പേയാട് വീട്ടിൽനിന്നും 187 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കാട്ടാക്കട:  പേയാട് വീട്ടിൽനിന്നും  കാട്ടാക്കട എക്സൈസ് സംഘം 
187 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പേയാട് പിറയിൽ മഠത്തുവിള റോഡിൽ
ഒലിപ്പോട്ടുവിളികാത്ത് വീട്ടിൽ  വ്യാഴാഴ്ച രാത്രി 12 ന് കാട്ടാക്കട എക്സൈസ്
സംഘമാണ് ഈ കഞ്ചാവ് വേട്ട നടത്തിയത്. എക്സൈസ് തെക്കൻ മേഖല കമ്മീഷണറുടെ
സ്ക്വോഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. നെയ്യാറ്റിൻകര
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

2. 200 കിലോഗ്രാമിലുള്ള 87 പൊതികളിലായിരുന്നു വീടിനുള്ളിൽ കഞ്ചാവ്
ഒളിപ്പിച്ചിരുന്നത്. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും
കേസിലെ ഒന്നാം പ്രതിയും വീട്ടുടമയുമായ അനീഷ് (32) സ്ഥലത്ത്    ഇല്ലായിരുന്നു.
കൂട്ടാളി സജി (36) ഓടിരക്ഷപ്പെട്ടു. വിളപ്പിൽ പഞ്ചായത്തിലെ വിവിധ
ഭാഗങ്ങളിൽ കഴിഞ്ഞ ആറുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ്
വേട്ടയാണിത്. തച്ചോട്ടുകാവ്, പേയാട് സിനിമ തീയറ്റർ വളപ്പ് എന്നിവിടങ്ങളിൽ
നിന്ന് മുമ്പ് അഞ്ഞൂറ് കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വരുന്ന കഞ്ചാവാണ് ഇതെന്ന് എക്സൈസ് സംഘം
പറഞ്ഞു. അന്യസംസ്ഥാനത്തു നിന്നെത്തുന്ന കഞ്ചാവിൻ്റെ സൂക്ഷിപ്പു
കേന്ദ്രമായി കാട്ടാക്കട മണ്ഡലം മാറുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കമ്മീഷണറുടെ സ്ക്വോഡ് സിഐ രാജേഷ്, പ്രദീപ് റാവു, നെയ്യാറ്റിൻകര എക്സൈസ്
സിഐ ഷാജഹാൻ, ഇൻസ്പെക്ടർ ആദർശ്, അജയൻ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന്
നേതൃത്വം നൽകിയത്

Related posts

Leave a Comment