ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കഴക്കൂട്ടംഃ കല്ലംപള്ളിയ്ക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം കുറ്റിവിളാകത്ത് വീട്ടില്‍ പരേതനായ രാജപ്പന്‍റെയും രാധയുടെയും മകന്‍ കണ്ണന്‍ എന്നുവിളിക്കുന്ന രാജേഷ്‌കുമാര്‍ (42 ), സഹോദരി ഭര്‍ത്താവ് കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം ഗൗരിശങ്കരത്തില്‍ കൃഷ്ണന്‍കുട്ടിയുടെയും പാറുഅമ്മയുടെയും മകന്‍ കെ.ജയചന്ദ്രന്‍ (59 ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം.

ഉള്ളൂര്‍ ഭാഗത്ത് നിന്ന് കാര്‍ വരുന്നത് കണ്ട് ഓട്ടോ ബ്രേക്കിടുമ്ബോള്‍ റോഡില്‍ തെന്നിമാറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസും നാട്ടുകാരും കഴക്കൂട്ടം ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഓട്ടോ ഓടിച്ചിരുന്ന രാജേഷ്‌കുമാര്‍, സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ജയചന്ദ്രന്‍ 12 മണിയോടെ മരണമടയുകയായിരുന്നു.

Related posts

Leave a Comment