വഴിതെറ്റി കാട്ടില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

കോഴിക്കോട്ഃ ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അമരാട് വനത്തിൽ പ്രവേശിക്കുകയും, വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെടുകയും ചെയ്ത രണ്ടു പേരെ പോലീസ് കണ്ടെത്തി. കാസർഗോഡ് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുള്ള എന്നിവരെയാണ് ദീർഘ നേരത്തെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. താമരശേരിയിൽ ബന്ധുവീട്ടിലെത്തി ശനിയാഴ്ച പകൽ കാട്ടിലേക്ക് യാത്ര തിരിച്ച യുവാക്കളെയാണു കാണാതായത്.

വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചത്. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളില്‍ ഇവർ അകപ്പെട്ടു .രാത്രി മുതൽ പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നു രാവിലെ 7.15 ഓടെയാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ മഴയും, കാറ്റും, കാരണവും, ദുർഘടം പിടിച്ച പാതയിലൂടെയും രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവരുടെയടുത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ താമസിച്ചത്. താമരശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Related posts

Leave a Comment