ഇന്നലെ 18,132 പുതിയ കോവിഡ് കേസുകൾ, 95 കോടി ഡോസ് വാക്സിൻ നൽകി

ന്യൂഡൽഹി.. രാജ്യത്ത് ഇന്നലെ 18,132 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ പകുതിയും കേരളത്തിലാണ്. മൂന്നാം വ്യാപന സൂചനകൾ എവിടെയുമില്ലെന്്ന ആരോ​ഗ്യ മന്ത്രാലയം. 95 കോടി ആളുകൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകി. 21,563 പേർ രോഗമുക്തരായി.

കഴിഞ്ഞ ദിവസം 193 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 4,50,782 ആയി. നിലവിൽ 2,27,347 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ 3,32,93,478 പേർ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി.

Related posts

Leave a Comment