ദിവസത്തില്‍ 2.71 ലക്ഷം കോടി നേട്ടം ; ചരിത്രം തിരുത്തി എലോണ്‍ മസ്‌ക്





ഒട്ടാവ:  എലോൺ മസ്‌കിന്റെ സ്വകാര്യ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2.71 ലക്ഷം കോടി രൂപ. ഇതോടെ വീണ്ടും ചരിത്രം സൃഷ്ഠിച്ചിരിക്കയാണ് ടെസ്‌ല മേധാവി .ഹെട്‌സ് ഗ്ലോബൽ ഹോൾഡിങ്‌സ് ഒരു ലക്ഷം ടെസ്ല കാറുകൾക്ക് ഓർഡർ നൽകിയതാണ് സമ്പത്ത് കുതിച്ചുയർന്നത് . ഓർഡർ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9 ശതമാനം കുതിച്ച്‌ 1,045.02 ഡോളർ നിലവാരത്തിലെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിർമാതാക്കളായി ഇതോടെ ടെസ് ല മാറിയെന്ന് റോയിട്ടേഴ്‌സ് വിലയിരുത്തുന്നു . 
 
ടെസ്ലയിൽ മസ്‌കിനുള്ള ഓഹരി വിഹിതം 23 ശതമാനമാണ്. റിഫിനിറ്റീവിന്റെ കണക്കുപ്രകാരം ഇത്രയും ഓഹരിയുടെ മൂല്യം 289 ബില്യൺ ഡോളറാണ്. ബ്ലൂംബർഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തിൽ ഒരൊറ്റ ദിവസം ഒരാൾ നേടുന്ന ഏറ്റവും ഉയർന്ന ആസ്തിയാണിത്. 
 
 ചൈനീസ് വ്യവസായി സോങ് ഷാൻഷന്റെ കുപ്പിവെള്ള കമ്പനി വിപണിയിൽ ലിസ്റ്റ്‌ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒരൊറ്റദിവസം 32 ബില്യൺ വർധനവുണ്ടായിരുന്നു. ഈ ചരിത്രമാണ് എലോൺ മസ്‌ക് ($36.2 billion) തിരുത്തിയത്  

Related posts

Leave a Comment