പേവിഷബാധയേറ്റ് വ്യാഴാഴ്ച രണ്ടു പേർ മരിച്ചു, കോളെജ് വിദ്യാർഥിനി മരിച്ചത് വാക്സിൻ എടുത്ത ശേഷം

കൊച്ചി: സം​സ്ഥാ​ന​ത്ത് പേ ​വി​ഷ​ബാ​ധ​യേ​റ്റ് രണ്ട് പേർ മരിച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ട് പേ ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19) ആ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച വൈകുന്നേരം ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ർ കോ​വി​ല​കം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത രണ്ടാമത്തെ ആൾ. രണ്ട് മരണങ്ങളും തൃശൂർ മെഡിക്കൽ കോളെജിലായിരുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റ് ആകെ 14 പേർ മരിച്ചു.
മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഉണ്ണിക്കൃഷ്ണന് വ​ള​ർ​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​ച്ച നാ​യ പി​ന്നീ​ട് ചാ​വു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സം മു​ൻ​പ് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഇ​യാ​ളെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ പേവിഷത്തിനെതിരായ കുത്തി വയ്പ് എടുത്തിരുന്നോ എന്നു വ്യക്തമല്ല.
എന്നാൽ പാലക്കാട്ടെ കോളെജ് വിദ്യാർഥിനി ശ്രീലക്ഷിമിക്ക് നായയുടെ കടി ഏറ്റശേഷം കുത്തിവയ്പുകളെല്ലാം കൃത്യമായി എടുത്തിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. ഒരു മാസത്തോളം ഒരു കുഴപ്പവും കണ്ടില്ല. കഴിഞ്ഞ ദിവസം പനി അനുഭവപ്പെടുകയും തുടർന്നുള്ള പ​രി​ശോ​ധ​ന​യി​ൽ പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
മേ​യ് 30ന് ​ശ്രീ​ല​ക്ഷ്മി​യെ അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ച​ത്. തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച എ​ല്ലാ പ്ര​തി​രോ​ധ വാ​ക്സി​നും എ​ടു​ത്തി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ശ്രീ​ല​ക്ഷ്മി​ക്ക് പേ​ വിഷബാധയുടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോടെ മരണം സംഭവിക്കുകയായിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തെക്കുറിച്ച് ആരോ​ഗ്യ വകുപ്പിലെ ഉന്നതർ അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതർ കൃത്യമായി വാക്സിൻ നൽകിയെങ്കിലും പേ വിഷബാധ ഉണ്ടായതെന്തുകൊണ്ടാണെന്നാണ് അന്വേഷിക്കുന്നത്.

Related posts

Leave a Comment