Connect with us
48 birthday
top banner (1)

Kasaragod

കരിന്തളത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 19 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

Avatar

Published

on

കാസർകോട്: കരിന്തളത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്. ഏതങ്കിലും തരത്തിൽ വിഷവാതകം ശ്വസിച്ചതാണോ എന്നു സംശയിക്കുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നു

സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി, കുടുംബങ്ങള്‍

Published

on

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍
ഉദുമ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി കുടുംബങ്ങള്‍. ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, അഖില്‍ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നല്‍കി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്.
കലാപ ആഹ്വാനം നടത്തുകയും നാട്ടില്‍ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Continue Reading

Ernakulam

ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ; ശിക്ഷാവിധി ജനുവരി ഒന്നിന്

Published

on

കൊച്ചി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാലിന്റെയും കൃപേഷിന്റെയും ഇരട്ടക്കൊലയിൽ പുതുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതിവിധി. സിപിഎം പാർട്ടി ക്വട്ടേഷനാണ് പെരിയ ഇരട്ടക്കൊല എന്ന് തെളിയിക്കുന്നതാണ് സിബിഐ കോടതിയുടെ വിധി.
ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി ഒന്നിന് പ്രസ്‌താവിക്കും.

കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.

Advertisement
inner ad

എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്.

2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Advertisement
inner ad
Continue Reading

Kasaragod

പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ കോടതി വിധി, 28ന്

Published

on

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യാട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഈ മാസം 28-ന് വിധി പറയും. മുൻ എംഎൽഎയും സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠൻ. മുൻ പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്‌ണൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. തുടക്കത്തിൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.

Advertisement
inner ad

ആകെ 24 പ്രതികളുള്ള കേസിൽ സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആദ്യം അറസ്റ്റിലായ 14 പേരിൽ കെ.മണികണ്ഠൻ, എൻ.ബാലകൃഷ്‌ണൻ, ആലക്കോട് മണി എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേർക്ക് വിയ്യൂർ സെൻട്രൽ ജയിലിലാണ്.സിബിഐ അറസ്റ്റുചെയ്‌ത പത്തുപേരിൽ കെ.വി. കുഞ്ഞിരാമനും രാഘവൻ വെളുത്തോളിക്കുമുൾപ്പെടെ അഞ്ചു പേർക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് ഉൾപ്പെടെ ബാക്കിയുള്ള അഞ്ചുപേർ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്.

Advertisement
inner ad
Continue Reading

Featured