കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നലെ രാത്രിയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. രണ്ട്പേർക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം എരുമേലി ഭാരത് പെട്രോളിയം പമ്പിനു സമീപമുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിലിടിച്ചാണ് അപകടമുണ്ടായത്. ശ്യാം കുമാർ (23) ആണു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രാഹുൽ രാഘവൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
തൊടുപുഴയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. എപിജെ അബ്ദുൾ കാലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥി അർജുൻ സുനിൽ (17) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന അർജുൻ ലാൽ (16) പരുക്കേറ്റു.
ബൈക്ക് അപകടങ്ങളിൽ 2 യുവാക്കൾ കൊല്ലപ്പെട്ടു
