പ്രളയമഴ: സംസ്ഥാനത്തു രണ്ടു പേർ മരിച്ചു

  • തിരുവനന്തപുരത്ത് വീട്ടമ്മ ഒഴുക്കിൽപ്പെട്ടു,
  • കളമശേരിയിൽ ലോറി ഡ്രൈവർ മരിച്ചു

തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്നു രണ്ടു പേർ മരിച്ചു. തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് വീട്ടമ്മയും കളമശേരിയിൽ മണ്ണിടിഞ്ഞു ലോറി ഡ്രൈവറുമാണു മരിച്ചത്. കളമശേരിയിൽ ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം.
നെയ്യാറ്റിൻകര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേ​ഹം കിട്ടിയത്. ഇവർ ഒഴുക്കിൽപെട്ടതാകാമെന്നാണ് പ്രാഥമിക നി​​ഗമനം. ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ
തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത് കളമശേരിയിൽ മണ്ണിനടിയിൽപ്പെട്ടു മരിച്ചുത് . രാവിലെ ഒൻപത് മണിയോടെ കണ്ടെയിനർ റോഡിലാണ് അപകടം സംഭവിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Related posts

Leave a Comment