Connect with us
inner ad

News

പത്തനംതിട്ടയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

Avatar

Published

on

പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശികളായ ലതിക, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പന്തളത്തെയും കല്ലിശേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ആയിരുന്നു അരകടം.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം: കെ മുരളീധരൻ

Published

on

തൃശ്ശൂർ: തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം നൽകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപി സിപിഎം അന്തർധാര സജീവമാണ്. ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

”ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും. എൽ‌ഡിഎഫിന്റെ സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അത് യുഡിഎഫിന് ഗുണം ചെയ്യും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

വയനാട്ടിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപി എത്തിച്ചതെന്ന് ആരോപണം

Published

on

വയനാട്ടിലെ ബത്തേരിയിൽനിന്ന് 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള വാഹനം ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് പറഞ്ഞു.

ബിജെപി വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യുഡിഎഫും എൽഡിഎഫും ആരോപിച്ചു. ഭക്ഷ്യക്കിറ്റുകൾ എന്തിനുവേണ്ടി ആണെന്നോ എവിടെക്കുള്ളതാണെന്നോ അറിയില്ലെന്ന് പിഡിയോകൂടിയ ലോറി ഡ്രൈവർ പറഞ്ഞു. പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ആവശ്യമായ സാധനങ്ങളെല്ലാം തന്നെ കിറ്റിലുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

സംഘർഷ സാധ്യത; കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ്

Published

on

കണ്ണൂർ: വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. അതുകൊണ്ട് കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യുഡിഎഫ്. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിലാണ് യു ഡി എഫ് കേന്ദ്രസേനയുടെ ആവശ്യകത അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകി.

മട്ടന്നൂരിലെ കോളാരിയിൽ ഇന്നലെയാണ് ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റിലായാണ് ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured