കാറുകൾ കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു

ആലപ്പുഴ: ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിൽട്ടൺ, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. കാറുകൾ ഏകദേശം പൂർണമായും തകർന്ന നിലയിലാണ്.

Related posts

Leave a Comment