Kasaragod
ഗൃഹനാഥനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ 2 പേർ പിടിയിൽ

കാസർകോട്: ചൗക്കാട് ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ രണ്ടു പേർ പിടിയിൽ. സീതാംഗോളി സ്വദേശി തോമസ് ക്രിസ്റ്റിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ പിടികൂടിയത്. ഇവരും അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
കർണാടക സ്വദേശിയും സീതാം ഗോളിയിൽ താമസക്കാരനുമായ മുനീർ, ഇയാളുടെ കൂട്ടാളി എന്നിവരെയാണ് പിടി കൂടിയത്. മുനീറിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കൂട്ടാളിയെ ഇന്നു കർണാടകത്തിൽ വച്ചാണ് പിടികൂടിയത്.
രണ്ട് ദിവസമായി തോമസിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് അയൽവാസിയുടെ സെപ്റ്റിക് ടാങ്കിൽ നിന്നും ചാക്ക് കണ്ടെത്തിയത്. ഉടനെ വിവരെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ചാക്ക് അഴിച്ചു പരിശോധിച്ചു. അപ്പോഴാണ് മൃതദേഹം കാണാതായ തോമസിന്റേത് ആണെന്ന് വ്യക്തമായത്.
Kasaragod
മതവിദ്വേഷ പ്രചാരണം; അനിൽ ആന്റണിക്കെതിരെ കേസ്

കാസർഗോഡ്: മതവിദ്വേഷ പ്രചാരണം
നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു. കുമ്പളയിലെ വനിതാ സ്വശ്രയ കോളേജിന് മുന്നിലെ സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ വിദ്യാർത്ഥിനികളുടെ ദൃശ്യം വിദ്വേഷണ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പോലീസ് രജിസ്റ്റർ രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു.
സ്റ്റോപ്പിൽ സ്ഥിരമായി നിർത്താത്ത സ്വകാര്യ ബസിനെ കുമ്പള സ്വാശ്രയ കോളേജിലെ വിദ്യാർത്ഥിനികൾ തടഞ്ഞിരുന്നു. ഇതിനിടെ യാത്രക്കാരിയുമായുണ്ടായ തർക്കത്തെയാണ് വിദ്വേഷകരമായ രീതിയിൽ വളച്ചൊടിച്ചത്. ബസിൽ കയറിയ വിദ്യാർത്ഥികളോട് ഒരു യാത്രക്കാരി ക്ഷോഭിച്ചതോടെ ബസ് നിർത്താതെ പോവുന്നതിലുള്ള പ്രയാസം വിദ്യാർത്ഥികൾ ഇവരോട് വിശദീകരിച്ചു. ഇതിനിടെ വിദ്യാർത്ഥികളെ ആരോ അസഭ്യം പറഞ്ഞത് സംഘർഷമുണ്ടാക്കി.
ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് ‘പർദ്ദ ഇടാതെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബസിൽ നിന്ന് ഇറക്കി വിട്ടു’ എന്ന രീതിയിൽ പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
Kasaragod
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ്യം

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പ്രതികൾക്കും ജാമ്യം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തില്ല.
ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ കെ സുരേന്ദ്രൻ കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ ഹാജരായിരുന്നു. ഇതാദ്യമായാണ് ഈ കേസിൽ സുരേന്ദ്രൻ കോടതിയിൽ ഹാജരാകുന്നത്. കെ.സുരേന്ദ്രന് പുറമെ കേസിലെ മുഴുവൻ പ്രതികളും ഇര കെ.സുന്ദരയും കോടതിയിൽ ഹാജരായി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശ് 2021 ജൂണിൽ
ഇതിനെതിരെ പരാതി നൽകി. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെ കേസെടുത്തത്.
Featured
ബലാത്സംഗക്കേസിൽ നടൻ ഷിയാസ് കരീം പിടിയിൽ

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login