Connect with us
inner ad

News

മുഖ്യമന്ത്രിയെ സ്തുതിച്ചില്ല: ജൂഡ് ആന്റണിക്കെതിരെ സിപിഎം സൈബര്‍ ആക്രമണം തുടരുന്നു

Avatar

Published

on

കോഴിക്കോട്: 2018 ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലെടുത്ത സിനിമയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ തയ്യാറാവാതിരുന്ന സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരെ സിപിഎം സൈബര്‍ ആക്രമണം തുടരുന്നു; ഒന്നാംകിട നേതാക്കള്‍ മുതല്‍ സൈബര്‍ അണികള്‍ വരെ ജൂഡിനെ വ്യക്തിപരമായ് അധിക്ഷേപിക്കുന്ന കാഴ്ചയാണ്. ചില സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമുണ്ട്. എന്നാല്‍ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി ‘2018’ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘നിപ’യുടെ പശ്ചാത്തലത്തില്‍ സിപിഎം സഹയാത്രികനായ ആഷിക് അബു ‘വൈറസ്’ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളെയും മന്ത്രിമാരെയും വാനോളം പുകഴ്ത്തിയിരുന്നു. ആ ശൈലി സ്വീകരിക്കാതിരുന്നതിന്റെ പേരിലാണ് ജൂഡിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത്. പ്രളയകാലത്ത് നിസ്സഹായനായ മുഖ്യമന്ത്രിയെയാണ് ‘2018’ സിനിമയില്‍ അവതരിപ്പിച്ചത്. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കണമെന്ന ആശയം മുഖ്യമന്ത്രിയില്‍ നിന്നല്ല ഉണ്ടായതെന്നും സിനിമ പറയാതെ പറയുന്നുണ്ട്. ഡാം തുറന്ന് വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വസ്തുത അതേപടി അവതരിപ്പിക്കാനും സംവിധായകന്‍ ശ്രമിച്ചിരുന്നു. ഇതാണ് സിപിഎമ്മിനെ കൂടുതല്‍ പ്രകോപിതരാക്കുന്നത്.

സിനിമ ഇറങ്ങിയ ആദ്യ ദിവസങ്ങളില്‍, സിനിമയിലെ സാങ്കേതിക, കലാ മേന്മകളെ പുകഴ്ത്തിയ സിപിഎം അനുകൂല ബുദ്ധിജീവികള്‍ പിന്നീട് സ്വരംമാറ്റുകയായിരുന്നു. ചരിത്ര ഡോക്യുമെന്റേഷന് സമാനമായി നില്‍ക്കാന്‍ സാധ്യതയുള്ള ‘ഫിക്ഷന്‍’ എന്ന നിലയില്‍ പ്രളയകാലത്തെ സര്‍ക്കാറിനെ പുകഴ്‌ത്തേണ്ടിയിരുന്നു എന്നാണ് വിമര്‍ശകരുടെ വാദം. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുള്‍പ്പെടെ ഇത്തരം വാദങ്ങള്‍ അവര്‍ നിരത്തുന്നുണ്ട്. സര്‍ക്കാര്‍ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യന്‍ കേരളമാണ് ജൂഡ് ചിത്രീകരിച്ചതെന്നും പകച്ച് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് സിനിമയിലുള്ളതെന്നും ‘ദേശാഭിമാനി’ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ.മേഴ്‌സിക്കുട്ടിയമ്മയും മുതല്‍ സര്‍ക്കാറിന്റെ ‘അക്കാദമി ആനുകൂല്യം’ പറ്റുന്ന ബുദ്ധിജീവികള്‍ വരെ ജൂഡിന്റെ രാഷ്ട്രീയം ചോദ്യം ചെയ്ത് രംഗത്തു വന്നതോടെയാണ് അണികള്‍ സൈബര്‍ ഇടങ്ങളില്‍ തുടലുപൊട്ടിച്ചത്. സംവിധായകന്‍ മേരി മാതാ എന്നൊരു ബോട്ട് മാത്രമേ കണ്ടുള്ളൂ, അതിനെ മാത്രം സ്തുതിക്കുകയാണെന്ന വിധത്തിലാണ് സംസ്ഥാന നോളജ് മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല വിമര്‍ശിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രക്ഷാപ്രവര്‍ത്തനത്തില്‍ ക്രൈസ്തവ സഭയ്ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സൈബര്‍ അണികള്‍ വിദ്വേഷ പ്രചാരണവും നടത്തുന്നുണ്ട്. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി എപ്പോഴും വാചാലരാവുന്ന സിപിഎം, സിനിമയില്‍ സംവിധായകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2018 ലെ പ്രളയം അതേപടി പകര്‍ത്തിയ ഡോക്യുമെന്ററിയല്ല ജൂഡ് ആന്റണി സംവിധാനം ചെയ്തതെന്നും സിനിമ എന്ന നിലയില്‍ ഭാവനയും അവതരണ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ടെന്നും ഇവര്‍ പറയുന്നു. എം.എം മണി മന്ത്രിയായ സമയം ‘വെറുതെ സ്‌കൂളില്‍ പോയി’ എന്ന് സമൂഹമാധ്യമത്തില്‍ പ്രതികരിച്ച് നേരത്തെ മുതല്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു ജൂഡ് ആന്റണി ജോസഫ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം: കെ മുരളീധരൻ

Published

on

തൃശ്ശൂർ: തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം നൽകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപി സിപിഎം അന്തർധാര സജീവമാണ്. ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

”ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും. എൽ‌ഡിഎഫിന്റെ സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അത് യുഡിഎഫിന് ഗുണം ചെയ്യും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

വയനാട്ടിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപി എത്തിച്ചതെന്ന് ആരോപണം

Published

on

വയനാട്ടിലെ ബത്തേരിയിൽനിന്ന് 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള വാഹനം ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് പറഞ്ഞു.

ബിജെപി വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യുഡിഎഫും എൽഡിഎഫും ആരോപിച്ചു. ഭക്ഷ്യക്കിറ്റുകൾ എന്തിനുവേണ്ടി ആണെന്നോ എവിടെക്കുള്ളതാണെന്നോ അറിയില്ലെന്ന് പിഡിയോകൂടിയ ലോറി ഡ്രൈവർ പറഞ്ഞു. പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ആവശ്യമായ സാധനങ്ങളെല്ലാം തന്നെ കിറ്റിലുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

സംഘർഷ സാധ്യത; കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ്

Published

on

കണ്ണൂർ: വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. അതുകൊണ്ട് കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യുഡിഎഫ്. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിലാണ് യു ഡി എഫ് കേന്ദ്രസേനയുടെ ആവശ്യകത അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകി.

മട്ടന്നൂരിലെ കോളാരിയിൽ ഇന്നലെയാണ് ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റിലായാണ് ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured