു കഴിഞ്ഞ ദിവസം ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റ് വഴി ഭക്ഷ്യവസ്തുക്കളുമായി കടന്നു വരുന്ന വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കും. കേരളത്തിലേക്കു പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശവും തമിഴ്നാട് പൊലീസ് നൽകും. വനം വകുപ്പിന്റെ സഹകരണത്തോടെ കാടിനുള്ളിലും…

Read More