അല്‍ഫോന്‍സയുടെ ജീവിതം മുട്ടിച്ചവര്‍ക്ക് സസ്പെന്‍ഷന്‍

  • ഉമ്മന്‍ ചാണ്ടിയും വി.ഡി. സതീശനും ഇടപെട്ടിരുന്നു

ആറ്റിങ്ങല്‍ഃ അവനവന്‍ ചേരി കവലയില്‍ മത്സ്യ വ്യാപാരം നടത്തിയ അല്‍ഫോന്‍സ എന്ന കച്ചവടക്കാരിയെ ഉപദ്രവിക്കുകയും മീന്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ നഗരസഭയിലെ രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. മുബാറക്, ഷിബു എന്നിവര്‍ക്കെതിരേയാണു നടപടി. മനഃസാക്ഷി നടുക്കുന്ന അതിക്രമത്തെ ആദ്യം നഗരസഭ അംഗീകരിക്കുകയായിരുന്നു. നിയമം നടപ്പാക്കുക മാത്രമാണ് തങ്ങളുടെ ജീവനക്കാര്‍ ചെയ്തതെന്ന് നഗരസഭാധ്യക്ഷ അടക്കമുള്ളവര്‍ പറഞ്ഞു. എന്നാല്‍, വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു കോടതി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് നഗര സഭാ ജീവനക്കാര്‍ സാധു സ്ത്രീയെ ഉപദ്രവിച്ചതെന്നു നാട്ടുകാര്‍ പരാതിയു‌മായി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ അല്‍‌ഫോന്‍സയ്ക്കു വേണ്ടി രംഗത്തെത്തിയിരുന്നു. കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് കരിയിലും ശക്തമായി പ്രതിഷേധിച്ചു. ഇടവകകളിലും പ്രതിഷേധം ഇരമ്പുകയും മത്സ്യത്തൊഴിലാളികള്‍ തുറകള്‍ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment