കര്‍ഷകരില്‍ നിന്നു കൈക്കൂലിഃ 2 വനം വകുപ്പ് ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍

കോട്ടയംഃ ഏലം തോട്ടം മേഖലയിലെ കര്‍ഷകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഇടുക്കിയിൽ വന० വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നു० പണപ്പിരിവ് നടത്തുന്നതായ വാർത്ത സ०ബന്ധിച്ച് അടിയന്തിര അന്വേഷണത്തിന് നിർദ്ദേശ० നൽകിയ പ്രകാര० നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി.സി.എഫ് കണ്ടെത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജു എന്നിവരെ സർവീസിൽ നിന്നു० സസ്പെൻ്റ് ചെയ്തതായി വന० വകുപ്പ് മന്തി എ. കെ ശശീന്ദ്രൻ അറിയിച്ചു. കോട്ടയ० റേഞ്ചിലെ കുമളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ഈ ജീവനക്കാർ. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലു० പങ്ക് ഉണ്ടോയെന്നു० അന്വേഷിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

Related posts

Leave a Comment