കാബൂളില്‍ കുടുങ്ങിയത് 200 ഇന്ത്യക്കാര്‍, രക്ഷിക്കാന്‍ രണ്ടു വിമാനങ്ങളെത്തി

കാബൂള്‍ഃ ആഭ്യന്തര കലാപം രൂക്ഷമായ അഫ്/ഗാനിസഥാനില്‍ കുടുങ്ങിയത് ഇരുനൂറ് ഇന്ത്യക്കാര്‍ കുടുങ്ങി. ഇവരെ രക്ഷിച്ചു നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ കാബൂളിലെത്തി. ഇന്നുച്ചയ്ക്ക് ഒരു യാത്രാ വിമാനം അയയ്ക്കാന്‍ തീരുമാനിച്ചെങ്കിലും വിമാനത്താവളം അടച്ചതോടെ ഈ നീക്കം ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ട് സൈനിക വിമാനങ്ങള്‍ അയച്ചത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടങ്ങുമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ട്.

കാബൂളില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. നമ്മുടെ സഹോദരങ്ങളെ സുരക്ഷിതരായി മടക്കിക്കൊണ്ടുവരാന്‍ ആവശ്യത്തിനു സമയം ലഭിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

Related posts

Leave a Comment