പുരുഷ ഗുസ്​തിയില്‍ ഇന്ത്യയുടെ ദിനം; രവികുമാര്‍ ദാഹിയയും ദീപക്​ പുനിയയും സെമിയില്‍

ടോക്കിയോ : പുരുഷ ഗുസ്​തിയില്‍ ഇന്ത്യയുടെ ദിനം. ഫ്രീസ്​​റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക്​ പുനിയയുമാണ്​ സെമിയിലെത്തിയത്​. രവികുമാര്‍ 57 കിലോ വിഭാഗത്തിലും ദീപക്​ പുനിയ 86 കിലോ വിഭാഗത്തിലുമാണ്​ സെമിയിലെത്തിയത്​.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന്​ മലര്‍ത്തിയടിച്ചാണ്​ രവികുമാര്‍ സെമിയിലേക്ക്​ കടന്നത്​. ചൈനയുടെ സുഷന്‍ ലിനിനെ 6-3ന്​ തോല്‍പ്പിച്ചാണ്​ ദീപക്​ സെമിയിലേക്ക്​​ കടന്നത്​. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക്​ മെഡല്‍ ഉറപ്പിക്കാം. ഇന്ന്​ ഉച്ച കഴിഞ്ഞാണ്​ രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.

Related posts

Leave a Comment