Health
19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ്. 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.
Alappuzha
അമീബിക് മസ്തിഷ്ക ജ്വരം: പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴ: കൊല്ലം ജില്ലയിൽ 10 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആലപ്പുഴ ഡി എം ഒ അറിയിച്ചു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസഫലിറ്റിസ് ഉണ്ടാക്കാനും ഇടയാക്കുന്നു.
മലിനമായ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും മുങ്ങിക്കുളിക്കുന്നത് പ്രധാന രോഗ കാരണമാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും രോഗകാരിയായ നെഗ്ലേറിയ ഫോളറി എന്ന അമീബ ഉണ്ടാകാനിടയുണ്ട്.
ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്.
തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിലെ രാസവസ്തുക്കൾ വളരെ വേഗം ഭക്ഷണം ആക്കുന്നതിനാൽ തലച്ചോർ തീനി അമീബകൾ എന്നും ഇവ അറിയപ്പെടുന്നു.
പനി,തലവേദന,ഓക്കാനം, ഛർദ്ദി,ബോധം നഷ്ടപ്പെടുക,കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന,നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം,പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം.
ഈ ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലും അടുത്തകാലത്ത് കുളിക്കുകയും വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.
പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കുക. വൃത്തിയില്ലാത്ത കുളങ്ങൾ,ജലാശയങ്ങൾ, പാറയിടുക്കുകളിൽ കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. നോസ് പ്ളഗ്ഗ്കൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തി പിടിക്കുകയോ ചെയ്യുക. ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കേണ്ടതാണ്.
Featured
തൃശ്ലൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: ഗൂഢാലോചന നടന്നുവെന്നും സുനില്‍ കുമാര്‍

തൃശ്ശൂര്‍: പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍.അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്.പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയും.ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം അവിടെയുണ്ട്.പൂരപ്പറമ്പില്‍ എം ആര്‍ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല.മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കണ്ടു.
പോലീസ് പറഞ്ഞിട്ടല്ല പൂരം നിര്‍ത്തിവക്കാന്‍ പറഞ്ഞത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കളക്ടറേ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.മേളം പകുതി വച്ച് നിര്‍ത്താന്‍ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണ് എന്ന് അറിയണം
ആര്‍എസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു.സുരേഷ് ഗോപി വന്നത് ആംബുലന്‍സിലാണ്.രോഗികളെ കൊണ്ടുവരേണ്ട ആംബുലന്‍സ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു.തെരഞ്ഞെടുപ്പിനെക്കാള്‍ ഉപരി തൃശ്ശൂര്‍ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു
Featured
കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഫ്‌ളോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ തെക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കുന്ന അധികൃതരുടെ നടപടിയെ പിന്തുണക്കാനാണ് ട്രംപിന്റെ തീരുമാനം.
തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്ന് പറഞ്ഞത്.
‘ഞാന്‍ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചതിന് മുതിര്‍ന്നവരുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്’ ട്രംപ് പറഞ്ഞു. ‘മുതിര്‍ന്നവര്‍ക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉല്‍പ്പന്നത്തിലേക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.
ഒരു ഫ്‌ളോറിഡിയന്‍ എന്ന നിലയില്‍, ഈ നവംബറിലെ ഭേദഗതിക്ക് അനുകൂലമായി ഞാന്‍ വോട്ട് ചെയ്യും. സര്‍ക്കാര്‍ അംഗീകൃത മരിജുവാന വിതരണക്കാര്‍ക്ക് ഈ വിഷയത്തില്‍ നിയമങ്ങള്‍ പാസാക്കുന്നതിന് യു.എസ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അ?ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങള്‍ കനത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login