18,833പുതിയ കേസുകള്‍ കൂടി, കോവാക്സിന് അനുമതി നീളും

ന്യൂഡല്‍ഹി: രാജ്യത്തിന്ന് 18,833 പുതിയ കോവിഡ് രോഗികള്‍ കൂടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 203 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം. 2,46,687 ആക്റ്റിവ് കേസുകളാണുള്ളത്.

ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

ഇന്ത്യ വികസിപ്പിച്ച കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊവാക്സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകുന്നത്. വാക്സീൻ്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ഇല്ലാത്തതിനാല്ഡ കോവാക്സന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല. യുകെയിലടക്കം ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കോവാക്സിന് അംഗീകാരം നല്‍കുന്നില്ലെങ്കില്‍ ബ്രിട്ടീഷ് വാക്സ്ന് ഇന്ത്യയും അംഗീകാരം നല്‍കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment