17കാരിയെ പീഡിപ്പിച്ചതായി പരാതി ; മോൻസണിനെതിരെ പോക്സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്.തുടർവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാമെന്ന് ഉറപ്പു നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി.
കൊച്ചി വൈലോപ്പിള്ളി നഗറിലുള്ള മോൻസണിന്റെ വീട്ടിൽ വച്ചും കൊച്ചിയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ വച്ചുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.പ്രതിയ്ക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

മോൻസണിന്റെ നിലവിലുള്ള തട്ടിപ്പുകേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ ഈ കേസും അന്വേഷിക്കാൻ സാധ്യതയുണ്ട്.കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയും അമ്മയും സ്റ്റേഷനിലെത്തി പരാതി നൽകിയത്.

Related posts

Leave a Comment