2019 മിസ് കേരള ആൻസിയും റണ്ണർഅപ് അഞ്ജനയും കാറപകടത്തിൽ കൊല്ലപ്പെട്ടു

കൊച്ചി: 2019 മിസ് കേരള ആൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. എറണാകുളം ന​ഗരത്തിൽ ബൈ പാസ് റോഡിൽ ഹോളി ഡേ ഇൻ ഹോട്ടലിനു സമീപത്താണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിൽ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇവർക്കു സാരമായി പരുക്കേറ്റു. രണ്ടുപേരും ന​ഗരത്തിലെ മെഡിക്കൽ സെന്റർ ​ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്.
ഇന്നു പുലർച്ചെ വൈറ്റില ഭാ​ഗത്തേക്കു വരുന്നതിനിടെ, ഏതിരേ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. ആൻസിയും അഞ്ജനയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആറ്റിങ്ങൽ ആലങ്കാട് സ്വദേശിയാണ് ആൻസി കബീർ. അഞ്ജന തൃശൂർ സ്വദേശിയും. മൃതദേഹങ്ങൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ

Related posts

Leave a Comment