മുംബൈയിലെ 20 നില ഫ്ലാറ്റിൽ തീപിടിത്തം; ഏഴ് മരണം; 15 പേർക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ഫ്ലാറ്റിൽ രാവിലെയുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. സെൻട്രൽ മുംബൈയിലാണ് സംഭവം. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സമീപ പ്രദേശത്തെ മൂന്നു ആശുപത്രികളിലായി പരുക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴു പേർ മരണമടഞ്ഞു. ഗാന്ധി ആശുപത്രിക്ക് എതിർവശമുള്ള കമലാ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചു. പരുക്കേറ്റ 15 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

Related posts

Leave a Comment