Connect with us
48 birthday
top banner (1)

Featured

21 അം​ഗ ഇന്ത്യ എംപിമാർ ഇന്ന് മണിപ്പൂരിലേക്ക്, കേരളത്തിൽ നിന്ന് 4 പേർ

Avatar

Published

on

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷ മേഖലയിലേക്ക് 21 അം​ഗ ഇന്ത്യ പ്രതിപക്ഷ എംപിമാർ ഇന്ന് പുറപ്പെടും. സംഘത്തിൽ കോൺ​ഗ്രസിൽ നിന്ന് മൂന്നു പേരുണ്ട്. അധീർ രഞ്ജൻ, ജയറാം രമേഷ്, ഗൗരവ് ഗൊഗോയ് എന്നിവരാണു കോൺഗ്രസ് എംപിമാർ. . കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ (ആർഎസ്‌പി), എഎ റഹീം (സിപിഎം), സന്തോഷ് കുമാർ(സിപിഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും സംഘത്തിലുണ്ട്.

ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അരിയിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ സംഘം ഗവർണറെ കാണും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം. സംഘം മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.

Advertisement
inner ad

16 പാർട്ടികളുടെ പ്രതിനിധി സംഘത്തിൽ 20 അംഗങ്ങളുണ്ട്.
വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധികളെത്തും. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജൂലൈ 29, 30 തീയതികളിലാണ് സന്ദർശനം. മെയ് 3 മുതൽ കുക്കി, മെയ്‌തേയ് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 150 പേർ മരിച്ചു. നിരവധി പേരുടെ വീടുകളും കടകളും കത്തിനശിച്ചിട്ടുണ്ട്.

20-ലധികം പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂർ സന്ദർശിക്കുമെന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിട്ട് കാണുമെന്നും ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ പറഞ്ഞു. മലയോര മേഖലയിലേക്ക് സംഘം ആദ്യം പോകുമെന്നാണ് വിവരം.ഇതിന് ശേഷം അദ്ദേഹം സംഘർഷബാധിത താഴ്വരകൾ സന്ദർശിക്കും. ഇതോടൊപ്പം ഇരുവിഭാഗങ്ങളിലേയും ജനങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും സംഘമെത്തും. സംസ്ഥാന ഗവർണറെയും ഇവർ കാണും. എല്ലാ എംപിമാരും രാവിലെ 8.55ന് ഇൻഡിഗോ വിമാനത്തിലാണ് മണിപ്പൂരിലേക്ക് പുറപ്പെടുക.

Advertisement
inner ad

മണിപ്പൂരിലേക്കുള്ള സംഘം (താൽക്കാലിക പട്ടിക)

ടിഎംസി- സുസ്മിത ദേവ്

Advertisement
inner ad

ജെഎംഎം- മഹുവ മാഞ്ചി

സിപിഐ- പി സന്തോഷ് കുമാർ

Advertisement
inner ad

സിപിഎം- എളമരം കരിം

എഎപി-സുശീൽ ഗുപ്ത

Advertisement
inner ad

ആർജെഡി-മനോജ് ഝാ

ആർഎസ്പി- എൻ.കെ പ്രേമചന്ദ്രൻ

Advertisement
inner ad

ഡിഎംകെ- കനിമൊഴി

എൻസിപി- മുഹമ്മദ് ഫൈസൽ ഖാൻ

Advertisement
inner ad

ജെഡിയു- അനിൽ ഹെഗ്ഡെ, ലല്ലൻ സിംഗ്

എസ്പി- ജാവേദ് അലി ഖാൻ

Advertisement
inner ad

കോൺഗ്രസ് – അധീർ രഞ്ജൻ, ജയറാം രമേഷ്, ഗൗരവ് ഗൊഗോയ്

Advertisement
inner ad

Featured

ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Published

on

സിംഗപ്പൂർ: ലോക ചെസ്‌ ചാമ്പ്യനായി ഇന്ത്യയുടെ ഡി. ഗുകേഷ്‌. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ്‌ ലിറനെ തോൽപ്പിച്ചാണ്‌ ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ്‌ ഗുകേഷ്‌ ലോകചാമ്പ്യനായത്‌. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്‌ 18കാരനായ ഗുകേഷ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ താരം ഗാരി കാസ്‌പറോവിന്റെ റെക്കോർഡ് ആണ് ഗുകേഷ് തകർത്തത്.

ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 3 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു. എന്നാൽ പതിനാലാം ഗെയിമിൽ ഗുകേഷ്‌ ജയം പിടിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

ജനാധിപത്യ – ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്: വി.കെ അറിവഴഗൻ

Published

on

രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ്. ഇതിനെ എതിർക്കുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുവാനുള്ള ശ്രമം രാജ്യത്ത് വില പോകില്ലെന്നും എഐസിസി സെക്രട്ടറി ഡോ.വി.കെ അറിവഴഗൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്നും അറിവഴഗൻ പറഞ്ഞു.

മിഷൻ – 2025 ഭാഗമായി ഡി സി സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ ഐ സി സി സെക്രട്ടറി. വാർഡ് കോൺഗ്രസ് കമ്മിറ്റികൾ ഡിസംബർ 20നകം പൂർത്തീകരിക്കുവാനും വൈദ്യുതി ചാർ്ജജ് വർദ്ധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും 17ന് നടത്തുവാനും യോഗം തീരുമാനിച്ചു. കെ. കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരണം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് – വാർ്ഡ് – മണ്ഡലം – ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർ്ച്ച് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.

Advertisement
inner ad

ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം. എം നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured

കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published

on

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured