ആറ്റിങ്ങലില്‍ വന്‍ തീപിടിത്തം, രണ്ടു കടകള്‍ കത്തിയമര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരം: ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടുത്തം . പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രക്കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട പൂർണമായിത്തന്നെ കത്തിനശിച്ചു. ആളുകൾക്ക് പരിക്കേറ്റതായി റിപ്പോ‍ർട്ടില്ല.ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. ഇന്ന് പുല‍ർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് കട മുറികൾ പൂർണമായി കത്തിയമർന്നു. മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടകളും അതിൻ്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിലധികമായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങൾ, പേപ്പർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഗോഡൗണിൽ പ്രധാനമായും ഉള്ളത്.

Related posts

Leave a Comment