വനിതാ ഡോക്റ്ററെ ചെരിപ്പെറിഞ്ഞ രണ്ടു പേര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍ഃ വനിതാ ഡോക്ടര്‍ക്കു നേരെ ചെരിപ്പെറിഞ്ഞ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലാണ് സംഭവം. ഡോക്ടര്‍ ആറ്റിങ്ങല്‍ പൊലിസില്‍ പരാതി നല്‍കി. ഡോക്ടര്‍ ജയശാലിനിക്കു നേരെ രണ്ടു പേര്‍ ചെരിപ്പുറയുകയും അസഭ്യം പറയുകയുമായിരുന്നു. അര്‍ധരാത്രിയില്‍ മുറിവേറ്റ നിലയില്‍ ചികിത്സക്കെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. എങ്ങിനെ സംഭവിച്ചതാണെന്ന് ചോദിക്കുകയും ചെരിപ്പഴിച്ച്‌ കിടക്കാന്‍ പറയുകയും ചെയ്തതിന് പിന്നാലെയാണ് അക്രമം അഴിച്ചു വിട്ടത്. കൂടാതെ അവര്‍ തനിക്കു നേരെ അസഭ്യം പറഞ്ഞെന്നും ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതികള്‍ രണ്ടു പേരും മദ്യലഹരിയിലായിരുന്നു. ഇവരോടു ചെരുപ്പൂരി, ശാന്തരായിരിക്കാന്‍ പറഞ്ഞതോടെയാണു ചെരുപ്പൂരി ഡോക്റ്റര്‍ക്കു നേരേ എറിഞ്ഞത്. ജയശാലിനി ഒഴിഞ്ഞു മാറിയപ്പോള്‍ ചെരുപ്പ് അടുത്തു നിന്ന നഴ്സിന്‍റെ ദേഹത്ത് പതിച്ചു. ‌അവര്‍ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവാക്കളെ കീഴ്പ്പെടുത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാന് ആദ്യം പോലീസ് മടിച്ചു. ആശുപത്രി ജീവനക്കാര്‍ ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Related posts

Leave a Comment