കേരളത്തിലൊരു സർക്കാരുണ്ടോ..? ; ഇന്ന് മാത്രം ആത്മഹത്യാ ചെയ്തത് നാലുപേർ ; ജനം പൊറുതിമുട്ടി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ലോക്‌ഡൗൺ നിയന്ത്രണങ്ങളും തുടരുകയാണ്. അശാസ്ത്രീയമായ ലോക്ഡൗൺ സംസ്ഥാനത്ത് നടപ്പിലാക്കിയതിന്റെ പേരിൽ ജനം പൊറുതിമുട്ടിയ അവസ്ഥയിലാണ്. കച്ചവടസ്ഥാപനങ്ങളും വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഒട്ടേറെ പേർക്കാണ് സംസ്ഥാനത്ത് തൊഴിൽ നഷ്ടമായത്. ഈ സാഹചര്യത്തിൽ ജനങ്ങളെ ചേർത്തുപിടിക്കേണ്ട സർക്കാർ സംവിധാനങ്ങൾ ജനങ്ങളെ കൂടുതൽ പൊറുതിമുട്ടിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് ആത്മഹത്യചെയ്തത് നാല് പേരാണ് .കോവിഡ് പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തികബാധ്യത കാരണം ഉടമ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. കൊല്ലം മാടൻനട ഭരണിക്കാവ് റെസിഡൻസി നഗർ-41 പ്രതീപ് നിവാസിൽ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.20 വർഷത്തിലേറെയായി വീടിനോടുചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷംമുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്.…

Read More

പൊതുജനങ്ങളെ പിഴിയും ; ആരോഗ്യമന്ത്രിക്ക് അടുപ്പിലുമാകാം ; മന്ത്രി മാസ്ക് ധരിക്കാതെ ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്ന ചിത്രം വൈറലാകുന്നു

കൊച്ചി : ആരോഗ്യമന്ത്രി വീണ ജോർജ് മാസ്ക് പോലും ധരിക്കാതെ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. മാസ്ക് മുഖത്തിന് താഴെ താടിയിൽ വെച്ച് കൊണ്ടാണ് മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സാധാരണക്കാരെ പോലീസും സർക്കാരും പിഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ആളുകളെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പേരിൽ പോലീസ് വലിയ തോതിലുള്ള പിഴകൾ ചുമത്തുകയാണ്. ആ സാഹചര്യത്തിലാണ് ഉത്തരവാദിത്വപ്പെട്ട ആരോഗ്യമന്ത്രി മാസ്ക് താടിക്കു വച്ച് നടക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിട്ടും ഇതുവരെയും ആരോഗ്യമന്ത്രിയോ പാർട്ടിയോ ചിത്രത്തിന്റെ വസ്തുത വിശദീകരിക്കുവാൻ രംഗത്ത് വന്നിട്ടുമില്ല.

Read More

രണ്ട് പിജി പ്രവേശനപരീക്ഷകള്‍ നാളെ ; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: കേരള, സംസ്‌കൃത സര്‍വകലാശാലകളുടെ പിജി പ്രവേശന പരീക്ഷകള്‍ ഒരേ ദിവസം നടത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ അങ്കലാപ്പില്‍. വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പ്രവേശന പരീക്ഷകളുടെ സുതാര്യതയ്ക്ക് അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സംസ്ഥാനത്തെ അഫിലിയേറ്റിംഗ് സര്‍വകലാശാലകളിലെ പിജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്താന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. കേരള സര്‍വകലാശാലയുടെയും സംസ്‌കൃത സര്‍വകലാശാലയുടെയും പ്രവേശന പരീക്ഷകളാണ് നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. കേരള സര്‍വകലാശാലയിലെ സമാന പിജി വിഷയങ്ങള്‍ സംസ്‌കൃത സര്‍വകലാശാലയിലുമുള്ളതുകൊണ്ട് രണ്ടിടത്തും അപേക്ഷ നല്‍കിയിട്ടുള്ള കുട്ടികള്‍ക്ക് ഒരിടത്ത് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെടും. ഓഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന കേരള സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയാണ് ലോക്ക്ഡൗണ്‍ കാരണം ആറാം തീയതിക്ക് മാറ്റിയത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പ്രവേശന പരീക്ഷകളുടെ ഷെഡ്യൂള്‍ പരസ്പരം പരിശോധിക്കാതെ പ്രവേശന പരീക്ഷകള്‍ നടത്തുന്നത്…

Read More

ഒരു ഗുണ്ടയ്ക്ക് പറ്റിയ വകുപ്പ് അല്ല ശിവൻകുട്ടിക്ക് ലഭിച്ചത് ; ഡി.വൈ.എഫ്.ഐയ്ക്ക് മറുപടിയുമായി കെ.സുധാകരന്‍

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പറഞ്ഞതില്‍നിന്നും പിന്നോട്ടില്ല. ഇതിനേക്കാള്‍ എത്രയോ നാറിയ വര്‍ത്തമാനം പ്രതിപക്ഷ നേതാക്കളെക്കുറിച്ച് പറയുന്നു. ഒരു ഗുണ്ടയ്ക്കു പറ്റിയ വകുപ്പല്ല ശിവന്‍കുട്ടിയ്ക്കു ലഭിച്ചത്. വനമോ മറ്റേതെങ്കിലും വകുപ്പോ നല്‍കിയാല്‍ മതിയായിരുന്നു. ശിവന്‍കുട്ടിയെപ്പോലൊരു മന്ത്രിയെ ഇതുവരെയുള്ള ഒരു കെ.പി.സി.സി പ്രസിഡന്റും കണ്ടിട്ടില്ല. അതുകൊണ്ടാണു അവരാരും തന്നെപ്പോലെ പ്രതികരിക്കാത്തതെന്നും ഡി.വൈ.എഫ്.ഐയ്ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. കെ.ടി ജലീല്‍ മോഹഭംഗം വന്ന നേതാവാണ്. മനസ് നിയന്ത്രണത്തില്‍ നില്‍ക്കാത്തതിനാലാണ് ജലീല്‍ പലതും പറയുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Read More

വീക്ഷണം ഇ-പേപ്പർ ക്യാംപെയിൻ ഏറ്റെടുത്ത് സെക്രട്ടറിയേറ്റ് അസോസിയേഷൻ

തിരുവനന്തപുരം : ഏകാധിപത്യ കാലത്തെ ജനാധിപത്യം ശബ്ദം എന്ന വാക്യമുയർത്തി വീക്ഷണം സംഘടിപ്പിക്കുന്ന ഓൺലൈൻ ഇ-പേപ്പർ ക്യാമ്പയിൻ ഏറ്റെടുത്തു കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ ബെൻസി വീക്ഷണം ഡെപ്യൂട്ടി ജനറൽ മാനേജർ സാജന് ആദ്യ സബ്സ്ക്രിപ്ഷൻ തുക കൈമാറി ക്യാംപെയിന് തുടക്കമിട്ടു. മുൻനിര മാധ്യമങ്ങൾ ഒക്കെയും ഭരണകൂട താൽപര്യങ്ങൾക്ക് അനുസൃതമായി വാർത്തകൾ സൃഷ്ടിക്കുമ്പോൾ വീക്ഷണം മുന്നോട്ട് വരേണ്ടത് നാടിന്റെ അനിവാര്യതയാണെന്ന് നേതാക്കൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ ഡി, ഭാരവാഹികൾ ജ്യോതിഷ് എം.എസ്സ്, അനിൽകുമാർ കെ.എം, റീജ എൻ, പാത്തുമ്മ വി.എം, ലളിത് എസ് എസ് എന്നിവരും ചടങ്ങിൽ പങ്കുചേർന്നു.

Read More

ഇന്ത്യയുടെ ശ്രീജേഷ്, കേരളത്തിന്‍റെ ശ്രീ

കൊച്ചിഃ നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ടീം ഇന്ത്യ ഒളിംപിക്സ് ഹോക്കിയുടെ വിക്റ്ററി പോഡിയത്തില്‍ കയറുമ്പോള്‍ കേരളത്തിന് ആത്മഹര്‍ഷത്തിന്‍റെ സുവര്‍ണ നിമിഷങ്ങളാണ് ലഭിക്കുന്നത്. രാജ്യത്തിന്‍റെ അഭിമാനമായി അന്താരാഷ്‌ട്ര ഗോള്‍‌മുഖത്ത് സുവര്‍ണ മതിലായി കേരളത്തിന്‍റെ ശ്രീ ഉണ്ടായിരുന്നതിന്‍റെ അഭിമാനം. ഗോളി പി.ആര്‍. ശ്രീജേഷ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്റ്റര്‍, സ്പോര്‍ട് കോ ഓര്‍ഡിനേറ്റര്‍. കേരളത്തിലേക്ക് രണ്ടാമത്തെ ഒളിംപിക് മെഡല്‍ കൊണ്ടു വന്ന ഈ പോരാളിയെ കാത്തിരിക്കുകയാണ് ജന്മനാടും നാട്ടുകാരും. 1972 ലെ ഒളിംപ്കി ഹോക്കി വെങ്കല മെഡല്‍ ജേതാക്കളുടെ ടീമില്‍പ്പെട്ട മാനുവല്‍ ഫ്രെഡറിക്കിന്‍റെ പിന്‍ഗാമി. എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്. അച്ഛന്‍പറാട്ട് രവീന്ദ്രന്‍. അമ്മ ഉഷ. കിഴക്കമ്പലം സെന്‍റ് ആന്‍റണീസ്, സെന്‍റ് ജോസഫ്സ് സ്കൂളുകളില്‍ പഠിക്കുന്ന കാലത്തു തന്നെ കായിക മികവ് തെളിയിച്ചിരുന്നു, കൊച്ചു ശ്രീ. സ്പ്രിന്‍റ്, ലോംഗ് ജംപ്, വോളി ബോള്‍ എന്നിവയിലായിരുന്നു…

Read More

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 20,046 പേര്‍ രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍കോട് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന്…

Read More

കാത്തിരിപ്പ്- രുഗ്മിണി ; കവിത വായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം രുഗ്മിണി, എഴുത്തുകാരി കാത്തിരിപ്പ് വിരഹ നൊമ്പരം പെയ്തൊഴിഞ്ഞോ നിൻപ്രണയ തംബുരു ശ്രുതി മീട്ടിയോഅരികിലെത്താനായ് കൊതിക്കുന്നു ഞാനുംഅകലുകയോ സ്വര ശ്രുതി മധുരംഅനുരാഗ സദസിലെ അരയന്നം പോലെ നീ…അരികത്തു വന്നന്നു നിന്നതല്ലേ…..അലിവോലും അന്നെന്റെ മണിവീണ കമ്പിയിൽ..മധുരത്തിൻ പൂന്തേൻ നിറച്ചതല്ലേ…..സിന്ദൂര ചാർത്തെഴും സന്ധ്യ യാമത്തിലെൻ….സുന്ദരി.. നീ രാഗ സിന്ധുവായി….ലോലമായ് നിന്നിലെ രാഗ വികാരങ്ങൾ…….നിത്യവും തേൻമഴ പെയ്തിടട്ടെ…….

Read More

രവികുമാര്‍‌ ദഹിയയ്ക്കു നാലു കോടി രൂപ, വീട്, ജോലി

ചണ്ഡിഗഡ് : പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ രവികുമാര്‍ ദഹിയക്ക് നാലു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥലത്ത് വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരില്‍ ക്ലാസ് വണ്‍ വിഭാഗത്തില്‍ ജോലിയും നല്‍കും. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന സ്ഥലത്ത് അന്‍പത് ശതമാനം സൗജന്യം അനുവദിച്ചാവും വീട് വയ്ക്കാന്‍ സ്ഥലം അനുവദിക്കുക. സ്വന്തം ഗ്രാമമായ നഹറിയില്‍ റെസലിംഗ് സ്റ്റേഡിയം നിര്‍മിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read More

ബോണസ് വേതനപരിധി ഉയര്‍ത്തി, 24,000 രൂപയ്ക്കു വരെ ബോണസ് 8.33%

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്.ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികൾക്ക് അനുസൃതമായാണ് ബോണസ് നൽകുക. സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നൽകും .8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. തുടർച്ചായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ പ്രധാനമായും സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ്,പ്രവർത്തന മൂലധനസഹായം തുടങ്ങിയ ബജറ്ററി സപ്പോർട്ട് ഉപയോഗപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിൽ ലാഭം ഉണ്ടാക്കിയിട്ടുള്ള അഥവാ സ്ഥാപനത്തിന്റെ മൊത്തം ആസ്തി ഈ…

Read More